കുടിവെള്ള വിതരണ രംഗത്ത് മുദ്രപതിപ്പിച്ച് കൂള്‍ സ്പ്രിംഗ്

 കുടിവെള്ള വിതരണ രംഗത്ത് മുദ്രപതിപ്പിച്ച് കൂള്‍ സ്പ്രിംഗ്

Tuesday May 03, 2016,

2 min Read


തന്റെ പിതാവിന്റെ കമ്പനിയില്‍ വിശാല്‍ ചന്ദ്രക്ക് ആദ്യ രണ്ട് വര്‍ഷം കാര്യമായ പങ്കൊന്നും ഉണ്ടായിരുന്നില്ല. അവരുടെ ഫാമിലി ബിസിനസിലേക്ക് ക്ഷണിക്കപ്പെടുന്ന എല്ലാവര്‍ക്കും പ്രത്യേക പരിഗണനയൊന്നും നല്‍കിയിരുന്നില്ല.

പക്ഷേ ഇന്ന് സ്ഥിതി മാറി. കമ്പനിയുടെ ഓരോ നിര്‍ണായക ഘട്ടങ്ങളിലുള്‍പ്പെടെ വിശാലിന്റെ പങ്കാളിത്തം കമ്പനിയിലുണ്ട്. 2012 മുതല്‍ തന്റെ ഫാമിലി ബിസിനസായ കുടിവെള്ളം ഉല്‍പാദനത്തെ പുതിയ ഉയരങ്ങളിലെത്തിക്കുകയാണ് വിശാല്‍ ചെയ്തത്. 2001ല്‍ ദിവസം 60 ജാര്‍ വെള്ളം നല്‍കിയിരുന്നത് 2016 എത്തിയപ്പോഴേക്കും 12000 ജാറുകള്‍ കഴിഞ്ഞു. പൂനെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കൂള്‍ സ്പ്രീംഗ് ബിവറേജിന് കാര്‍ഗിന്റെ 40 ശതമാനം ഷെയറുണ്ട്.

image


ന്യൂയോര്‍ക്കിലെ സിറ്റി യൂനിവേഴ്‌സിറ്റിയില്‍നിന്നാണ് വിശാല്‍ ബി ബി എ പൂര്‍ത്തിയാക്കിയത്. അതിന് ശേഷം ബിയര്‍ സ്ട്രീന്‍സിനോടൊപ്പവും മോര്‍ഗന്‍ സ്റ്റാന്‍ലിയോടൊപ്പവും ജോലി ചെയ്തു. അതിന് ശേഷം വിശാലിന്റെ പിതാവ് കൂള്‍ സ്പ്രിംഗ് ബിവറേജിന്റെ എം ഡി കൂടിയായ നരേഷ് ചന്ദ്രയോടൊപ്പം ചേര്‍ന്നു. പ്രൊഡക്ഷന്‍ ടീമിനൊപ്പം ദിവസവും മണിക്കൂറുകളോളം വിശാല്‍ ചിലവഴിച്ചു.

ഒരു ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റും സീരിയല്‍ എന്റര്‍പ്രണറുമായ നരേഷ് 1980ല്‍ ആണ് മുംബൈയില്‍നിന്ന് ആഗ്രയിലേക്ക് മാറിയത്. 1990കള്‍ വരെ നിരവധി ട്രേഡിംഗ് ആന്‍ഡ് ഫിനാന്‍സിംഗ് സ്ഥാപനങ്ങള്‍ നടത്തി. പലപ്പോഴും നിര്‍ണായ ഘട്ടങ്ങള്‍ വരെ നേരിടേണ്ടതായി വന്നിട്ടുണ്ട്.

2001ല്‍ നരേഷ് പൂനെയിലേക്ക് മാറി. പരാജയപ്പെട്ട ഹലോ എന്ന് പേരുള്ള കുടിവെള്ള കമ്പനി ഏറ്റെടുക്കുന്നതിന് വേണ്ടിയായിരുന്നു ഈ യാത്ര. നരേഷും അദ്ദേഹത്തിന്റെ സുഹൃത്ത് രമേശ് ചൗധരിയും ചേര്‍ന്ന് അഞ്ച് ലക്ഷം രൂപ ഈ പ്ലാന്റിന് വേണ്ടി ചിലവഴിക്കുകയും അതിന്റെ പേര് കൂള്‍ സ്പ്രിംഗ് ബിവറേജസ് എന്നാക്കി മാറ്റുകയും ചെയ്തു. രമേഷ് പിന്നീട് അദ്ദേഹത്തിനുണ്ടായിരുന്ന സ്റ്റേക്ക് കൂടി നരേഷിന് കൈമാറി കമ്പനിയില്‍നിന്ന് പിരിഞ്ഞുപോകുകയായിരുന്നു.

2003ല്‍ മധുര ചിറ്റാറില്‍നിന്ന് കൂള്‍ സ്പ്രീംഗിന് പുതിയ പാട്ടക്കരാര്‍ കിട്ടി. വ്യവസായ രംഗത്ത് 16 വര്‍ഷത്തിലേറെ പ്രവര്‍ത്തന പരിചയമുള്ള മധുര ചിറ്റാറിനുണ്ടായിരുന്നു. അവരുടെ സംാവനയും കമ്പനിയുടെ വളര്‍ച്ചയെ ഏറെ സഹായിച്ചു. ഇന്ന് കമ്പനിയുടെ വി പി ഓപ്പറേഷനുകളെല്ലാം നിയന്ത്രിക്കുന്നത് അവരാണ്. വ്യൂറോ ഓഫ് ഇന്‍ഡ്യന്‍ സ്റ്റാന്‍ഡേര്‍ഡില്‍നിന്ന് ഐ എസ് 14543: 2004 സര്‍ട്ടിഫിക്കേഷന്‍ ലഭിക്കുന്ന പൂനെയിലെ ആദ്യത്തെ കമ്പനി കൂടിയാണിത്.

