ചലച്ചിത്ര മേളയില്‍ ഭിന്നലിംഗ സമൂഹത്തിന് ഐക്യദാര്‍ഢ്യവുമായി ജെന്‍ഡര്‍ ബെന്‍ഡര്‍ വിഭാഗം  

0

ലെസ്ബിയന്‍, ഗേ, ബൈസെക്ഷ്വല്‍, ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട് ഇരുപത്തിയൊന്നാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയില്‍ ഭജെന്‍ഡര്‍ ബെന്‍ഡര്‍’വിഭാഗത്തില്‍ ആറ് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. എല്‍ ജി ബി ടി സമൂഹത്തിന്റെ പ്രണയവും ജീവിതവും, സമൂഹത്തില്‍ അവര്‍ക്ക് നേരിടേണ്ടിവരുന്ന പ്രതികരണങ്ങളുമാണ് ഈ വിഭാഗത്തിലുള്ള ചിത്രങ്ങള്‍ ചര്‍ച്ച ചെയ്യുന്നത്.

റേ യുങ് സംവിധാനം ചെയ്ത ഫ്രണ്ട് കവര്‍’ (യു എസ് എ), സുധാന്‍ഷു സരിയയുടെ എല്‍ ഒ ഇ വി, (ഇന്ത്യ), എഡ്വാര്‍ഡോ ഡബ്ല്യു റോയ് ജൂനിയറിന്റെ ക്വിക്ക് ചേയ്ഞ്ച് (ഫിലിപ്പൈന്‍സ്), പെപ്പ സന്‍ മാര്‍ട്ടിന്റെ രാരാ ( ചിലി, അര്‍ജന്റീന), ഈസ്റ്റര്‍ മാര്‍ട്ടിന്‍ ബേര്‍ഗ്‌സ്മാര്‍ക്കിന്റെ സംതിങ് മസ്റ്റ് ബ്രേക്ക് (സ്വീഡന്‍), അലന്തേ കവൈതേയുടെ ദി സമ്മര്‍ ഓഫ് സാങ്‌ഐന്‍’ (ലിതുവാനിയ, ഫ്രാന്‍സ്, നെതര്‍ലാന്‍ഡ്‌സ്) എന്നിവയാണ് ജെന്‍ഡര്‍ ബെന്‍ഡര്‍’ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ചിത്രങ്ങള്‍.

ജെന്‍ഡര്‍ ബെന്റര്‍ വിഭാഗത്തിലെ ഏക ഇന്ത്യന്‍ ചിത്രമാണ് സുധാന്‍ഷു സരിയ സംവിധാനം ചെയ്ത എല്‍ ഒ ഇ വി പ്രണയത്തിന്റെ രാഷ്ട്രീയത്തിലൂടെ പ്രേക്ഷകരെ പ്രചോദിപ്പിക്കുകയും വഴികാട്ടുകയും ചെയ്യുന്ന ചിത്രം ഇന്ത്യയുടെ പശ്ചാത്തലത്തില്‍ സ്വവര്‍ഗാനുരാഗികളായ മൂന്ന് യുവാക്കളുടെ വൈകാരികമായ യാത്രയുടെ കഥയാണ് പറയുന്നത്. താലിന്‍ ബ്ലാക്ക് നെറ്റ്‌സ് ഫിലിം ഫെസ്റ്റിവല്‍ 2015, ജിയോ മാമി മുംബയ് ഫിലിം ഫെസ്റ്റിവല്‍ 2016, ബി എഫ് ഐ ഫെ്‌ലയര്‍ ഫിലിം ഫെസ്റ്റിവല്‍, ഫ്രേംലൈന്‍ ഫിലിം ഫെസ്റ്റിവല്‍, പിങ് ആപ്പിള്‍ എല്‍ ജി ബി ടി ഫെസ്റ്റിവല്‍ തുടങ്ങി ഒട്ടനേകം ചലച്ചിത്രമേളകളില്‍ ഈ ചിത്രം പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

