സ്വപ്‌നത്തിന്റെ ചിറകിലേറി ശാലിനിയും ദിവ്യയും

സ്വപ്‌നത്തിന്റെ ചിറകിലേറി ശാലിനിയും ദിവ്യയും

Wednesday March 23, 2016,

3 min Read


കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഇന്ത്യക്കാര്‍ ആരോഗ്യ സംരംക്ഷണത്തില്‍ വളരെയധികം ശ്രദ്ധിക്കുന്നു. മാനസികാരോഗ്യവും ശാരീരിക ആരോഗ്യവുമാണ് ഒരാളുടെ ജീവിതത്തില്‍ ഏറ്റവും പ്രധാനം. ഇത് മനസ്സിലാക്കിയാണ് ദിവ്യ ഒഹ്രിയും ശാലിനി ഷെട്ടിയും ചേര്‍ന്ന് സോഹം വെല്‍നസ് ക്ലിനിക്ക് ആരംഭിച്ചത്. ആരോഗ്യം, സൗന്ദര്യം, ഫിറ്റ്‌നസ് എന്നിവയാണ് ഇവര്‍ പ്രധാനമായും ഒരു വ്യക്തിക്ക് നല്‍കുന്നത്.

image


2015 ഒക്‌ടോബറില്‍ ഗുര്‍ഗാവോണിലാണ് ഇവര്‍ ഇത് സ്ഥാപിച്ചത്. ഒരൊറ്റ ദിവസംകൊണ്ടുണ്ടായ സംരംഭമല്ല അത്. അറിവും അനുഭവസമ്പത്തുമാണ് ഇവരുടെ മുതല്‍ക്കൂട്ട്.

വിജയകരമായ പാട്‌നര്‍ഷിപ്പ്

ശാലിനിയും ദിവ്യയും അയല്‍ക്കാരും ഉറ്റ സുഹൃത്തുക്കളുമായിരുന്നു. അവര്‍ക്ക് സൗന്ദര്യത്തോട് വളരെയധികം താത്പര്യമുണ്ടായിരുന്നു. അങ്ങനെയാണ് ഒരു വെല്‍നസ് സെന്റര്‍ തുടങ്ങാന്‍ അവര്‍ തീരുമാനിച്ചത്. അകമേയും പുറമേയുമുള്ള സൗന്ദര്യ സംരക്ഷണം ഇവിടെ നിന്ന് സാധ്യമാകുന്നു. ഡല്‍ഹി സ്വദേശിനിയാണ് ശാലിനി. ഡല്‍ഹി സര്‍വ്വകലാശാലയില്‍ നിന്ന് ഗ്രാജ്വേഷന്‍ നേടിയ ശേഷം യു എസിലെ ബെന്റ്‌ലി കോളേജില്‍ നിന്ന് ഫിനാന്‍സ് ആന്റ് മാര്‍ക്കറ്റിങ്ങില്‍ പോസ്റ്റ് ഗ്രാജ്വേഷനും നേടി.

രണ്ടായിരത്തില്‍ ശാലിനി സ്വന്തമായി ഒരു സി ആര്‍ എം ബിസിനസ് തുടങ്ങിയിരുന്നു. 2006ല്‍ കാനഡ ആസ്ഥാനമായുള്ള ഒരു കമ്പനി ഗുര്‍ഗാവോണില്‍ ആരംഭിച്ചു. മാത്രമല്ല പല വിലിയ സ്ഥാപനങ്ങളിലും ഡയറക്ടറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഡിജിറ്റല്‍ കണ്ടന്റ് ക്രിയേഷന്‍, ഡിസൈന്‍, അനാലിസിസ്, കണ്‍സള്‍ട്ടന്‍സി, പ്രോജക്ട് മാനേജ്‌മെന്റ്, പ്ലാനിങ്ങ് എന്നീ മേഖലകളിലും സംഭാവന നല്‍കിയിട്ടുണ്ട്.

ആരോഗ്യം, ടെലിവിഷന്‍, ഈവന്റ് മാനേജിമെന്റ് എന്നീ രംഗങ്ങളിലായി 20 വര്‍ഷത്തെ അനുഭവ സമ്പത്താണ് ദിവ്യക്കുള്ളത്. ഒരു ഈവന്റ് മാനേജ്‌മെന്റ് കമ്പനി, കാറ്റ് വാക്ക് യു എസില്‍ സ്ഥാപിച്ചാണ് തന്റെ സംരംഭകയാത്ര അവര്‍ ആരംഭിച്ചത്. പത്തുവര്‍ഷത്തോളമായി ഫാഷന്‍ ഇവന്റുകള്‍ സംഘടിപ്പിച്ച് ഇത് വിജയകരമായി മുന്നോട്ടുപോകുന്നു. 'തഥാസ്തു' എന്ന ഗ്ലോബല്‍ മാഗസീനിന്റെ പിന്നിലും അവര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 2002 ഒക്‌ടോബറില്‍ മിസ്.ഇന്ത്യ മത്സരത്തില്‍ സെക്കന്റ് റണ്ണര്‍ അപ്പായിരുന്നു ദിവ്യ. 2003ല്‍ യു എസിലെ ഏറ്റവും വലിയ ഇന്ത്യന്‍ ടെലിവിഷന്‍ ബ്രോഡ്കാസ്റ്റില്‍ ചേര്‍ന്നു. അവരുടെ മീഡിയ ഷെകളുടെ അവതാരികയായി പ്രവര്‍ത്തിച്ചു.

