ക്രമീകരണത്തിലും പങ്കാളിത്തത്തിലും ഐ എഫ് എഫ് കെ മാതൃക

0

ക്രമീകരണങ്ങളുടെ കാര്യത്തിലും പ്രേക്ഷക പങ്കാളിത്തത്തിലും ഇക്കൊല്ലത്തെ ചലച്ചിത്രമേള (ഐ എഫ് എഫ് കെ) മികച്ചതാണെന്ന് മന്ത്രി ശ്രീ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. ഐ എഫ് എഫ് കെ മുഖ്യ വേദിയായ ടാഗോര്‍ തീയറ്റര്‍ സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രതികൂല കാലാവസ്ഥയില്‍പ്പോലും വന്‍തിരക്കാണ് വിവിധ വേദികളിലുള്ളത്. അതു പ്രേക്ഷക പങ്കാൡത്തിനു തെളിവാണ്. കേരളത്തിന്റെ കയ്യൊപ്പ് പതിഞ്ഞ മേളയായി ഇക്കൊല്ലത്തെ മേള മാറും. പണത്തിന്റെ കുറവ് മേളയുടെ സംഘാടനത്തിനു തടസ്സമാവില്ലെന്ന് മന്ത്രി വ്യക്തമാക്കി. മേളയുടെ നടത്തിപ്പിനു സര്‍ക്കാര്‍ വേണ്ടത്ര ധനസഹായം അനുവദിക്കുന്നില്ലെന്ന വിമര്‍ശനത്തിനു മറുപടി പറയുകയായിരുന്നു ശ്രീ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍.

ഫെസ്റ്റിവല്‍ ഡയറക്ടറും ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ ശ്രീ ടി രാജീവ് നാഥ്, വൈസ് ചെയര്‍മാന്‍ ശ്രീ ജോഷഇ മാത്യു,ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ശ്രീ ജി സുരേഷ് കുമാര്‍ തുടങ്ങിയവര്‍ മേളയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ മന്ത്രിയുമായി ചര്‍ച്ച ചെയ്തു. മുന്‍ എം പി ശ്രീ പി ടി തോമസ്, സംസ്ഥാന യൂത്ത് കമ്മീഷന്‍ ചെയര്‍മാന്‍ ശ്രീ ആര്‍ വി രാജേഷ് തുടങ്ങിവരും സന്നിഹിതരായിരുന്നു.