എന്തിന് വിജയിയായ ഒരു സംരംഭകന്‍ യൂബറിന്റെ ഡ്രൈവറായി 

0

(അപ്പാച്ചിയുടെ സഹസ്ഥാപകനും മൂല്യയുടെ മാനേജിംഗ് ഡയറക്ടറുമായ പ്രദീപ് സൗന്ദര രാജന്റെ വാക്കുകളാണിത്)

യൂബറിലെ ഡ്രൈവറാണ് ഞാന്‍. അനലിറ്റിക്‌സ് ഡ്രൈവന്‍ ആട്ടോമേറ്റഡ് പെര്‍ഫാര്‍മന്‍സ് ടെസ്റ്റിംഗ് ഫോര്‍ മൊബൈല്‍ ആപ് എന്ന എന്റെ സംരംഭത്തിന് ഫണ്ട് കണ്ടെത്തുന്നതിനാണ് എന്റെ ശ്രമം. വെന്‍ച്വര്‍ ക്യാപിറ്റല്‍(വി സി) ലഭിക്കുക എന്നത് വളരെ പ്രയാസമേറിയതാണ്. മാത്രമല്ലഅതിന് ഏറെ കഠിന യാത്രയും വേണ്ടിവരും. അതിനാല്‍ തന്നെ ഞാന്‍ സ്വന്തമായി ഫണ്ട് കണ്ടെത്താന്‍ തീരുമാനിക്കുകയായിരുന്നു. യൂര്‍ ഡ്രൈവര്‍ എന്ന നിലയില്‍ എല്ലാ മാസവും ഞാന്‍ 50കെ(31 മൈല്‍) ഞാന്‍ സഞ്ചരിക്കാറുണ്ട്. അപ്പാച്ചിയിലെ എന്റെ സഹസ്ഥാപകര്‍ കൂടിയായ അവിനാഷ് നിശാന്തും നന്ദന്‍ പൂജാറും എനിക്കൊപ്പം തന്നെ യൂബര്‍ ഡ്രൈവര്‍മാരാണ്. നമ്മളെല്ലാം ചേര്‍ന്ന് മാസംതോറും 1,50,000 രൂപ സമ്പാദിക്കുന്നുണ്ട്. കസ്റ്റമേഴ്‌സില്‍നിന്നുള്ള ടിപ്പുകളും യൂബറില്‍നിന്നുള്ള ബോണസുമെല്ലാം ഉണ്ട്. നമ്മുടെ കാറുകള്‍ ഓടുന്നതിന് ഒരു മാസം ചിലവാകുന്നത് 30000 രൂപയാണ്. അതിനാല്‍ തന്നെ മാസം 1,20,000 രൂപക്ക് മുകളില്‍ ലാഭം ഉണ്ടാകുന്നു.

വെന്‍ച്വര്‍ ക്യാപിറ്റലേഴ്‌സിന്‌ യൂബര്‍ ഇഷ്ടമാണ്. അവര്‍ യാത്ര ചെയ്യാന്‍ ഇഷ്ടപ്പെടുന്നു. എന്നാല്‍ എപ്പോഴും ഒരു ഡ്രൈവര്‍ തന്നെ ആകരുതെന്ന് അവര്‍ ആഗ്രഹിക്കുന്നു. അതിനാല്‍ തന്നെ അവര്‍ യൂബര്‍ ബുക്ക് ചെയ്ത് യാത്ര നടത്തുന്നു. ഞാന്‍ അവരോടെല്ലാം ഇംഗ്ലീഷില്‍ സംസാരിക്കുമ്പോള്‍ അവര്‍ എന്നോട് ചോദിക്കാറുണ്ട് ഞാന്‍ എന്ത് ചെയ്യുകയാണെന്ന്. ഞാന്‍ അവരോടെല്ലാം പറയും ഞാന്‍ ഒരു സംരംഭത്തിന്റെ സി ഇ ഒയും സഹ സ്ഥാപകനുമാണെന്ന്. അവരെല്ലാം അത്ഭുതത്തോടെ എന്ത് എന്ന് ചോദിക്കും.