ദിവ്യ ന്യൂയോര്‍ക്ക് സര്‍വ്വകലാശാലയിലെ ലീ സ്ട്രാസ്‌ബെര്‍ഗ് തിയേറ്റര്‍ ആന്റ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചേര്‍ന്നിരുന്നു. ന്യൂയോര്‍ക്ക് ഫിലിം അക്കാദമിയില്‍ നിന്ന് ആഭിനയത്തില്‍ ഡിഗ്രിയും നേടിയിട്ടുണ്ട്. കൂടാതെ ന്യൂയോര്‍ക്കിലെ ഫാഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ നിന്ന് ഫാഷന്‍ മെര്‍ച്ചന്റൈസിങ്ങ് ആന്‍ര് മാനേജ്‌മെന്റ് പഠിച്ചിട്ടുണ്ട്. ഡല്‍ഹി സര്‍വ്വകലാശാലയില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബി എ നേടി. ഇന്ത്യയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടല്‍ മാനേജിമെന്റില്‍ നിന്ന് ഹോട്ടല്‍ മാനേജിമെന്റ് ഡിഗ്രിയും നേടിയിട്ടുണ്ട്.

പരസ്പര വിശ്വാസവും പ്രയത്‌നവുമാണ് ഇരുവരേയും മുന്നോട്ടുകൊണ്ടുപോകുന്നത്. 'ഞങ്ങള്‍ രണ്ടുപേര്‍ക്കും ക്ഷമയുണ്ട്. മാത്രമല്ല ഞങ്ങള്‍ ഒരേ സ്വപ്‌നമാണ് കാണുന്നത്.' ദിവ്യ പറയുന്നു.

സോഹം വെല്‍നസ് സെന്റര്‍

'ഞങ്ങള്‍ ചികിത്സാരീതികള്‍ വഴി രോഗികള്‍ക്ക് സന്തോഷവും മെറ്റഹോളിക് ബാലന്‍സും, മൊത്തത്തില്‍ ഒരു ഉന്‍മേഷവും അനുഭവപ്പെടുന്നു. ഞങ്ങല്‍ ഫെയ്‌സ്ബുക്കിലൂടെ നിരവധി പേര്‍ക്ക് പോഷകാഹാരം, ഭാരം കുറയ്ക്കാനുള്ള വഴികള്‍, ലൈഫ് സ്‌റ്റൈല്‍ മാനേജ്‌മെന്റ് എന്നിവയെക്കുറിച്ചുള്ള അരിവുകള്‍ പങ്കുവയ്ക്കുന്നു.'

ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളാണ് മെഡ് ഹാര്‍ബര്‍, ഫാമിലി ക്ലിനിക്ക, ഡോ.ശാലിനീസ് ഡയറ്റ് ആന്‍ര് വെല്‍നസ്, ദി വെല്‍നസ് ക്ലിനിക്ക്, വി എല്‍ സി സി എന്നിവ. ഉപഭോക്താക്കളുടെ അനുഭവങ്ങള്‍ മനസ്സിലാക്കുകയാണ് ദിവ്യ ചെയ്യുന്നത്. ഈ സംരംഭത്തിന്റെ ഫിനാന്‍സ് ആന്റ് മാനേജ്‌മെന്റ് കൈകാര്യം ചെയ്യുന്നത് ശാലിനിയും.

