ജി.എസ്.ടി മാറ്റത്തിനൊപ്പം അസാപ്

0

ജിഎസ്ടി നടപടി ക്രമങ്ങള്‍ പാലിച്ചു രീതിയില്‍ നടപ്പിലാക്കാന്‍ കേരളത്തിലെ യുവതലമുറയെ സജ്ജരാക്കുന്നതിനായി അഡിഷണല്‍ സ്‌കില്‍ അക്ക്വിസഷന്‍ പ്രോഗ്രാം (അസാപ്) പ്രത്യേക നൈപുണ്യ വികസന പദ്ധതിക്ക് രൂപം നല്‍കിയിരിക്കുന്നു. 

ബി.കോം, എം.കോം എന്നിവ 2017 ല്‍ പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍ക്ക് വിദഗ്ദ്ധ പരിശീലനം നല്‍കികൊണ്ട് അവരെ ജി.എസ്.ടി കണ്‍സള്‍റ്റന്റ് /വിദഗ്‌ദോപദേശക്കാരാക്കുക എന്നതാണ് അസാപ് ഈ പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്. നാഷണല്‍ സ്‌ക്കില്‍ ക്വാളിഫിക്കേഷന്‍ (NSQF) ഫ്രെയിം വര്‍ക് അനുസരിച്ചുള്ള ലെവല്‍ 4 ല്‍ ഉള്‍പ്പെടുന്ന കോഴ്‌സ് ആണിത്. ബി.എഫ്.എസ് ഐ സെക്ടര്‍ സ്‌കില്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ അംഗീകരിച്ച ഈ കോഴ്‌സ് രാജ്യത്തെ പ്രമുഖ ഓഹരി വിപണി സ്ഥാപനമായ ബി.എസ്.ഇ ഇന്‍സ്റ്റിറ്റിട്യൂട്ടുമായി ചേര്‍ന്നാണ് നടപ്പിലാക്കുന്നത് . 100 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള കോഴ്‌സും 150 മണിക്കൂര്‍ ഇന്റേണ്‍ഷിപ്പും പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ജിഎസ്ടി സംബന്ധമായ എല്ലാ രേഖകളും നടപടിക്രമങ്ങളും കൈകാര്യം ചെയ്യുന്നതിനുള്ള പ്രാവിണ്യം ലഭിക്കും. കോഴ്‌സ് പ്രവേശനത്തിനായുള്ള അപേക്ഷ ഓണ്‍ലൈന്‍ ആയി ആഗസ്റ്റ് ഏഴു വരെ നല്കാം.