ഈ 'ബാസ്ക്കറ്റി'ല്‍ എല്ലാം സൂക്ഷിക്കാം

ഈ 'ബാസ്ക്കറ്റി'ല്‍ എല്ലാം സൂക്ഷിക്കാം

Wednesday January 20, 2016,

2 min Read

ഓണ്‍ലൈനും ഓഫ്‌ലൈനുമായി ധാരാളം വിവരങ്ങള്‍ ഇന്ന് നമ്മുടെ മുന്നിലെത്തുന്നുണ്ട്. എന്നാല്‍ തിരക്കിനിടെ നമുക്ക് വായിക്കാനും അറിയാനും താല്‍പര്യമുള്ള പലതും ശ്രദ്ധിക്കാനോ വായിക്കാനോ പലപ്പോഴും നമുക്ക് സാധിക്കാറില്ല. ഇവിടെയാണ് ബാസ്‌ക്കറ്റ് എന്ന ആപ്ലിക്കേഷന്റെ പ്രസക്തി.

image


ഇന്റര്‍നെറ്റില്‍ നിന്നുള്ള വിവരങ്ങളും ലേഖനങ്ങളും വീഡിയോകളും മറ്റും ഉപയോക്താക്കള്‍ക്ക് അവരുടെ സൗകര്യാര്‍ത്ഥം ഉപയോഗിക്കാന്‍ സഹായിക്കുന്ന ഒരു മൊബൈല്‍ ആപ്പ് ആണ് ബാസ്‌ക്കറ്റ്. ഓണ്‍ലൈനായും ഓഫ്‌ലൈനായും ഈ സേവനം ഉപയോഗിക്കാനാകും. വാര്‍ത്ത, ഗവേഷണ നിഗമനങ്ങള്‍, പാചകക്കുറിപ്പുകള്‍ തുടങ്ങി എന്തും ഞൊടിയിടയില്‍ കണ്ടെത്താനും അവ പിന്നീട് വായിക്കാനും ഉപയോഗിക്കാനുമായി ശേഖരിക്കാന് ഈ ആപ്പ് നിങ്ങളെ സഹായിക്കും.

image


ഷോവിക് നാഥ് (24), റാണിത് സന്യാല്‍ (25), സന്ദീപ് ദാസ്(26) എന്നിവര്‍ ചേര്‍ന്നാണ് 2015ല്‍ ബാസ്‌ക്കറ്റ് ഒരുക്കിയത്. ഇതില്‍ സംരംഭത്തിന്റെ ഡിസൈനും പ്രൊഡക്ട് ഹെഡും ഷോവിക് ആണ്. സോഫ്‌റ്റ്വെയര്‍, ഐ.ടി മേഖലയില്‍ രണ്ട് വര്‍ഷത്തെ പ്രവര്‍ത്തി പരിചയമുള്ള റാണിത് ഇതിന്റെ മാര്‍ക്കറ്റിംഗ്, പ്രൊഡക്ട് അനാലിസിസ് എന്നിവയാണ് കൈകാര്യം ചെയ്യുന്നത്. ടെക്‌നോളജി സംബന്ധമായ വിഷയങ്ങളും വെബ് ഡെവലപ്‌മെന്റും സുരക്ഷയും സന്ദീപും നോക്കിനടത്തുന്നു. തങ്ങളുടെ ആപ്പിന്റെ കഴിവ് നിലവിലെ ഇത്തരത്തിലുള്ള ആപ്പായ പോക്കറ്റിനെക്കാള്‍ മികച്ചതാണെന്നാണ് ഇവര്‍ പറയുന്നത്.

