യു എസ് ടി ഗ്ലോബൽ റെഡ്സ് ടെക്നോപാർക് ഗോൾ 2017 ജേതാക്കൾ  

0

ടെക്‌നോപാർക്ക് കമ്പനികളെ പങ്കെടുപ്പിച്ചുകൊണ്ട് സംഘടിപ്പിച്ച ഗോൾ 2017 ഫുട്ബാൾ ടൂർണമെന്റിൽ യു എസ് ടി ഗ്ലോബൽ റെഡ്സ് ടീം ജേതാക്കളായി. 

ഇൻഫോസിസ് ഗ്രീൻ ടീമിനെ 1 - 0 എന്ന സ്കോറിന് പരാജയപ്പെടുത്തിയാണ് യു എസ് ടി ഗ്ലോബലിൽ നിന്നുള്ള ടീം വിജയം ആഘോഷിച്ചത്. മൂന്നാം സ്ഥാനത്തേക്കുള്ള മത്സരത്തിൽ ഐ ഐ ഐ ടി എം - കെ, യു എസ് ടി ഗ്ലോബൽ ബ്ലൂസ് ടീമിനെ പരാജയപ്പെടുത്തി. 

യു എസ് ടി ഗ്ലോബൽ തിരുവനന്തപുരം സെൻറർ മേധാവി ഹേമ മേനോൻ, തിരുവനന്തപുരം മേയർ അഡ്വ. വി കെ പ്രശാന്ത് എന്നിവർ വിജയികൾക്ക് ട്രോഫികൾ സമ്മാനിച്ചു. 

യു എസ് ടി ഗ്ലോബൽ റെഡ്‌സിന്റെ ഷൈജു പത്രോസ് ടൂർണമെന്റിലെ മികച്ച താരത്തിനുള്ള സമ്മാനം നേടിയപ്പോൾ, ഇൻഫോസിസ് ഗ്രീനിൽ നിന്നുള്ള സഫീർ ഷാ ടോപ് സ്‌കോററിനുള്ള സമ്മാനവും, യു എസ് ടി ഗ്ലോബൽ റെഡ്‌സിന്റെ അജീഷ് നായർ ഫൈനലിലെ മികച്ച താരത്തിനുള്ള അവാർഡും സ്വന്തമാക്കി. 

ഐ ഐ ഐ ടി എം - കെ യുടെ ഹാഷിഫ് ആണ് മികച്ച ഗോൾ കീപ്പർ. കാര്യവട്ടം എൽ എൻ സി പി ഇ ഗ്രൗണ്ട്സിൽ ഫെബ്രുവരി - മാർച്ച് മാസങ്ങളിലെ വാരാന്ത്യങ്ങളിലാണ് ടൂർണമെന്റ് സംഘടിപ്പിച്ചത്. ഫൈനൽ ഞായറാഴ്ച നടന്നു. യു എസ് ടി ഗ്ലോബൽ എല്ലാ വർഷവും ടെക്‌നോപാർക് കമ്പനികളെ പങ്കെടുപ്പിച്ചു നടത്തുന്ന ഫുട്ബാൾ ടൂർണമെന്റാണ് ഗോൾ.