മകളെയും ബിസിനസിനെയും ഇരട്ടക്കുട്ടികളായി കണ്ട് ശ്രദ്ധാ സൂദ്

0

അമ്മയാകാനുള്ള തയ്യാറെടുപ്പിന് വേണ്ടി എല്ലാവരും അവധിയെടുത്ത് വീട്ടിലിരിക്കുമ്പോള്‍ ശ്രദ്ധാ സൂദ് രണ്ട് സ്റ്റാര്‍ട്ട് അപ്പുകള്‍ക്കുവേണ്ടി ചുക്കാന്‍ പിടിക്കുകയായിരുന്നു. ഒന്ന് തന്റെ മകള്‍ക്ക് അമ്മയാകാനും മറ്റൊന്ന് വ്യവസായം തുടങ്ങാനും. പ്രസവാന്തരം അമ്മമാര്‍ക്ക് ധരിക്കാന്‍ കഴിയുന്ന വസ്ത്രങ്ങളുടെ വ്യവസായമായ 'മാമാകൗച്ചുര്‍' ആണ് ശ്രദ്ധ തുടങ്ങിയത്.

ഗര്‍ഭിണി ആയിരിക്കുമ്പോള്‍ ശ്രദ്ധ അനുഭവിച്ച ബുദ്ധിമുട്ട് മറ്റൊരാള്‍ക്കും വരരുത് എന്ന ലക്ഷ്യത്തോടെയാണ് ഇത് ആരംഭിക്കുന്നത്. ആ സമയത്ത് തനിക്ക് ചേരുന്ന വസ്ത്രങ്ങള്‍ തിരഞ്ഞെടുക്കാന്‍ വളരെ പ്രയാസമായിരുന്നു. ഇതാണ് ഇങ്ങനെ ഒരു ആശയത്തിലേക്ക് ശ്രദ്ധയെ നയിച്ചത്. അവര്‍ ആദ്യം ഒരു വക്കീലായിരുന്നു. ഒരു മാറ്റം വേണം എന്ന് ഉറച്ചാണ് ഇതിലേക്ക് വന്നത്. 'ഗര്‍ഭധാരണത്തെക്കുറിച്ചുള്ള ആശങ്കകള്‍ അകറ്റേണ്ടത് അത്യാവശ്യമാണ്. അത് മറയ്‌ക്കേണ്ട ആവശ്യമില്ല. ശരീരത്തിലെ മാറ്റങ്ങള്‍ മനസ്സിലാക്കേണ്ടതുണ്ട്. നിങ്ങളുടെ വസ്ത്ര ധാരണ രീതിയില്‍ മാറ്റം വരുത്തേണ്ടതുണ്ട്.'

ഈ സമയത്ത് ജോലി ഉപേക്ഷിച്ച നിരവധിപേരെ അവര്‍ക്കറിയാം. 'ഞാന്‍ ഈ സമയത്ത് ഷോപ്പിങ്ങ് നടത്തുമ്പോള്‍ എനിക്ക് വസ്ത്രങ്ങല്‍ ഒന്നും തന്നെ പാകമല്ലായിരുന്നു. ഈ സമയം വളരെയധികം സന്തോഷിക്കേണ്ടതാണ്. എന്നാല്‍ അനുയോജ്യമായ വസ്ത്രങ്ങള്‍ തിരഞ്ഞെടുക്കാന്‍ ഞാന്‍ ഒത്തിരി സമയം ചെലവഴിച്ചു. വിദേശത്ത് നിന്നാണ് ഞാന്‍ ഓര്‍ഡര്‍ ചെയ്തിരുന്നത്. എന്നാല്‍ എന്റെ സമയവും പണവും പാഴായി. എന്റെ ഇഷ്ടത്തിന് അനുസരിച്ചുള്ള ഫലം ലഭിച്ചില്ല.'