ഇന്ത്യയിലെ പല ഉന്നത വി സി മാരോടും സംസാരിക്കാനുള്ള അവസരം എനിക്ക് ലഭിച്ചിട്ടുണ്ട്. ഞങ്ങള്‍ക്ക് പലപ്പോഴും ബംഗലൂരു എയര്‍പോര്‍ട്ടിലേക്ക് സര്‍വീസ് നടത്തേണ്ടതായി വരാറുണ്ട്. അവിടെ നിരവധി വിസിമാരെ കണ്ടുമുട്ടാറും സംസാരിക്കാറുമുണ്ട്. ഹെഡ് റെസ്റ്റ് സ്‌ക്രീനോട് കൂടിയതാണ് ഞങ്ങളുടെ കാറുകള്‍. ആളുകള്‍ക്ക് അത് ഇഷ്ടവുമാണ്. യൂബര്‍ ഡ്രൈവര്‍ എന്ന നിലയില്‍ ഞങ്ങള്‍ യാത്രക്കാരെ കൃത്യസമയത്ത് അത്തേണ്ട സ്ഥലങ്ങളില്‍ എത്തിക്കാറുണ്ട്.

യൂബര്‍ ഡ്രൈവിംഗിനിടെ തന്നെ നമ്മള്‍ കസ്റ്റമേഴ്‌സിനെ കണ്ടെത്തുന്നു

ഇന്നത്തെ സമൂഹത്തില്‍ എല്ലാവരും തിരക്കിലാണ്. ഈ തിരക്കിനോട് ഞങ്ങള്‍ കടപ്പെട്ടിരിക്കുന്നു എന്നു വേണമെങ്കില്‍ പറയാം. ഇ-മെയില്‍ സന്ദേശങ്ങള്‍ വായിക്കാനോ ഫോണ്‍ കോളുകള്‍ അറ്റന്‍ഡ് ചെയ്യാനോ ആര്‍ക്കും സമയമില്ല. എന്തിന് ഏറെ പറയുന്നു, മാതാപിതാക്കള്‍ പറയുന്നതുപോലും കേള്‍ക്കാന്‍ സമയമില്ല എന്നതാണ് അവസ്ഥ. ഈ വഴിയിലൂടെയാണ് ഞങ്ങള്‍ ചിന്തിച്ച് തുടങ്ങിയത്. ഭാര്യയും പെണ്‍സുഹൃത്തുക്കളുമാണ് ഒരു വ്യക്തിയെ സ്വാധീനിക്കാനുള്ള ഏറ്റവും മികച്ച മാര്‍ഗമെന്ന് ഞങ്ങള്‍ കണ്ടെത്തി. ഈ വഴിയിലൂടെ മറ്റാരും തന്നെ വില്‍പന മാര്‍ഗങ്ങള്‍ സ്വീകരിച്ചിട്ടില്ല എന്നതാണ് അത്ഭുതം.

ഒരു യൂബര്‍ ഡ്രൈവറായ ശേഷം ഞങ്ങള്‍ സംരംഭകര്‍ക്ക് പറയാനുള്ളതെല്ലാം കേള്‍ക്കും. അവര്‍ ഞങ്ങളുടെ കാറില്‍ കയറിയാല്‍ ഒരിക്കലും ഞങ്ങളോട് സംസാരിക്കില്ല, മറിച്ച് മുഴുവന്‍ സമയവും ഫോണില്‍ തന്നെയായിരിക്കും. ഡ്രൈവര്‍ ഒരു സാധാരണക്കാരാനാണെന്ന് കരുതി ഡ്രൈവറെ കൂടുതല്‍ ശ്രദ്ധിക്കാതെ അവര്‍ എല്ലാ കാര്യങ്ങളും ഫോണില്‍ സംസാരിക്കും. നിങ്ങള്‍ വാഹനത്തില്‍ യാത്ര ചെയ്യുന്ന സമയത്ത് ഫോണില്‍ സംസാരിച്ചാല്‍ എന്തായിരിക്കും ഉണ്ടാകുക. ഇടക്കിടെ നെറ്റ് വര്‍ക്ക് കിട്ടാതാകും. അപ്പോള്‍ അവര്‍ സംസാരം നിര്‍ത്തും. ഇന്ന് സംരംഭകര്‍ക്ക് വിശ്രമമില്ലാത്ത ജോലിയാണ്. തിരക്കിനിടെ അവര്‍ ഫോണില്‍ സംസാരിക്കുന്ന കാര്യങ്ങളെക്കുറിച്ച് ഞങ്ങള്‍ അവരോട് സംസാരിക്കും. സംരംഭത്തിലുണ്ടാകുന്ന വൈഷമ്യങ്ങളുള്‍പ്പെടെ സംസാരത്തില്‍ വിഷയമാകും. ചുരുക്കത്തില്‍ വാഹനത്തില്‍ ഉദ്ദേശ സ്ഥലത്ത് എത്തുമ്പോഴേക്കും ഞങ്ങളുടെ വില്‍പന നടന്നു കഴിഞ്ഞിരിക്കും. സംസാരത്തിനിടെ ഉല്‍പന്നത്തെക്കുറിച്ചും അതിന്റെ പ്രത്യേകതകളെക്കുറിച്ചും അത് ഓരോരുത്തര്‍ക്കും എങ്ങനെ ഉപയോഗപ്പെടും എന്നതുമെല്ലാം അവരെ പറഞ്ഞ് മനസിലാക്കും.