റേ യുങ് സംവിധാനം ചെയ്ത അമേരിക്കന്‍ ചിത്രമായ ഫ്രണ്ട് കവര്‍’ഒരു സ്വവര്‍ക്ഷാനുരാഗിയായ ഫാഷന്‍ സ്റ്റൈലിസ്റ്റും ബെയ്ജിങ്ങിലെ വളര്‍ന്നു വരുന്ന അഭിനേതാവും തമ്മിലുണ്ടാകുന്ന സൗഹൃദവും തുടര്‍ന്നുണ്ടാകുന്ന പ്രണയവുമാണ് ചര്‍ച്ച ചെയ്യുന്നത്. സില്‍ക് സ്‌ക്രീന്‍ ഏഷ്യന്‍ അമേരിക്കന്‍ ഫിലിം ഫെസ്റ്റിവല്‍, വിന്‍സ്റ്റണ്‍-സലേം ഇന്റര്‍നാഷണല്‍ ക്വീര്‍ ഫിലിം ഫെസ്റ്റിവല്‍ തുടങ്ങി നിരവധി ചലച്ചിത്ര മേളകളില്‍ പ്രദര്‍ശിപ്പിച്ച ചിത്രത്തിന് മികച്ച പ്രേക്ഷകപ്രതികരണവും ലഭിച്ചിരുന്നു.

ഭിന്നലിംഗക്കാര്‍ക്കിടയിലെ അനധികൃത സൗന്ദര്യവര്‍ദ്ധക വസ്തു കച്ചവടവും കുത്തിവയ്പ്പുകളിലൂടെ ശരീരത്തില്‍ പെട്ടെന്നുള്ള മാറ്റങ്ങള്‍ വരുത്തുന്നതും മറ്റും പ്രമേയമാക്കി എഡ്വാര്‍ഡോ ഡബ്യൂ റോയ് ജൂനിയര്‍ ഒരുക്കിയ ഫിലിപ്പെന്‍ ചിത്രമാണ് ഭക്വിക്ക് ചേയ്ഞ്ച്. സ്വവര്‍ക്ഷാനുരാഗികളായ സ്ത്രീകളോടൊപ്പം വളരുന്ന പതിമൂന്നുകാരിയുടെ കൗമാരപ്രശ്‌നങ്ങളാണ് പെപ്പ സന്‍ മാര്‍ട്ടിന്‍ സംവിധാനം ചെയ്ത ഭരാര എന്ന ചിത്രത്തിന്റെ ഇതിവൃത്തം.

സ്ത്രീയാകാന്‍ ആഗ്രഹിക്കുന്ന ഒരു പുരുഷനും സ്വവര്‍ക്ഷാനുരാഗിയല്ലാത്തൊരു യുവാവും തമ്മിലുള്ള പ്രണയമാണ് ഈസ്റ്റര്‍ മാര്‍ട്ടിന്‍ ബേര്‍ഗ്‌സ്മാര്‍ക്കിന്റെ ഭസംതിങ് മസ്റ്റ് ബ്രേക്ക്’ എന്ന ചിത്രത്തിന്റെ കഥാതന്തു. റോട്ടര്‍ഡാമില്‍ നടന്ന ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ടൈഗര്‍ അവാര്‍ഡ് ഉള്‍പ്പടെ നിരവധി ചലച്ചിത്രോത്സവങ്ങളില്‍ ഈ ചിത്രത്തിന് പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

കൗമാരക്കാരികളായ സ്വവര്‍ക്ഷാനുരാഗികളുടെ കഥയാണ് അലന്തേ കവൈതേയുടെ ദി സമ്മര്‍ ഓഫ് സാങ്‌ഐല്‍. കൂട്ടുകാരിയുടെ പ്രണയവും പ്രേരണയും പ്രചോദനവും കൊണ്ട് തന്റെ സ്വപ്‌നം പൂര്‍ത്തിയാക്കാന്‍ ശ്രമിക്കുന്ന പെണ്‍കുട്ടിയുടെ കഥയാണ് ചിത്രത്തിന്റെ പ്രമേയം.