സ്വപ്നം പൂര്‍ത്തിയാക്കാനായി ഡല്‍ഹിയില്‍ നിന്ന് ലണ്ടനിലേക്ക് മൂന്ന് അമ്മമ്മാര്‍ നടത്തിയ കാര്‍ യാത്ര

സ്വപ്നം പൂര്‍ത്തിയാക്കാനായി ഡല്‍ഹിയില്‍ നിന്ന് ലണ്ടനിലേക്ക് മൂന്ന് അമ്മമ്മാര്‍ നടത്തിയ കാര്‍ യാത്ര

Thursday December 03, 2015,

1 min Read

21,477 കിലോമീറ്റര്‍, 17 രാജ്യങ്ങള്‍, 97 ദിവസം. ഇത് ഒരു ഉലകം ചുറ്റലിന്റെ കഥയാണ്. എന്നാല്‍ ഈ ഉലകം ചുറ്റല്‍ കുറച്ച് അസാധാരണമായി മാറുന്നത് ഇത്രയും ദൂരം ഒരുമിച്ച് യാത്ര ചെയ്തവര്‍ ആരാണെന്ന് അറിയുമ്പോഴാണ്. ഏറ്റവും അടുത്ത സുഹൃത്തുക്കളായ മൂന്ന് വിവാഹിതരായ സ്ത്രീകളാണ് ഒരു കാറില്‍ ലോകം ചുറ്റാന്‍ ഇറങ്ങിയത്.

image


രാഷ്മി കപൂര്‍, ഡോ സൗമ്യ ഗോയല്‍, നിധി തിവാരി എന്ന ഈ സുഹൃത്തുക്കള്‍ തങ്ങളുടെ കുട്ടിക്കാലത്തെ ഏറ്റവും വലിയ ഒരു ആഗ്രഹമാണ് ഈ യാത്രയിലൂടെ സഫലമാക്കിയതും ഒന്നും അസാധ്യമല്ല എന്ന് തെളിയിച്ചതും. മൂന്നു പേരുടേയും പ്രായം മുപ്പതുകളിലാണ്. സ്ത്രീ ശാക്തീകരണം എന്ന സന്ദേശം പ്രചരിപ്പിക്കാനാണ് ഈ മൂന്ന് അമ്മമാരും ഡല്‍ഹി മുതല്‍ ലണ്ടന്‍ വരെ യാത്ര ചെയ്തത്.

image


കുട്ടിക്കാലത്ത് ഭാരത്തിന്റെ പശ്ചിമ ഘട്ടവും ഹിമാലയവും ഒക്കെയായിരുന്നു യാത്ര പോകാനായുള്ള ഈ സുഹൃത്തുക്കളുടെ ലക്ഷ്യ സ്ഥാനം. എന്നാല്‍ ലണ്ടനിലേക്ക് ഇവിടുന്ന് ഡ്രൈവ് ചെയ്ത് പോകുന്നത് ശരിക്കും ഒരു അപൂര്‍വ്വമായ സ്വപ്നമായിരുന്നു എന്ന് നിധി തിവാരി പറയുന്നു. നിധി ആയിരുന്നു ഈ ടീമിലെ ഏക ഡ്രൈവറും ഈ യാത്ര പ്ലാന്‍ ചെയ്തതും.

മാഹീന്ദ്ര ഫസ്റ്റ് ചോയിസ് ആയിരുന്നു ഇവര്‍ക്ക് യാത്ര പോകാനുള്ള വണ്ടി സ്‌പോണ്‍സര്‍ ചെയ്തത്. മ്യാന്‍മാര്‍, ചൈന, റഷ്യ, ഫിന്‍ലാന്‍ഡ്, ജര്‍മനി എന്നിങ്ങനെ 17 രാജ്യങ്ങളാണ് ഇവര്‍ സന്ദര്‍ശിച്ചത്. 'ഇന്ത്യയിലും ഇംഗ്ലണ്ടിലും മാത്രമാണ് നമ്മള്‍ ഇംഗ്ലീഷ് സംസാരിച്ചത്. ബാക്കിയുള്ള രാജ്യങ്ങളില്‍ ഞങ്ങള്‍ ആംഗ്യ ഭാഷയും ഗൂഗിള്‍ ട്രാന്‍സ്ലേറ്ററുമാണ് ഉപയോഗിച്ചത്. ' ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഡോ സൗമ്യ ഗോയല്‍ പറയുന്നു. ബാംഗ്ലൂരിലെ എം എസ് രാമയ്യ ഹോസ്പിറ്റലില്‍ തെറാപ്പിസ്റ്റ് ആണ് ഡോ സൗമ്യ.