കാഴ്ചയുടെ പുതുവെളിച്ചമായി ഡോ. പര്‍വീസ് ഉബേദ്

0

ഇ ആര്‍ സി ഐ കെയര്‍ എന്ന വ്യത്യസ്തമായ സ്ഥാപനത്തിലൂടെ കാഴ്ചയുടെ പുത്തന്‍ വെളിച്ചം സാധാരണക്കാരില്‍ എത്തിക്കുകയാണ് ഡോ. പര്‍വീസ് ഉബേദ്. ആസാമിലെ പ്രശസ്തനായ നേത്രരോഗ വിദഗ്ധനാണ് ഇദ്ദേഹം. 2007ല്‍ പഠനം പൂര്‍ത്തിയാക്കി ഡോക്ടറായി സേവനമനുഷ്ഠിച്ച് തുടങ്ങിയ ഇദ്ദേഹം ഇന്ന് ഇദ്ദേഹം അനേകം രോഗികള്‍ക്ക് കാഴ്ചയുടെ പുത്തന്‍ വെളിച്ചം പകര്‍ന്ന് നല്‍കിയതിന്റെ ചാരിതാര്‍ഥ്യത്തിലാണ്. മതിയായ ചികിത്സ ലഭിക്കാത്തതും തിമിരം ബാധിച്ചതും കാഴ്ചക്കുറവ് മൂലം ദുരിതം അനുഭവിക്കുന്നതുമായ നിരവധി രോഗികളെ ആശുപത്രിയില്‍ അദ്ദേഹം കണ്ടുമുട്ടി. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ നേത്രരോഗങ്ങള്‍ക്ക് ആസാമില്‍ ഫലപ്രദമായ ചികിത്സകുറവാണ്. ഇന്ത്യയിലെ നേത്രരോഗികളില്‍ 18 ശതമാനവും ഇവിടെ നിന്നാണ്. പല ജനറല്‍ ആശുപത്രികളിലും തിമിര ശസ്ത്രക്രിയക്ക് വേണ്ട സംവധാനമില്ല. സ്വകാര്യ ആശുപത്രികളിലെ ചികിത്സാ ചെലവ് സാധാരണക്കാര്‍ക്ക് താങ്ങാവുന്നതില്‍ ഏറെയും. ഇത് താഴെ തട്ടിലുള്ളവര്‍ക്ക് മതിയായ പരിരക്ഷ ലഭിക്കുന്നതിന് വിലങ്ങ്തടിയാകുന്നു. ജോലിയില്‍ പ്രവേശിച്ചതിന് ശേഷമാണ് ഈ യാഥാര്‍ഥ്യം അദ്ദേഹത്തിന് മനസിലായത്. ഒരു മാറ്റത്തിന്റെ തുടക്കം എവിടെനിന്ന് ആകണമെന്ന് അദ്ദേഹത്തിന് അറിയില്ലായിരുന്നു. ഈ ചിന്തയാണ് ഇ.ആര്‍.സി ഐകെയര്‍ എന്ന സ്ഥാപനത്തിന്റെ തുടക്കത്തിന് കാരണമായത്.

സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കടന്നെത്താത്ത സാധാരണക്കാരായ നേത്രരോഗികള്‍ക്ക് ഇതിലൂടെ സാന്ത്വനം നല്‍കുകയാണ്. നിരവധിപേര്‍ സാമ്പത്തിക സഹായം നല്‍കി ഈ സംരംഭത്തെ പ്രോല്‍സാഹിപ്പിക്കുന്നു. ഇപ്പോള്‍ ആസാമില്‍ മൂന്ന് സെന്ററുകള്‍ സ്ഥാപിച്ചുകഴിഞ്ഞു. 22 പേരടങ്ങുന്ന ഒരു സംഘവും പാര്‍ട്ട് ടൈമായി ജോലിചെയ്യുന്ന 40 പേരും ഇന്ന് അദ്ദേഹത്തോടൊപ്പമുണ്ട്. ഇവിടെ കണ്‍സള്‍ട്ടേഷന്‍ ഫീസായി 50 രൂപ മാത്രമാണ് വാങ്ങുന്നത്. 99 രൂപ മുതലുള്ള കണ്ണടയും 3500 രൂപ മുതലുള്ള തിമിര ശസ്ത്രക്രിയയും ഇവിടെ നടത്തിവരുന്നു. ഒരു ഹബ്ബും കുറച്ച് സാറ്റലൈറ്റ് സെന്ററുകളും ചേര്‍ന്നാണ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ഒരു ജില്ലാ ആസ്ഥാനത്ത് ഒരു ഹബ്ബും ശസ്ത്രക്രിയാ സൗകര്യമുള്ള ഒരു ഐ കെയര്‍ സെന്ററുമുണ്ടാകും. ഓരോ ഹബ്ബും നാലോ അഞ്ചോ സാറ്റലൈറ്റ് സെന്ററുമായി ബന്ധപ്പെടുത്തിയിരിക്കും. ഗ്രാമ പ്രദേശങ്ങളിലെ ബോധവത്കരണം ഇവരുടെ പ്രത്യാകതയാണ്. ഒരു മൊബൈല്‍ യൂനിറ്റും ഇപ്പോള്‍ തുടങ്ങിയിട്ടുണ്ട്. മാസത്തില്‍ 15 മുതല്‍ 20 വരെ ക്യാമ്പ് നടത്തി സൗജന്യ നേത്ര രിശോധനയും മരുന്നും നല്‍കുന്നു.

