ജര്‍മനിയില്‍ നിന്ന് ആന്‍ഡ്രിയ എത്തി...ഇന്ത്യയില്‍ ഹോക്കി വില്ലേജ് ഒരുക്കാന്‍...

0

രാജസ്ഥാനിലെ ഗര്‍ ഹിമ്മത് സിംഗ് ഗ്രാമവാസികള്‍ക്ക് ജര്‍മന്‍കാരി ആന്‍ഡ്രിയ തുംഷേണ്‍ ഒരു മാലാഖയാണ്. പിന്നോക്കാവസ്ഥയില്‍ നിന്ന് തങ്ങളുെട ഗ്രാമത്തെ ഉന്നതിയിലേക്ക് എത്തിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന ആന്‍ഡ്രിയയോട് അവര്‍ക്ക് ആരാധനയാണ്. ഇന്ത്യയിലെ ഏക ഹോക്കി വില്ലേജ് സ്ഥിതി ചെയ്യുന്നത് ഇവിടെയാണ്. ആന്‍ഡ്രിയയുടെ ആശയത്തില്‍ ഉദിച്ച ഹോക്കി വില്ലേജ് ആണ് തങ്ങളുടെ ഗ്രാമത്തിന് ഉയര്‍ച്ച നല്‍കിയതെന്ന് പറയുന്നു ഹിമ്മത് സിംഗ് ഗ്രാമവാസികള്‍. നൂറുകണക്കിന് കുട്ടികളെ രാജ്യത്തിന്റെ ദേശീയ കായികയിനം പഠിപ്പിക്കാന്‍ വിദേശത്തു നിന്നെത്തിയ ആന്‍ഡ്രിയ നിമിത്തമായത് യാദൃശ്ചികമാണ്. ജര്‍മ്മനിയില്‍ ഹോക്കി താരമായിരുന്ന ആന്‍ഡ്രിയ ഇന്ത്യയിലെത്തിയത് ബിസിനസ് തുടങ്ങാനാണ്. 1998ല്‍ ഇവിടെ ട്രാവല്‍ ഏജന്‍സി തുടങ്ങി ഇന്ത്യക്കാരിയായി അവര്‍. ബിസിനസ് പാര്‍ട്ട്ണര്‍ ആയ ദിലീപിന്റെ ഗ്രാമത്തിലേക്കുള്ള യാത്രയാണ് അന്‍ഡ്രിയയുടെ ലക്ഷ്യം മാറ്റി മറിച്ചത്. ശാന്ത സുന്ദരമായ ഗര്‍ ഹിമ്മത് സിംഗ് ഗ്രാമം അവരെ ഏറെ ആകര്‍ഷിച്ചു. തുടര്‍ന്ന് സുഹൃത്തിനൊപ്പം പലതവണ അവിടെയെത്തി. എന്നാല്‍ ഗ്രാമത്തിന്റെ പിന്നോക്കാവസ്ഥ തിരിച്ചറിഞ്ഞത് അവിടുത്തെ സ്‌കൂളുകളില്‍ നിന്നാണെന്ന് ആന്‍ഡ്രിയ പറയുന്നു. യാതൊരു അടിസ്ഥാന സൗകര്യവുമില്ലാത്ത സ്‌കൂളുകളില്‍ പോകാന്‍ കുട്ടികള്‍ക്കും പഠിപ്പിക്കാന്‍ അധ്യാപകര്‍ക്കും കാര്യമായ താല്‍പര്യമുണ്ടായിരുന്നില്ല. പഠനം ഉപേക്ഷിക്കുന്ന കുട്ടികളും നിരവധിയാണ്. ഈ അവസ്ഥ കണ്ടറിഞ്ഞ ആന്‍ഡ്രിയ ജര്‍മനിയിലേക്ക് വീണ്ടും വിമാനം കയറി. തരിച്ചെത്തിയത് ഹിമ്മത് സിംഗ് നഗരത്തിലെ സ്‌കൂളിന് അട്‌സിഥാന സൗകര്യം ഒരുക്കുന്നതിനുള്ള വകയുമായിട്ടാണ്.

