പരാജയത്തില്‍ നിന്ന് പാഠമുള്‍ക്കൊണ്ട് നവനീത് സിംഗ്

പരാജയത്തില്‍ നിന്ന് പാഠമുള്‍ക്കൊണ്ട് നവനീത് സിംഗ്

Tuesday April 26, 2016,

3 min Read

നിരവധി തവണ ആലോചിച്ചശേഷമാണ് പുതിയ ഒരു സംരംഭം ആരംഭിക്കാന്‍ നവനീത് സിംഗിന് ഒരു ആശയം ലഭിച്ചത്. പലചരക്ക് വ്യാപാരത്തില്‍ ഒരു പരിവര്‍ത്തനം തന്നെ നടത്താനുള്ള തീരുമാനമായിരുന്നു അത്. ക്യൂ നില്‍ക്കാതെയും പാര്‍ക്കിംഗിന് ഇടം കണ്ടെത്താതെയും കടക്കാരോട് വിലപേശാതെയും സാധനങ്ങള്‍ വാങ്ങാനായുള്ള ഒരു മാര്‍ഗമായിരുന്നു അത്. ഓണ്‍ലൈന്‍ വഴിയുള്ള വ്യാപാരം. നിലവിലുള്ള ഗ്രോസറി ഷോപ്പുകള്‍ കണ്ടെത്തി അവ തങ്ങളുടെ ആപ്പുമായി യോജിപ്പിച്ച് ഓണ്‍ലൈനില്‍ സേവനം ലഭ്യമാക്കി. ആവശ്യക്കാര്‍ ഓര്‍ഡല്‍ നല്‍കുന്നതനുസരിച്ച് സാധനങ്ങള്‍ നല്‍കുകയായിരുന്നു പദ്ധതിയായിരുന്നു പെപ്പര്‍ ടാപ്പ്. ഒരു ചെറിയ തുക ഡെലിവറി ചാര്‍ജ് ആയി ഈടാക്കി പരിശീലനം ലഭിച്ച മികച്ച ജീവനക്കാരെ ഡെലിവറിക്കായി നിയോഗിക്കുക എന്ന തീരുമാനത്തിലുമെത്തി. ഒരു വര്‍ഷം കൊണ്ട് രാജ്യത്തെ 17 നഗരങ്ങളില്‍ ഓര്‍ഡറുകള്‍ ശേഖരിക്കുന്ന രീതിയില്‍ സംരംഭം വളര്‍ന്നു. 2015 ഒക്ടോബറില്‍ രാജ്യത്തെ മൂന്ന് വിജയകരമായ ഗ്രോസറി സര്‍വീസുകളില്‍ ഒന്നായി പെപ്പര്‍ടാപ്പ് മാറി. ദിനംപ്രതി 20,000 ഓര്‍ഡറുകള്‍ ലഭിക്കുന്ന നിലയിലേക്ക് ഉയരാന്‍ സാധിച്ചു. നഗരത്തില്‍ മാത്രമാണ് ഇവരുടെ സേവനം ലഭ്യമായിരുന്നത്.

image


ഉപഭോക്താക്കള്‍ക്ക് വളരെയധികം ഇഷ്ടപ്പെടുന്ന രീതിയിലായിരുന്നു പെപ്പര്‍ ടാപ്പിന്റെ പ്രവര്‍ത്തനം. ആപ്പ് ഉപയോഗിക്കുന്ന രീതി വളരെ ലളിതമെന്നുമാത്രമല്ല മികച്ച വിലക്കിഴിവുകളും ഉപഭോക്താക്കള്‍ക്ക് ഇവിടെ നിന്നും ലഭിച്ചു. പെപ്പര്‍ ടാപ്പിന്റെ പ്ലാറ്റ് ഫോമില്‍ പ്രവര്‍ത്തിച്ച ലോക്കല്‍ സ്റ്റോറുകള്‍ക്കും കച്ചവടം വര്‍ധിപ്പിക്കാന്‍ സാധിച്ചു. 30 മുതല്‍ 40 ശതമാനം വരെ കച്ചവടമാണ് അവര്‍ക്ക് വര്‍ധിപ്പിക്കാനായത്. സ്മാര്‍ട്ട് ഫോണിലൂടെ എവിടെ നിന്നുവേണമെങ്കിലും ഉപഭോക്താക്കള്‍ക്ക് സാധാനങ്ങള്‍ വാങ്ങാന്‍ കഴിഞ്ഞത് വളരെ പ്രയോജനപ്രമായി. ഇത് സംരംഭത്തിന് കൂടുതല്‍ പ്രസക്തി നേടിക്കൊടുത്തു.