അങ്ങനെ ശ്രദ്ധ വിപണിയില്‍ ഗവേഷണം നടത്തി. ഓരെ മിനിറ്റിലും 51 കുട്ടികളാണ് ഇന്ത്യയില്‍ ജനിക്കുന്നത്. ഇതില്‍ 20 ശതമാനം മാത്രമാണ് ടയര്‍1, ടയര്‍2 നഗരങ്ങളിലുള്ളത്. എന്നിട്ടും 2500 കോടി രൂപയുടെ വമ്പന്‍ വിപണിയാണ് ഈ മേഖലയില്‍ ഉള്ളത്. ഇതാണ് തന്റെ ആശയത്തിന് പറ്റിയ അവസരമെന്ന് അവര്‍ മനസ്സിലാക്കി. അന്ന് ശ്രദ്ധ 8 മാസം ഗര്‍ഭിണിയായിരുന്നു. 'അതൊരു വലിയ തീരുമാനമായിരുന്നു. എന്നാല്‍ ആ ആശയം എന്റെ മനസ്സില്‍ നലയുറപ്പിച്ചു കഴിഞ്ഞിരുന്നു. ഇത് നല്ല ഒരു ആശയമാണെന്ന് എനിക്കരിയാമായിരുന്നു.'

നിരവധി പേര്‍ ആ സമയത്ത് അങ്ങനെയൊരു തീരുമാനത്തെ എതിര്‍ത്തു. ഒരുപക്ഷേ ആ സമയതത് തുടങ്ങിയില്ലായിരുന്നെങ്കില്‍ വലിയ കുറ്റബോധം തോന്നുമായിരുന്നെന്ന് അവര്‍ പറയുന്നു.

'എനിക്ക് കാത്തിരിക്കാന്‍ കഴിയില്ലായിരുന്നു. ഞാന്‍ എല്ലാവരോടും പറയാന്‍ തീരുമാനിച്ചു. നമ്മുടെ മനസ്സില്‍ ശരിയായ ചിന്ത ശരിയായ സമയത്ത് വരുമ്പോള്‍ അതിന്റെ കൂടെ പോകുന്നതാണ് നല്ലത്. എന്തെങ്കിലും ചെയ്യാതിരിക്കാന്‍ നിരവധി കാരണങ്ങള്‍ ഉണ്ടാകും. എന്നാല്‍ അത് ചെയ്യാനുള്ള കാരണങ്ങള്‍ കണ്ടുപഠിക്കുകയാണ് വേണ്ടത്.' ഒരു ഗര്‍ബിണിയായ വ്യവസായി അഭിമുഖീകരിക്കുന്ന പ്രശനങ്ങള്‍ എന്തായിരിക്കുമെന്ന് എല്ലാവര്‍ക്കുമറിയാം. എന്നാല്‍ അതൊന്നും കാര്യമാക്കാതെ തിരക്കിട്ട പണിയിലായിരുന്നു ശ്രദ്ധ. അമ്മയാവാന്‍ തയ്യാറെടുക്കുന്നവരുടെ കണക്കെടുക്കുക, ഒരു ഡിസൈനറെ കണ്ടുപിടിക്കുക ഇതൊക്കെ വളരെയധികം ഉത്സാഹത്തോടെയാണ് ശ്രദ്ധ ചെയ്തിരുന്നത്. ഒരു ദിവസം പോലും ഇതില്‍ നിന്ന് വിട്ടുനിന്നിട്ടില്ല.

എന്നാല്‍ യഥാര്‍ഥ വെല്ലുവിളി വന്നത് മകല്‍ ജനിച്ചതിന് ശേഷമാണ്. 'അവള്‍ വന്നതിന് ശേഷം എനിക്ക് ഇരട്ടകളാണ് ഉണ്ടായതെന്ന് തോന്നി. ഞാന്‍ എന്റെ പദ്ധതികളെയും മകളെയും ഒരുപോലെ നോക്കി. സമയം പിടച്ചുനിര്‍ത്താന്‍ ഒരുപാട് കഷ്ടപ്പെട്ടു.'

