സാമൂഹിക പ്രതിബദ്ധത വിളച്ചോദി ഡി ബി എസ്- എന്‍ യു എസ് സോഷ്യല്‍ വെന്‍ച്യുര്‍ ചലഞ്ച് ഏഷ്യ

0

സാമൂഹിക പ്രതിമ്പബദ്ധതയുള്ള വിഷയങ്ങളുടെ ഒരു മത്സരമാണ് ഡി ബി എസ്- എന്‍ യു എസ് സോഷ്യല്‍ വെന്‍ച്യുര്‍ ചലഞ്ച് ഏഷ്യ അവാര്‍ഡ്. സമുഹത്തിന് ഉതകുന്ന തരത്തിലുള്ള വിഷയങ്ങളാണ് മത്സര ഇനത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. നാഷണല്‍ യൂണിവേഴ്‌സിറ്റി ഓഫ് സിങ്കപ്പൂരും(എന്‍ യു എസ്)ഡി എസ് ബി ഫൗണ്ടേഷനും ചേര്‍ന്നാണ് മത്സരം നടത്തുന്നത്.

ഷാ ഫൗഡേഷന്‍ ആലുമിനി ഹൗസില്‍ സംഘടിപ്പിച്ച ചടങ്ങില്‍ റിപ്പബ്ലിക് ഓഫ് സിങ്കപ്പൂര്‍ പ്രസിഡന്റെ് ഡോ. ഡോണിറ്റാന്‍ വിജയികളെ പ്രഖ്യാപിച്ചു. സായ ലേണിങ്ങ് ലാബിന് ഒന്നാം സ്ഥാനവും മായ യൂണിവേഴ്‌സ് അക്കാഡമിക്ക് രണ്ടാം സ്ഥാനവും ബോധി ഹെല്‍ത്ത് എജ്യുക്കേഷനും ലോക്കല്‍ എലൈക്കും മൂന്നാം സ്ഥാനവും പങ്കിട്ടു. എട്ടുമാസത്തെ മത്സരത്തിനൊടുവിലാണ് വിജയികളെ കെണ്ടത്തിയത്.

എന്‍ യു എസ് എന്റര്‍പ്രൈസിന്റെ സി ഇ ഒ ഡോ. ലില്ലി ചാന്‍ വിജയികളെ അഭിന്ദിച്ചു. വിജയികളുടെ പ്രോജക്ടുകള്‍ എല്ലാം തന്നെ നല്ല ബിസിനസ്സ് സാധ്യതയുള്ളവയും സമൂഹത്തിന് അവ നല്ലരീതിയില്‍ പ്രയോജനം ചെയ്യുന്നതരത്തിലുള്ളവയാണെന്നും ലില്ലി ചാന്‍ അഭിപ്രായപ്പെട്ടു. സമൂഹത്തിന് ഉതകുന്നതരത്തിലുള്ള ന്യൂതന വിഷയങ്ങളുമായി സംരംഭകര്‍ മുന്നോട്ടു വന്നാല്‍ നമ്മുടെ ലോകത്തു പല മാറ്റങ്ങളും സംഭവിക്കും.

ഡി എസ് ബി ബാങ്കിന്റെ ഗ്രൂപ്പ് സ്ട്രാറ്റജിക്ക് മാര്‍ക്കറ്റിങ്ങ് ആന്റ് കമ്മ്യൂണിക്കേഷന്‍ മേധാവി കരണ്‍ നഗുഇയും തന്റെ സഹപ്രവര്‍ത്തകരും ഈ പുതു സംരംഭകര്‍ക്കു എല്ലാവിധ സാമ്പത്തിക സഹായവും വാഗ്ദാനം ചെയ്തു. 20 രാജ്യങ്ങളില്‍ നിന്നുള്ള 418 അപേക്ഷകരില്‍ നിന്ന് എട്ടു മാസത്തെ പരിശ്രമങ്ങള്‍ക്കൊടുവിലാണ് വിജയികളെ കെണ്ടത്തുന്നത്.