എന്നാല്‍ സംരംഭത്തിന്റെ പങ്കാളികളായ സ്റ്റോറുകളെ ആപ്പുമായി ബന്ധിപ്പിക്കുന്നതില്‍ ചില പ്രശ്‌നങ്ങള്‍ ഉണ്ടായി. ധാരാളം സ്റ്റോറുകള്‍ സംരംഭത്തിന്റെ ഭാഗമായപ്പോള്‍ എല്ലാ ഉത്പന്നങ്ങളുടേയും വിവരങ്ങള്‍ സൈറ്റില്‍ കൃത്യമായി പ്രദര്‍ശിപ്പിക്കാന്‍ സാധിക്കാതെ വന്നു. പ്രധാനപ്പെട്ട ചില ഇനങ്ങള്‍ ചിലപ്പോള്‍ കാറ്റലോഗില്‍ വിട്ട്‌പോയത് പ്രശ്‌നങ്ങള്‍ക്ക് കാരണമായി. ഇത് പരിഹരിക്കാന്‍ കഴിയാത്ത പ്രശ്‌നമായിരുന്നില്ല. ചെറുകിട കടക്കാരോട് ഇലക്ട്രോണിക് ഇന്‍വെന്ററി മാനേജ്‌മെന്റും ബില്ലിംഗ് സംവിധാനവും സ്ഥാപിക്കാന്‍ ആവശ്യപ്പെട്ടു. ഉപഭോക്താക്കള്‍ക്ക് ഓരോ ദിവസത്തേയും വിലവിവരം അറിയുന്നതിന് കൃത്യമായ അപഡേറ്റുകള്‍ വേണ്ടി വന്നു. എല്ലാ മൂന്ന് ദിവസത്തിലൊരിക്കല്‍ ഇത് കൃതായമായി ചെയ്തു. ഇത്തരത്തില്‍ ഉപഭോക്താക്കളെ പിടിച്ചു നിര്‍ത്തുന്നതിന് നടത്തിയ വികസനളെല്ലാം അധിക ചെലവില്‍ കൊണ്ടെത്തിച്ചു.

image


ഉപഭോക്താക്കളെ നിലനിര്‍ത്തുന്നതിനായി അവര്‍ക്ക് ആകര്‍ഷകമായ ഓഫറുകളും വിലക്കിഴിവും നല്‍കാന്‍ കൂടുതല്‍ സമയവും പണവും ചെലവഴിച്ചു. എല്ലാവിധ ഉത്പന്നങ്ങളും നേരിട്ട് കടയിലെത്തി വാങ്ങുന്നതിനേക്കാള്‍ വിലക്കിഴിവില്‍ ഓണ്‍ലൈനിലൂടെ ലഭ്യമായ കാലത്ത് ഇത്തരം ശ്രമങ്ങള്‍ സംരംഭത്തിന്റെ നിലനില്‍പ്പിന് അത്യാവശ്യമായിരുന്നു. എന്നാവലിത് സംരംഭത്തിന്റെ വിലനില്‍പ്പിനെ തന്നെ ബാധിച്ചു.

ഒരോ ഡെലിവറിയും രണ്ട് മണിക്കൂറിനുള്ളില്‍ എത്തിക്കാനുള്ള ശ്രമം തുടര്‍ന്നു. ഇതിനായി 17 നഗരങ്ങളിലും കൂടുതല്‍ സൗകര്യങ്ങള്‍ ആവശ്യമായി വന്നു. വിലക്കിഴിവും നല്‍കുന്നതിനും മറ്റുമായി ഓരോ ഡെലിവറിക്കും ചെലവാക്കുന്ന തുക വര്‍ധിച്ചു. ഇത് കൃത്യമായ ലക്ഷ്യത്തില്‍ നിന്നും സംരംഭത്തെ വ്യതിചലിപ്പിച്ചു. പിന്നീടിത് തരണം ചെയ്യാന്‍ കഴിയാത്ത പ്രതിസന്ധിയായി മാറി. ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ചില നഗരങ്ങളില്‍ സംരംഭം നിര്‍ത്താലാക്കാന്‍ തീരുമാനിച്ചു. ഉപഭോക്താക്കളുടെ എണ്ണം കുറവുള്ള നഗരങ്ങള്‍ നോക്കിയാണ് ആണ് ആദ്യം അടച്ചുപൂട്ടി തുടങ്ങിയത്.

