പകര്‍ച്ച പനികളെ നേരിടാന്‍ എസ്.എ.ടി.യില്‍ പനി ക്ലിനിക്, പനി വാര്‍ഡ്

0

വര്‍ധിച്ചു വരുന്ന പകര്‍ച്ച പനികളെ നേരിടാനായി മെഡിക്കല്‍ കോളേജ് എസ്.എ.ടി. ആശുപത്രിയില്‍ പനി ക്ലിനിക്, പ്രത്യേക പനി വാര്‍ഡുകള്‍ എന്നിവ തുടങ്ങി. ലോക്കല്‍ ഒ.പി.യുടെ സമീപത്തായാണ് കുട്ടികള്‍ക്കായി പനി ക്ലിനിക് തുടങ്ങിയത്.

 സാധാരണ ഒ.പി.യ്ക്ക് പുറമേ പനിയായി വരുന്ന കുട്ടികള്‍ക്ക് പ്രത്യേക പരിഗണന കിട്ടാനായാണ് പനിക്കാര്‍ക്ക് മാത്രമായി ഒരു ഒ.പി. പ്രവര്‍ത്തിപ്പിക്കുന്നത്. ഒ.പി. സമയം കഴിഞ്ഞ് വരുന്ന പനി ബാധിതരായ കുട്ടികള്‍ക്കായി കുട്ടികളുടെ അത്യാഹിത വിഭാഗത്തില്‍ ചികിത്സയ്ക്കായുള്ള പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതിനായി അത്യാഹിത വിഭാഗത്തില്‍ കൂടുതല്‍ ഡോക്ടര്‍മാരെ വിന്യസിച്ചിട്ടുണ്ട്.

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പ്രത്യേകമായാണ് പനി വര്‍ഡുകള്‍ തുടങ്ങിയത്. ഇവിടെ വരുന്ന മറ്റ് രോഗികള്‍, കൂട്ടിരുപ്പുകാര്‍, ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, വിദ്യാര്‍ത്ഥികള്‍, ജീവനക്കാര്‍ എന്നിവര്‍ക്ക് രോഗം പകരാതിരിക്കാനായാണ് പ്രത്യേക പനി വാര്‍ഡ് തുടങ്ങിയത്.