കാരുണ്യത്തിന്റെ സേവനമുഖം എച്ച് ഐ വി ഇ

0

ഏകദേശം 10 വയസ് പ്രായം വരുന്ന രണ്ട് ആണ്‍കുട്ടികള്‍ പാര്‍ക്കില്‍ ഫുട്‌ബോള്‍ കളിക്കുന്നതിനിടെയാണ് അവരുടെ തന്നെ പ്രായം വരുന്ന ഒരു പാവപ്പെട്ട കുട്ടിയെ കാണുന്നത്. തുടര്‍ന്ന് അവര്‍ ആ കുട്ടിയെ സഹായിക്കാന്‍ തീരുമാനിച്ചു. കുറച്ച് പണം ശേഖരിച്ച് അവര്‍ അവനെ അടുത്തുള്ള ഒരു ചായക്കടയിലേക്ക് കൊണ്ടുപോയി. അതില്‍ ഒരു കുട്ടി നിതായിദാസ് മുഖര്‍ജി ആയിരുന്നു. സാമൂഹ്യ പ്രവര്‍ത്തനത്തിലേക്കുള്ള അദ്ദേഹത്തിന്റെ കാല്‍വെപ്പായിരുന്നു അത്. കൊല്‍ക്കത്തയിലെ എല്ലാ രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കും ചുക്കാന്‍ പിടിക്കുന്ന വ്യക്തിയാണ് ഇന്ന് നിതായിദാസ് മുഖര്‍ജി. ഡോ. രാഗേഷ് അഗര്‍വാളും നിതായി ദാസും ചേര്‍ന്നാണ് ഈ സംഘടന സ്ഥാപിച്ചത്. ഇന്നതില്‍ 15 സ്ഥിരം അംഗങ്ങളുണ്ട്. കൊല്‍ക്കത്തയിലെ 79 പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ വരുന്ന പ്രദേശത്ത് ഇവരുടെ സേവനം ലഭ്യമാണ്. 20 വര്‍ഷം മുമ്പാണ് എച്ച് ഐ വി ഇ ആരംഭിച്ചത്.

അദ്ദേഹം തന്റെ അനുഭവങ്ങള്‍ പങ്കെവെക്കുന്നു.

എന്റെ അച്ഛന്‍ ഒരു സാമൂഹ്യ പ്രവര്‍ത്തകനായിരുന്നു. അദ്ദേഹമാണ് എന്റെ ആദ്യ വഴികാട്ടി. സ്വാമി വിവേകാനന്ദന്റെയും സുഭാഷ് ചന്ദ് ബോസിന്റെയും പ്രവര്‍ത്തങ്ങളാണ് എനിക്ക് പ്രചോദനമായത്. അന്തിമ ലക്ഷ്യത്തിലേക്ക് എത്തുന്നതുവരെ പോരാടാന്‍ എന്നെ സഹായിച്ചത് അവരുടെ വാക്കുകളാണ്. 1989-90 കാലഘട്ടത്തിലാണ് ഞാന്‍ ആദ്യമായി പ്രവര്‍ത്തനം ആരംഭിക്കുന്നത്. അന്ന് എനിക്ക് ഒരു പഴഞ്ചന്‍ ആംബുലന്‍സ് ഉണ്ടായിരുന്നു. തെരുവുകളില്‍ മരിച്ചുകൊണ്ടിരുന്നവരെ ആശുപത്രികളില്‍ എത്തിക്കുകയായിരുന്നു ലക്ഷ്യം. പിന്നീട് ഡോ. സമീര്‍ ചൗധരിയെ പരിചയപ്പെട്ടു. അദ്ദേഹം വേണ്ട സഹായങ്ങള്‍ എല്ലാം ചെയ്തു. എന്നാല്‍ പിന്നീടൊരിക്കല്‍ സഹായങ്ങല്‍ നിന്നതോടെ പ്രവര്‍ത്തനങ്ങള്‍ മരവിച്ചു. 1999ല്‍ എച്ച് ഐ വി ഇ ഇന്ത്യ തുടങ്ങാന്‍ തീരുമാനിച്ചു. തുടര്‍ന്ന് അയര്‍ലന്‍ഡില്‍ പ്രവര്‍ത്തിക്കുന്ന ഹോപ്പ് ഫൗണ്ടേഷനില്‍ നിന്ന് സാമ്പത്തികമായ സഹായങ്ങള്‍ ലഭി്ച്ചു തുടങ്ങി.