തികച്ചും സൗജന്യമായി ഈ ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാന്‍ സാധിക്കും. ഇതോടൊപ്പം ക്രോം എക്‌സ്റ്റ്ന്‍ഷനും ഡെസ്‌ക് ടോപ്പ് വെബ്‌സൈറ്റും ഉണ്ട്. ലാപ്‌ടോപ്പിലും മൊബൈല്‍ ഫോണിലും നിങ്ങളുടെ വായനാ ലിസ്റ്റ് ചിട്ടപ്പെടുത്താനും ബുക്ക്മാര്‍ക്ക് ചെയ്യാനും ഇതിലൂടെ സാധിക്കും. ഇതിനുള്ളില്‍ തന്നെ ലൈബ്രറി ആരംഭിക്കാനും സൗകര്യമുണ്ട്. കൂടാതെ വിവിധ കാറ്റഗറികളിലായി- ഫേവറൈറ്റ്, എസെന്‍ഷ്യല്‍, ഹാവ് ടു ഷെയര്‍, ഹാവ് ടു ചെക്ക് എന്നിങ്ങനെ നിങ്ങള്‍ക്ക് വേണ്ട ലേബലുകള്‍ക്ക് പേരും നല്‍കാം. സേവ് ചെയ്തിരിക്കുന്ന ഉള്ളടക്കത്തോടൊപ്പം ഉപയോക്താക്കള്‍ക്ക് അവരുടെ കുറിപ്പുകള്‍ ചേര്‍ക്കാനും സാധിക്കും. വളരെ എളുപ്പത്തില്‍ ഉപയോക്താക്കള്‍ക്ക് ഓഫ്‌ലൈനിലും ഇവ ഉപയോഗിക്കാം.

image


സവിശേഷതകള്‍

-ഉപയോക്താക്കളുടെ മൊബൈല്‍ ഡേറ്റ സംരംക്ഷിക്കാനായി ബാസ്‌ക്കറ്റില്‍ വൈഫൈ ഒണ്‍ളി സിങ്കിംഗ് ഓപ്ഷന്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.-ഫ്‌ലിപ്‌ബോര്‍ഡ്, ഫീഡ്‌ലി,ന്യൂസ് സ്റ്റാന്‍ഡ് തുടങ്ങിയ എല്ലാ പ്രധാന ആപ്പുകളില്‍ നിന്നോ മൊബൈല്‍ ബ്രൗസറുകളില്‍ നിന്നോ ഉപയോക്താക്കള്‍ക്ക് ആവശ്യമായ ഉള്ളടക്കം സേവ് ചെയ്യാന്‍ സാധിക്കും.- ഗൂഗിള്‍ സേര്‍ച്ച് ഇന്റഗ്രേഷന്‍- ഉപയോക്താവ് ബാസ്‌ക്കറ്റില്‍ മുമ്പ് ഒരു ലിങ്ക് സേവ് ചെയ്യുകയും പിന്നീട് അത് സംബന്ധിച്ച വിവരങ്ങള്‍ ഗൂഗിള്‍ സേര്‍ച്ച് ചെയ്യുകയും ചെയ്താല്‍ ബാസ്‌ക്കറ്റ് ഓട്ടോമാറ്റിക്കായി നേരത്തെ ഉപയോക്താവ് സേവ് ചെയ്ത വിവരം കാണിച്ച് നമ്മെ മുന്പ് സേവ് ചെയ്ത വിവരം ഓര്മ്മപ്പെടുത്തും.

image


ഉപയോക്താക്കളില്‍ നിന്നും റാണിതിനും കൂട്ടര്‍ക്കും ധാരാളം മികച്ച പ്രതികരണങ്ങളും ലഭിക്കുന്നുണ്ട്. തങ്ങള്‍ സേവ് ചെയ്തിരിക്കുന്ന വിവരങ്ങള്‍ വായിക്കണമെന്ന് ആവശ്യപ്പെട്ട് എല്ലാ ദിവസവും ഒരു നിശ്ചിത സമയത്ത് ഒരു പുഷ് മെസ്സേജ് അയക്കണമെന്നാണ് പലരുടെയും ആവശ്യം. നിലവില്‍ ഈ ആപ്പ് ആന്‍ഡ്രോയിഡില്‍ മാത്രമാണ് ലഭ്യമാകുന്നത്.രാജ്യത്താകമാനമുള്ളവര്‍ക്ക് പ്രയോജനപ്രദമാകുന്ന രീതിയില്‍ പ്രാദേശിക ഭാഷകളില്‍ കൂടി ആപ്പ് തയ്യാറാക്കാനുള്ള ശ്രമത്തിലാണ് റാണിതും കൂട്ടരും.