'ഇതെല്ലാം ഒരുമിച്ച് ചെയ്ണമെങ്കില്‍ ഒരാള്‍ക്ക് അമാനുഷിക ശക്തി ഉണ്ടായിരിക്കണം. എന്നാല്‍ അതിന് ഞാന്‍ നന്ദി പറയുന്നത് എന്റെ കുടുംബത്തോടാണ്. എല്ലാവരും സാഹചര്യത്തിന് അനുസരിച്ച് പെരുമാറി. അവര്‍ വീടും മകളെയും നന്നായി നോക്കി. എന്റെ സമയത്തിന് അനുസരിച്ച് അവരുടെ സമയം ക്രമീകരിച്ചു. അവരുടെ സഹായം ഇല്ലായിരുന്നെങ്കില്‍ ഞാന്‍ ശരിക്കും കഷ്ടപ്പെടുമായിരുന്നു.'

ഒരു സ്ത്രീ ആരില്‍ നിന്നും സഹായം അഭ്യര്‍ത്ഥിക്കാറില്ല. എന്നാല്‍ അവര്‍ നിരവധിപേരെ സഹായിക്കുകയും ചെയ്യും. 'ന്മള്‍ സഹായം അഭ്യര്‍ത്ഥിക്കേണ്ടത് അത്യാവശ്യമാണ്. കുഞ്ഞിനേയും ഭാവിയേയും ഒരുമിച്ച് കൊണ്ടുപോകുന്നത് ഒരു അഗ്‌നിപരീക്ഷ തന്നെയാണ്. അതുകൊണ്ട് നമ്മുടെ ബന്ധുക്കളുടെ സഹായം തേടുന്നതില്‍ തെറ്റില്ല.'

ബിസിനസ് വളര്‍ച്ചയിലാണ്. ഇപ്പോള്‍ 30 മുതല്‍ 60 ശതമാനം വരെ കളക്ഷനുകളുണ്ട്. ഇത് ആമസോണ്‍, ഫ്‌ളിപ്കാര്‍ട്ട്, ജബോങ്, ലൈംറോസ്, ഫസ്റ്റ് ക്രൈ എന്നിവയില്‍ ലഭ്യമാണ്. 'ഇതില്‍ എല്ലാവര്‍ക്കും താത്പര്യം തോന്നുന്നുണ്ട്. വസ്ത്രങ്ങളുടെ ഏറ്റവും നല്ല സെലക്ഷനായി അവര്‍ ഇത് അംഗീകരിക്കുന്നു.'

ഈ ചെറിയ കാലയളവില്‍ കമ്പനിക്ക് ഒരു ലക്ഷം രൂപയുടെ വ്യാപാരമാണ് ഒരു മാസം കൊണ്ട് നടന്നത്. വ്യവസായ സമൂഹത്തിനും ഇവരുടെ വിജയത്തില്‍ ഒരു പങ്കുവഹിക്കാന്‍ കഴിയും. 'ഈ വ്യവസായ സമൂഹത്തിലേക്ക് സ്ത്രീകളേയും പ്രതീക്ഷിക്കുകയാണ്. അവര്‍ നിങ്ങള്‍ക്ക് വേണ്ട എല്ലാ സഹായവും നല്‍കും. അവര്‍ നിങ്ങളുടെ കഴിവിനെയും ശക്തിയേയും ഒരിക്കലും തരംതാഴ്ത്തില്ല.'

തന്റെ രണ്ട് 'ഇരട്ടകളും' കുഞ്ഞും, കരിയറും ആരോഗ്യത്തോടെ ഇരിക്കുന്നു. ഇത് രണ്ടും തന്റെ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നമാണെന്ന് ശ്രദ്ധ പറയുന്നു.