സായ ലേണിങ്ങ് ലാബിന് 30000 ഡോളര്‍ ക്യാഷ് പ്രൈസും ട്രോഫിയുമാണ് ലഭിച്ചത്. വിദ്യാഭ്യാസ പ്രതിസന്ധിയുള്ള നമ്മുടെ ഇന്ത്യയില്‍ കുറഞ്ഞ ചിലവില്‍ സ്‌കൂളുകളില്‍ വിദ്യാഭ്യാസം നല്‍കുന്നതിനുള്ള ഒരു പ്രോജക്ടായിരുന്നു സായ ലേണിങ്ങ് ലാബിന്റെത്. ഓരോ വിഷയങ്ങളും വിവരിക്കുന്ന വീഡിയോ, അതുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍, പാഠങ്ങള്‍ എങ്ങനെ പഠിക്കാം തുടങ്ങിയവയെക്കുറിച്ചുള്ള ഒരു ആപ്ലിക്കേഷന്‍ സായ ലേണിങ്ങ് ലാബ് വികസിപ്പിച്ചെടുത്തു. ഇതു ഒരു വൈഫൈ റൗട്ടര്‍ പോലുള്ള പോര്‍ട്ടമ്പിള്‍ ഉപകരണം ഉപയോഗിച്ചു വിദ്യാര്‍ഥികളില്‍ എത്തിക്കുന്നു. മുംബൈയില്‍ 600 പരം വിദ്യാര്‍ഥികള്‍ ഇന്നു സായ ലേണിങ്ങ് ലാബിന്റെ ഈ സൗകര്യം ഉപയോഗിക്കുന്നു. രണ്ടാം സ്ഥാനം നേടിയ മായ യൂണിവേഴ്‌സ് അക്കാഡമി ഉള്‍നാടന്‍ നേപ്പാളിലെ ഒരു വിദ്യാഭ്യാസ ശൃംഖലയാണ്.

ഫീസ് ഈടാക്കാതെ കുട്ടികളെ പഠിപ്പിക്കുന്ന നേപ്പാളിലെ ഒരേയൊരു പ്രൈവറ്റ് സ്‌കൂളാണ് മായ യൂണിവേഴ്‌സ് അക്കാഡമി. ഫീസ് അടക്കുന്നതിനു പകരം കുട്ടികളുടെ മാതാപിതാക്കള്‍ എല്ലാ മാസവും രണ്ടു ദിവസം സ്‌കൂളിലെ പച്ചക്കറി തോട്ടത്തിലോ, അടുത്തുള്ള മാര്‍ക്കറ്റില്‍ കരകൗശല വസ്തുക്കള്‍ വില്‍ക്കുകയോ തുടങ്ങിയ ജോലികള്‍ ചെയ്താല്‍ മതി. രണ്ടാം സ്ഥാനം നേടിയപ്പോള്‍ മായ യൂണിവേഴ്‌സ് അക്കാഡമിക്ക് 15000ഡോളര്‍ സമ്മാന തുകയായി ലഭിച്ചു.

മൂന്നാം സ്ഥാനം ബോധി ഹെല്‍ത്ത് എജ്യൂക്കേഷനും ലോക്കല്‍ എലൈക്കും പങ്കിട്ടു. 1000 ഡോളറായിരുന്നു ക്യാഷ് പ്രൈസായി ലഭിച്ചത്. ഇന്ത്യയുടെ അരോഗ്യ സംരക്ഷ മേഖലയായിരുന്നു ബോധി ഹെല്‍ത്ത് എജ്യൂക്കേഷന്‍ ലക്ഷ്യമിട്ടത്.ആളുകളള്‍ക്ക് ആരോഗ്യ സംരക്ഷണത്തെക്കുറിച്ചുള്ള ബോധവത്കരണ പരിപാടികളില്‍ മെഡിക്കല്‍ വിദഗ്ധര്‍ ക്ലാസ്സുകള്‍ എടുത്തു. ലോക്കല്‍ എലൈക്ക് കമ്മ്യൂണിറ്റി ടൂറിസത്തെ പ്രമോട്ട് ചെയ്യുന്ന സംരംഭമായിരുന്നു. അതിനായ് അവര്‍ ഒരു വെബ് പോര്‍ട്ടല്‍ തയ്യാറാക്കി. ലോക്കല്‍ ഗൈഡുകളെയും തരപ്പെടുത്തി. 2013ല്‍ 350 ടൂറസ്റ്റുകളെയാണ് തായ്‌ലന്റിലേക്ക് അവര്‍ കൊണ്ടു വന്നത്.