വെല്ലുവിളികള്‍

ജീവനക്കാരെ തിരഞ്ഞെടുക്കാനാണ് ഏറ്റവുമധികം ബുദ്ധിമുട്ട് അനുഭവിച്ചത്. ശാലിനിക്ക് വ്യക്തിപരമായി നേരിടേണ്ടി വന്ന ഒരു വെല്ലുവിളി ഡല്‍ഹി സര്‍വ്വകലാശാലയില്‍ നിന്ന് ആര്‍ട്‌സില്‍ ഡിഗ്രി എടുത്ത ശേഷം ഫിനാന്‍സ് ആന്റ് മാര്‍ക്കറ്റിങ്ങില്‍ ഡിഗ്രി എടുത്തതാണ്. 'എനിക്ക് എല്ലാം തുടക്കംമുതല്‍ പഠിക്കണമായിരുന്നു. എന്റെ കൂടെയുള്ളവര്‍ കൊമേഴ്‌സ് പഠിച്ചവരായിരുന്നു. അവരില്‍ നിന്ന് കാര്യങ്ങള്‍ മനസ്സിലാക്കാന്‍ ഞാന്‍ ശ്രമിച്ചു. ഒരുപാട് കഠിനാധ്വാനം ചെയ്ത ശേഷമാണ് ഞാന്‍ ഈ വെല്ലുവിളി മറികടന്നത്.' അവള്‍ പറയുന്നു.

ജോലിയും ജീവനക്കാരും

'കമ്പനി വളരുന്നതോടൊപ്പം ഉത്തരവാദിത്തങ്ങളും വളരുന്നു. ഇതിനുവേണ്ടി എന്തൊക്കെ മുന്നൊരുക്കങ്ങള്‍ വേണമെന്ന് ഞാന്‍ മുന്‍കൂട്ടി ചിന്തിക്കാറുണ്ട്. ഇതുവഴി കുടുംബവും ജോലിയും ഒരുപോലെ കൊണ്ടുപോകാന്‍ കഴിയും. ഞാന്‍ എന്റെ മക്കളോടൊപ്പം സമയം ചിലവഴിക്കുന്നു. കൂടാതെ നിരവധി യാത്രകളും ചെയ്യാറുണ്ട്.' ദിവ്യ പറയുന്നു.

image


'പലപ്പോഴും അധികസമയം ജോലി ചെയ്യേണ്ടി വന്നിരുന്നു. അതുകൊണ്ടുതന്നെ ജോലിയുടെ പ്രാധാന്യമനുസരിച്ച് സമയം ക്രമീകരിക്കണം. ജീവിതത്തിലും ജോലിയിലും ഏതാണ് ഏറ്റവും പ്രധാനമെന്ന് അരിഞ്ഞിരിക്കേണ്ടത് വളരെ അത്യാവശ്യമാണ്. ശാലിനി പറയുന്നു.

മുന്നോട്ടുള്ള യാത്ര

നിലവില്‍ ഹോസ്പ്പിറ്റാലിറ്റി രംഗത്ത് നിന്നും ഇ മേഖലയ്ക്ക് വളരെ നല്ല പിന്തുണയാണ് ലബിക്കുന്നത്. പ്രധാനമായും റിസോര്‍ട്ടുകളും ഹോട്ടലുകളുമാണ് ഇതിന് പിന്നിലുള്ളതെന്ന് ശാലിന് പറയുന്നു. ആഡംബരം നിറഞ്ഞ വെല്‍നസ് ക്ലിനിക്കുകള്‍, സൗന്ദര്യം, ആന്റിഏജിങ്ങ് ഉത്പ്പന്നങ്ങള്‍ എന്നിവക്കാണ് കൂടുതല്‍ പ്രശസ്തിയെന്ന് ദിവ്യ പറയുന്നു. 'പോഷകഘടകങ്ങള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കാന്‍ ആള്‍ക്കാര്‍ക്ക് കൂടുതല്‍ താത്പര്യം വന്നിട്ടുണ്ട്. ഇത് ഒരു നല്ല പ്രവണതയാണ്.'

'നിങ്ങളുടെ ആരോഗ്യത്തിന് വേണ്ടി ശരിയായ തീരുമാനങ്ങളെടുക്കാന്‍ നിങ്ങള്‍ക്ക് കഴിയുന്നു എങ്കില്‍ നിങ്ങളുടെ ജീവിതം സുഖകരമാണ്. ഒരു നല്ല ജീവിതത്തിന് ഇത് വളരെ അത്യാവശ്യമാണ്.' ദിവ്യ പറയുന്നു.

സോഹം വെല്‍നസ് സെന്ററിന് ഇത് ഒരു നല്ല അവസരമാണ്. ഗുര്‍ഗാവോണിന് പുറത്ത് അവരുടെ ശാഖകള്‍ തുടങ്ങാന്‍ പദ്ധതിയിടുന്നുണ്ട്. ഇതുവഴി ഈ മേഖലയില്‍ തങ്ങളുടേതായ ഒരു സ്ഥാനം കൊണ്ടുവരാന്‍ അവര്‍ ശ്രമിക്കുന്നു. കോര്‍പ്പറേറ്റുകള്‍, യുവാക്കള്‍ എന്നിവരിലേക്ക് ഇത് എത്തിക്കാനുള്ള ശ്രമത്തിലാണവര്‍.