യാത്രക്കിടെ ഏഞ്ചല്‍ ഇന്‍വസ്റ്റ്‌ഴേസിനെ കണ്ടെത്തുന്നു

യാത്രക്കിടെ ഞങ്ങള്‍ക്ക് അധിക ടിപ്പ് തരുന്ന നിരവധിപേരുണ്ട്. കൂടുതല്‍ ചോദ്യങ്ങളൊന്നും കൂടാതെയാണ് ഇവര്‍ ഞങ്ങള്‍ക്ക് ടിപ്പ് തരുന്നത്. ഇവരാണ് ഞങ്ങളുടെ ഏഞ്ചല്‍ ഇന്‍വസ്റ്റര്‍മാര്‍. ഞങ്ങളുടെ അനുഭവത്തില്‍ ചിലര്‍ ഞങ്ങളുടെ വാഹനം ബുക്ക് ചെയ്യുന്നത് ഞങ്ങള്‍ക്ക് ഫണ്ട് നല്‍കുന്നതിന് വേണ്ടി മാത്രമാണെന്ന് തോന്നും.

യാത്രയില്‍ തന്നെ ഞങ്ങള്‍ സംരംഭത്തിനുള്ള ഉപദേശകരെ കണ്ടെത്തുന്നു

നിരവധി വിദഗ്ധ ഉപദേശങ്ങള്‍ യാത്രക്കിടെ ഞങ്ങള്‍ക്ക് കിട്ടിയിട്ടുണ്ട്. ഉദാഹരണത്തിന്: നിങ്ങള്‍ക്ക് ഈ റോഡ് വഴിയുള്ള യാത്ര ഒഴിവാക്കിക്കൂടേ, ഈ സമയത്ത് ഇതുവഴി വലിയ തിരക്കാണ്, ഇങ്ങനെ പലരും ഞങ്ങളോട് ചോദിച്ചിട്ടുണ്ട്. ഇത് ഞങ്ങളുടെ സമയം ലാഭിക്കാന്‍ ഏറെ സഹായിച്ചിട്ടുണ്ട്. ഗൂഗിള്‍ മാപ്പിനേക്കാളും യാത്രക്കാര്‍ വഴികാട്ടിയാകാന്‍ ഏറെ സഹായകമായിട്ടുണ്ട്.

ഞങ്ങള്‍ക്കെതിരെ മത്സരിക്കുന്നവരേയും യാത്രയില്‍ തന്നെ ഞങ്ങള്‍ കണ്ടെത്തുന്നു

ഡ്രൈവര്‍ എന്ന നിലയില്‍ ഞങ്ങള്‍ക്ക് മത്സരങ്ങളുണ്ടായിട്ടില്ലെന്ന് പറയാനാകില്ല. യൂബര്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ചിലര്‍ പകുതിയെത്തുമ്പോള്‍ അത് വേണ്ടെന്നുവച്ച് യൂബര്‍ ആപ്ലിക്കേഷന്‍ അണ്‍ഇന്‍സ്റ്റാള്‍ ചെയ്ത് പകരം ഓല ഉപയോഗിക്കും. യൂബര്‍ ഡ്രൈവിംഗില്‍ ഞങ്ങള്‍ ഞങ്ങളെ തന്നെ കണ്ടെത്തുകയാണ്.