ഞങ്ങളെക്കൊണ്ട് കഴിയുന്ന രീതിയില്‍ പരമാവധി ആള്‍ക്കാരെ രക്ഷിക്കുക എന്ന ഒറ്റ ലക്ഷ്യം മാത്രമാണ് മുന്നിലുള്ളതെന്ന് മുഖര്‍ജി പറയുന്നു. തുടക്കത്തില്‍ ഒരു എമര്‍ജന്‍സി യൂണിറ്റാണ് തുടങ്ങിയത്. ഇപ്പോഴത് ഒരുപാട് വളര്‍ന്ന സന്തോഷത്തിലാണ് എച് ഐ വി ഇ പ്രവര്‍ത്തകര്‍.

ഒരിക്കല്‍ ഒരു റെയില്‍വേ സ്‌റ്റേഷന് സമീപം വന്‍ തീപിടുത്തമുണ്ടായി. അവിവിടെ ഉണ്ടായിരുന്നു 500 കുടുംബങ്ങളെ ഞങ്ങള്‍ പുനരധിവസിപ്പിച്ചു. മെഡിക്കല്‍ പരിപാടികളും സ്‌കൂളുകും തുടങ്ങി. ആവ്ചയില്‍ 10 മേഖലകളില്‍ മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നു.

കുട്ടികളുടെ സുരക്ഷ

ഒരു മഞ്ഞുകാലത്ത് രാത്രി തെരുവില്‍ ഇരുന്ന് കരയുന്ന ഒരു പെണ്‍കുട്ടിയെ ഞങ്ങള്‍ കണ്ടു. അന്ന് മുതല്‍ എല്ലാ രാത്രികളിലും ഞങ്ങള്‍ തെരുവില്‍ പോയി നോക്കാറുണ്ട്. ശിശുക്ഷേമ കമ്മിറ്റികളുമായി ഇപ്പോള്‍ വളരെ നല്ല ബന്ധമാണുള്ളത്. ജനങ്ങളുടെ ഇടയില്‍ ബോധവത്കരണവും സംരക്ഷണ സംവിധാനങ്ങളും ഏര്‍പ്പെടുത്തിയതിലൂടെ ഒരുപാട് സ്ത്രീകളെയും കുട്ടികളെയും രക്ഷപ്പെടുത്താനായിട്ടുണ്ട്.

എമര്‍ജന്‍സ് റെസ്‌പോണ്‍ യൂണിറ്റ് എന്ന സങ്കല്‍പ്പത്തിലായിരുന്നു ഞങ്ങളുടെ തുടക്കം. അപകട സ്ഥലങ്ങളില്‍ 24 ഃ 7 സേവനം ലഭ്യമാണ്. പല ഏജന്‍സികളുമായി സഹകരിച്ചാണ് ഇത് പ്രവര്‍ത്തിക്കുന്നത്. അപകട സ്ഥലങ്ങളിലേക്ക് പെട്ടെന്ന് എത്തിച്ചേരാന്‍ ഇത് സഹായിക്കുന്നു. പോലീസിന്റെ സഹായത്തോടെ തെരുവിലുള്ള മാനസിക രോഗികളെയും സഹായിക്കുന്നുണ്ട്. കൊല്‍ക്കത്ത പോലീസിന് വേണ്ടി രാത്രികാലങ്ങളില്‍ സ്ത്രീ സുരക്ഷക്ക് ഒരു കേന്ദ്രം തന്നെ തുടങ്ങാനാണ് പദ്ധതി. എച് ഐ വി ഇക്ക് അയര്‍ലന്‍ഡിലുള്ള ഹോപ് ഫൗണ്ടേഷനു പുറമേ ചില കോര്‍പ്പറേറ്റുകളും സഹായം നല്‍കിയിട്ടുണ്ട്. സഹായിച്ചു.