2011ല്‍ ഒരു ക്ലിനിക്കില്‍ നിന്നാണ് പര്‍വീസ് തന്റെ ഉദ്യമത്തിന് തുടക്കം കുറിച്ചത്. തുടക്കത്തില്‍ വളരെ കുറച്ച് രോഗികളാണ് എത്തിയിരുന്നത്. അദ്ദേഹം ദീര്‍ഘനേരം നേത്രചികിത്സയുടെ ഗുണങ്ങളെ കുറിച്ച് അവരോട് സംസാരിച്ചു. അവര്‍ക്ക് പറായാനുള്ള കാര്യങ്ങല്‍ ശ്രദ്ധാപൂര്‍വം മനസിലാക്കി. ഇത് അദ്ദേഹത്തിന് വഴികാട്ടിയായി. മുന്നോട്ടുള്ള വഴികള്‍ വെല്ലുവിളി നിറഞ്ഞതായിരുന്നു. ഒരു ക്ലിനിക്കില്‍ നിന്ന് തന്നെ എല്ലാ കാര്യങ്ങളും ചെയ്യാന്‍ ബുദ്ധിമുട്ട് അനുഭവിക്കേണ്ടിവന്നു. കൂടുതല്‍ സ്ഥിരതയുള്ള ക്യാമ്പുകള്‍ തുടങ്ങാനായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. അങ്ങനെയാണ് അദ്ദേഹം ഒരു ഹബ്ബും സാറ്റലൈറ്റ് സെന്ററുകളും തുടങ്ങാന്‍തീരുമാനിച്ചത്. പിന്നീട്ഹബ്ബിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി ഫണ്ട് രൂപീകരിക്കുക എന്നതായിരുന്നു ലക്ഷ്യം.

'ആസാമിലുള്ള ഭൂരിപക്ഷം പേര്‍ക്കും സോഷ്യല്‍ എന്റര്‍െ്രെപസസ് എന്താണെന്ന് അറിയില്ലായിരുന്നു. അതുകൊണ്ടുതന്നെ ഇങ്ങനെയുള്ള ബിസിനസുകളില്‍ അവര്‍ക്ക് നിക്ഷേപിക്കാന്‍ വൈമനസ്യം ഉണ്ടാകുന്നത് സ്വാഭാവികം. എനിക്കും ഈ മേഖലയില്‍ വലിയ പരിജ്ഞാനം ഇല്ല എന്നതാണ് സത്യം. പിന്നീട് ഗൂഗിള്‍ എന്റെ നല്ല സുഹൃത്തായി മാറി. ഞാന്‍ ഒരു ബിസിനസ് പ്ലാന്‍ പഠിച്ചു. നിരവധി പുസ്തങ്ങള്‍ വായിച്ചു. അവയില്‍ നിന്ന് കിട്ടിയ അറിവും ഊര്‍ജവും ഉപയോഗിച്ച് മുന്നോട്ട് നീങ്ങി. ഇ.ആര്‍.സി ഫണ്ടിന് വേണ്ടി അനേകം മത്സരങ്ങളില്‍ പങ്കെടുത്തു. അങ്ങനെ അനേകം മത്സരങ്ങളിലെ അനുഭവം കൈമുതലാക്കിയ ഞാന്‍ അവസാനം വിജയം വരിച്ചു. അങ്ങനെ നിക്ഷേപകര്‍ ഞങ്ങളുടെ വളര്‍ച്ച നേരില്‍ കണ്ടു' അദ്ദേഹം പറഞ്ഞു.

ഇനി നിരവധി മേഖലയിലേക്ക് സേവനം വ്യാപിപ്പിക്കാനാണ് ഇ.ആര്‍.സി ലക്ഷ്യമിടുന്നത്. ഇതിലൂടെ പരമാവധി രോഗികളെ ചികിത്സിക്കുക എന്നതാണ് പര്‍വീസിന്റെ സ്വപ്‌നം.