ഓരോ ഓര്‍ഡറിലും പണം നഷ്ടമായിക്കൊണ്ടിരിക്കുമ്പോള്‍ സംരംഭത്തിലും നഷ്ടമാണ് സംഭവിച്ചുകൊണ്ടിരിക്കുക. ബുദ്ധിപരമായ നീക്കമാണ് ഇതില്‍ നിന്നും ഉയര്‍ത്തെഴുന്നേല്‍ സാധിച്ചത്. മറ്റ് കമ്പനികള്‍ക്കൊപ്പം ഓടാന്‍ ശ്രമിക്കുമ്പോള്‍ ലഭിക്കുന്ന ലാഭത്തിന്റെ കണക്കുകള്‍കൂടി മനസിലുണ്ടാകണം.

ധാരാളം പാഠങ്ങളാണ് ഈ സംരംഭത്തിലൂടെ ഇതിന്റെ അധികൃതര്‍ക്ക് പഠിക്കാനായത്. ഏതെങ്കിലും ഒരു വിഷയത്തില്‍ ശ്രദ്ധ പതിപ്പിക്കുന്നതാണ് വിജയം നേടാന്‍ എപ്പോഴും നല്ലത്. ചെറിയ നഗരങ്ങളില്‍ വളരെ മന്ദഗതിയിലാണ് ബിസിനസ്സ് നടന്നത്. ചില സമയങ്ങളില്‍ ഓര്‍ഡര്‍ ലഭിക്കാന്‍ 30 ദിവസങ്ങള്‍ വരെ നീണ്ടു. ഏറ്റവും അടുത്തുള്ള കേന്ദ്രങ്ങളില്‍ നിന്നും ഓര്‍ഡറുകള്‍ സ്വീകരിക്കണമെന്ന പാഠം ഇതില്‍ നിന്നും പഠിക്കാനായി. പെപ്പര്‍ ടെക് അധികൃതര്‍ ആരംഭിച്ച പുതിയ സംരംഭമായ നുവോ ടെക്‌സില്‍ ഇതാണ് പരീക്ഷിക്കുന്നത്. പോരായ്മകള്‍ പരിഹരിച്ച് വളരെ മികച്ച രീതിയിലാണ് പുതിയ സംരംഭം മുന്നോട്ടുപോകുന്നത്.

പെപ്പര്‍ ടാപ്പിനായി പിന്തുണ നല്‍കിയ നിക്ഷേപകര്‍ക്കെല്ലാം ഈ അവസരത്തില്‍ നവ്‌നീത് നന്ദി പറയുകയാണ്. പെപ്പര്‍ ടാപ്പില്‍ നിന്നും പാഠം ഉള്‍ക്കൊണ്ട് ഇപ്പോള്‍ പുതിയ സംരംഭത്തില്‍ എത്തിനില്‍ക്കുന്നത്. ഒമ്പത് മാസങ്ങള്‍കൊണ്ട് 37,000 ഓര്‍ഡറുകള്‍ നേടാന്‍ കഴിഞ്ഞത് പെപ്പര്‍ടാപ്പ് കുടുംബത്തിന്റെ കഴിവ് തന്നെ ആയിരുന്നു. അവര്‍ നവ്‌നീതിനെ കുറ്റപ്പെടുത്താനോ നിരുത്സാഹപ്പെടുത്താാനോ ശ്രമിച്ചിട്ടില്ല. ഇപ്പോള്‍ പുതിയ വഴിയിലൂടെയാണ് സഞ്ചരിക്കുന്നത് പുതിയ പ്രതിസന്ധികളും പ്രശ്‌നങ്ങളും പരിഹരിക്കനുള്ള വഴികളും അവരുടെ കയ്യിലുണ്ട്. ആത്മവിശ്വാസത്തോടെയുള്ള പോരാട്ടത്തിലൂടെ വിജയം കൈവരിക്കാനാകുമെന്നാണ് പ്രതീക്ഷ.