മെഡിക്കല്‍ കോളേജില്‍ ക്രെഡിറ്റ്-ഡെബിറ്റ് കാര്‍ഡ് സൗകര്യം  

0

ചില്ലറയില്ലാതെ അലയുന്ന രോഗികള്‍ക്കും അവരുടെ ബന്ധുക്കള്‍ക്കുമായി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ക്രെഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ് സൗകര്യം ഏര്‍പ്പെടുത്തി. കമ്മ്യൂണിറ്റി പേയിംഗ് കൗണ്ടര്‍ (മരുന്ന് വില്‍പ്പന ശാല), സി.ടി. സ്‌കാന്‍, എം.ആര്‍.ഐ. സ്‌കാന്‍, എച്ച്.ഡി.എസ്. ലാബ് എന്നിവിടങ്ങളില്‍ ഈ സൗകര്യം ലഭ്യമാണ്. എസ്.ബി.റ്റി. മെഡിക്കല്‍ കോളേജ് ശാഖയുമായി സഹകരിച്ചാണ് ഈയൊരു സൗകര്യം ഏര്‍പ്പെടുത്തിയത്. ഒരാഴ്ചയ്ക്കുള്ളില്‍ ഈ സൗകര്യം മറ്റ് കൗണ്ടറുകളിലും ലഭ്യമാക്കും.

25 ശതമാനം മുതല്‍ 60 ശതമാനം വരെ ഡിസ്‌കൗണ്ടിലാണ് കമ്മ്യൂണിറ്റി പേയിംഗ് കൗണ്ടറുകള്‍ വഴി മരുന്നുകള്‍ വില്‍പന നടത്തുന്നത്.

ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡ് സൗകര്യത്തിന്റെ ഉദ്ഘാടനം എസ്.ബി.ടി. മെഡിക്കല്‍ കോളേജ് ശാഖ മാനേജര്‍ ദിലീപ് കുമാര്‍, ആശുപത്രി സൂപ്രണ്ട് ഡോ. എം.എസ്. ഷര്‍മ്മദ് എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു. ഡെപ്യൂട്ടി സൂപ്രണ്ടുമാരായ ഡോ. ജോബി ജോണ്‍, ഡോ. എസ്.എസ്. സന്തോഷ് കുമാര്‍, ആര്‍.എം.ഒ. ഡോ. മോഹന്‍ റോയ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.