പല വെല്ലുവിളികള്‍ നേരിട്ടാണ് പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ടു പോകുന്നത്. ജനങ്ങളുടെ വിശ്വാസം നേടിയെടുക്കുക എന്നതായിരുന്നു ആദ്യത്തെ വെല്ലുവിളി. വളരെ കുറച്ച് സാധന സമാഗ്രികള്‍ മാത്രമേ കയ്യിലുണ്ടായിരുന്നുള്ളൂ. അത് വെച്ച് ഇത്രയും വലിയ ഒരു മേഖലയെ ബന്ധിപ്പിക്കാന്‍ വളരെയധിം കഷ്ടപ്പെട്ടു. പോലീസ് നമ്മുടെ പ്രവര്‍ത്തനം മനസിലാക്കാന്‍ കുറച്ച് സമയമെടുത്തു. എന്നാല്‍ ഇപ്പോള്‍ പോലീസുമായി ചേര്‍ന്ന് ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നു. സര്‍ക്കാര്‍ ആശുപത്രികളുമായി സഹകരിക്കാനും ബുദ്ധിമുട്ടുണ്ടായി. ഞങ്ങല്‍ എത്തിക്കുന്ന ചിലരെ ചികിത്സിക്കാന്‍ അവര്‍ വിസമ്മതിച്ചു. ഒരിക്കല്‍ ഒരു രോഗിയെയും കൊണ്ട് രാത്രി 11 മണി മുതല്‍ രാവിലെ 6 മണിവരെ ഞാന്‍ അവിടെയിരുന്നു. അവസാനം ഒരു ഡോക്ടര്‍ വന്ന് പറഞ്ഞു 'നിങ്ങല്‍ ജയിച്ചിരിക്കുന്നു'. അവസാനം അവര്‍ ആ രോഗിയെ ചികിത്സിച്ചു.

ഞങ്ങള്‍ രക്ഷിച്ച നിരവധിപേര്‍ കാണാനില്ല എന്ന ഗണത്തില്‍ പെട്ടവരാണ്. നമ്മുടെ സംസ്ഥാനത്തേയും നഗരത്തിലെയും കാണാതായവര്‍ക്കായി ഇപ്പോഴും അന്വേഷണം നടത്തുന്നു. പോലീസമായി ബന്ധപ്പെട്ട് അവര്‍ക്ക് ശരിയായ വിവരങ്ങള്‍ നല്‍കുന്നു. അഞ്ച് വര്‍ഷം മുമ്പ് ദുര്‍ഗ പൂജ ദിവസം തട്ടിക്കൊണ്ടുപോയ ഒരു പെണ്‍കുട്ടിയെ ഞങ്ങള്‍ രക്ഷിച്ചു. അവള്‍ രക്ഷപ്പെട്ട് ഓടുമ്പോഴാണ് ഞങ്ങളെ കണ്ടത്. അന്ന് ദുര്‍ഗ പൂജ ദിവസം ആയിനാല്‍ പോലീസ് വളരെ തിരപക്കിലായിരുന്നു. അവളുടെ കുടുംബത്തെ കണ്ടെത്താന്‍ നന്നേ കഷ്ടപ്പെട്ടു. ഈ അനുഭവത്തിന്റെ പശ്ചാത്തലത്തില്‍ ഞങ്ങള്‍ പുതിയ യൂണിറ്റ് തുടങ്ങി. കാണാതാകുന്ന സ്ത്രീളെയും കുട്ടികളെയും കണ്ടെത്താന്‍ ഒരു ഫഌിംഗ് സ്‌ക്വാഡ് തന്നെ പ്രവര്‍ത്തിക്കുന്നു.

എല്ലാവരെയും നല്ല രീതിയില്‍ ശുശ്രൂഷിക്കുക എന്നത് ദിനചര്യയില്‍ ഉള്‍പ്പെടുത്തണമെന്നാണ് എച്ച് ഐ വി ഇക്ക് പറയാനുള്ള്ത്. മറ്റ സംഘടനകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുക, ജനങ്ങളിലേക്കുള്ള ദൂരം കുറക്കുക എന്നീ മാര്‍ഗ്ഗങ്ങളാണ് സന്നദ്ധ പ്രവര്‍ത്തനത്തില്‍ സ്വീകരിക്കുന്നതെന്ന് ഇവര്‍ വ്യക്തമാക്കുന്നു.