നരേഷിന്റെ മൂത്ത മകനായ കുനാല്‍ ചന്ദ്ര(38) 2007ല്‍ നരേഷിനൊപ്പം ബിസിനസില്‍ ചേര്‍ന്നിരുന്നു. അതിനുശേഷം 2007ല്‍ മുംബൈയിലെ അന്ധേരിയില്‍ മറ്റൊരു ഉല്‍പാദന യൂനിറ്റ് കുനാല്‍ തുടങ്ങി. ന്യൂയോര്‍ക്ക് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ നിന്നാണ് കുനാല്‍ തന്റെ എം ബി എ നേടിയത്.

image


മുപ്പതുകാരനായ വിശാല്‍ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതുവരെ കമ്പനിക്ക് ദശാബ്ദങ്ങളായി ഒരു വെബ്‌സൈറ്റ് ഉണ്ടായിരുന്നില്ല. കൂള്‍ സ്പ്രിംഗ് ബിവറേജസ് ഇന്ന് ഇന്ത്യയിലെ 14 സിറ്റികളില്‍ കുടിവെള്ള പാക്കറ്റുകള്‍ വില്‍ക്കുന്നുണ്ട്. മുംബൈ, പൂനെ, ബംഗലൂരു, ചെന്നൈ, ഹൈദരാബാദ്, കൊല്‍ക്കത്ത, വിസാഗ്, അഹമ്മദാബാദ്, ഛണ്ഡിഗഡ്, ജയ്പൂര്‍, ഡല്‍ഹി, നോയിഡ, ഡെറാഡൂണ്‍, കൊച്ചി എന്നിവിടങ്ങളില്‍ ഉള്‍പ്പെടെയാണ് വിതരണം.

കണക്കുകളനുസരിച്ച് ഇന്ത്യയിലെ കുടിവെള്ള വ്യവസായം 2018 ആകുമ്പോഴേക്കും 169 ബില്യന്‍ രൂപയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബിസ്ലേരി, കൊക്ക കോള(കിന്‍ലി), പെപ്‌സികോ( അക്വാഫിന), പാര്‍ലി(ബെയ്‌ലേ) എന്നീ കമ്പനികളാണ് മാര്‍ക്കറ്റില്‍ പ്രധാനമായും ഉള്ളത്.

ഇന്ത്യയില്‍ ഇന്ന് 5000ല്‍ അധികം പ്രശസ്ത കുടിവെള്ള ഉദ്പാദക കമ്പനികളുണ്ടെന്ന് വിശാല്‍ പറയുന്നു. എന്നാല്‍ ഫ്രൈഞ്ചസി മോഡലുകളൊന്നുമില്ലാതെ ഓപ്പറേറ്റ് ചെയ്യുന്ന ഏക കമ്പനിയാണ് കൂള്‍ സ്പ്രിംഗ്. ഓരോ നഗരങ്ങളിലും രണ്ട് വില്‍പനക്കാര്‍ വീതമാണ് കൂള്‍ സ്പ്രിംഗിനുള്ളത്.

ഫില്‍ട്രേഷനും സ്റ്റെറിലൈസേഷനുമെല്ലാം നടത്തിയശേഷമാണ് കുടിവെള്ളം വിതരണത്തിനായി പാക്ക് ചെയ്യുന്നത്. ഉല്‍പാദനത്തിന്റെ ഓരോ ഘട്ടത്തിലും കര്‍ശ ന പരിശോധനകളും നടത്തുന്നുണ്ട്. ഉഭോക്താക്കള്‍ക്ക് ഏറ്റവും ശുദ്ധമായ വെള്ളം എത്തിക്കുകയാണ് ലക്ഷ്യം. വെള്ളം വിതരണത്തിനായി കൊണ്ടുപോകുന്ന വാഹനത്തില്‍ ജി പി എസ് സംവിധാനം ഘടിപ്പിച്ചിട്ടുണ്ട്. മാത്രമല്ല വാഹനം എത്തുന്നതിനുസരിച്ച് ക്ലയിന്റിന് എസ് എം എസ് എയക്കാനുള്ള സംവിധാനവുമുണ്ട്.

120 തൊഴിലാളികളും 200 ക്ലയിന്റുകളുമായാണ് കൂള്‍ സ്പ്രിംഗിന്റെ ഇപ്പോഴത്തെ പ്രവര്‍ത്തനം. 2016 അവസാനത്തോടെ 15000 ജാറുകള്‍ ദിവസവും വിതരണം ചെയ്യാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഐ ബി എം, കോണ്‍സെന്‍ട്രിക്‌സ്, കാപ്‌ഗെമിനി, ആക്‌സന്റര്‍, ഡെല്‍, എംഫസിസ്, എച്ച് എസ് ബി സി, ആര്‍ ബി എസ്, ഗ്ലോബ് ഒ പി, ഫസ്റ്റ് സോഴ്‌സ് എന്നിവര്‍ ഉള്‍പ്പെടെ കൂള്‍ സ്പ്രിംഗിന്റ് ഉപഭോക്താക്കളാണ്. ഭാവിയില്‍ കോര്‍പറേറ്റ് കാറ്ററിംഗും കമ്പനി ലക്ഷ്യമിടുന്നുണ്ട്.