സ്‌കൂളിനായി സ്‌പോണ്‍സര്‍മാരെ കണ്ടെത്തിയ അവര്‍ അവിടെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിച്ചു. വെറും തറയില്‍ ഇരന്നു പഠിച്ച കുട്ടികള്‍ പിന്നീട് മാറ്റിന് മുകളിലേക്ക് ഇരുത്തം മാറ്റി. ഫര്‍ണിച്ചറുകളും മറ്റ് സൗകര്യങ്ങളുമായി സ്‌കൂള്‍ ഉഷാറായി. തുടര്‍ന്ന് കുട്ടികളുടെ വിനോദത്തിനായി സ്‌പോര്‍ട്‌സിലും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ അവര്‍ ഉറച്ചു. തന്റെ രക്തത്തില്‍ അലിഞ്ഞു ചേര്‍ന്ന ഹോക്കി അല്ലാതെ മറ്റൊന്നും അവര്‍ക്ക് അതിനായി നിര്‍ദ്ദേശിക്കാനുണ്ടായിരുന്നില്ല. ആറുവയസുമുതല്‍ ഹോക്കി കളിച്ചു തുടങ്ങിയ ആന്‍ഡ്രിയ 14ാം വയസില്‍ ഹോക്കി കോച്ച് പദവിയിലെത്തിയിരുന്നു. തുടര്‍ന്ന് ജര്‍മനിയിലെ സ്ഥിരം ഹോക്കി സാന്നിധ്യമായിരുന്ന ആന്‍ഡ്രിയ ശാരീരിക അവശതകള്‍ മൂലമാണ് കളി നിര്‍ത്തിയത്. താന്‍ ദത്തെടുത്ത സ്‌കൂളിലെ കുട്ടികള്‍ക്കായി ഹോക്കി നിശ്ചയിക്കാന്‍ അവര്‍ കാണിച്ച താല്‍പര്യം ശരിയായിരുന്നുവെന്ന് തെളിയുകയാണ് ഇപ്പോള്‍. ആ ഗ്രാമം മുഴുവന്‍ ഹോക്കി ഏറ്റെടുത്തു കഴിഞ്ഞു ഇപ്പോള്‍. ജര്‍മ്മനിയില്‍ നിന്ന് വന്ന പരിശീലകരാണ് ഹോക്കി ഗ്രാമം എന്ന ആശയത്തിന് ആന്‍ഡ്രിയയ്‌ക്കൊപ്പം നിന്നത്.

ഹോക്കി ഗ്രാമം എന്ന ആശയം വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നുവെന്ന് അവര്‍ പറയുന്നു. ഗ്രാമവാസികള്‍ക്ക് ഹോക്കി അത്ര പരിചതമായിരുന്നില്ല. അതുകൊണ്ടുതന്നെ ആദ്യം അവര്‍ക്ക് താല്‍പര്യമുണ്ടായിരുന്നില്ല. നിരന്തരമുള്ള ശ്രമത്തിനൊടുവില്‍ ഗ്രാമീണര്‍ അന്‍ഡ്രിയയില്‍ വിശ്വാസമര്‍പ്പിക്കുകയായിരുന്നു. ബിസിനസ് പാര്‍ട്ട്ണര്‍ ദിലീപിന്റെ ബന്ധു ചന്ദുവാണ് ഗ്രാമവാസികള്‍ക്കായി ആന്‍ഡ്രിയയ്ക്ക് ഒപ്പം നിന്നത്. കുടുംബസ്വത്തായ കോട്ടയ്ക്കു ചുറ്റുമുട്ട പ്രദേശമാണ് ചന്ദു ഹോക്കി ഗ്രൗണ്ടിനായി നിര്‍ദ്ദേശിച്ചത്. സ്ഥലം ഗ്രൗണ്ടായി മാറ്റിയെടുക്കാന്‍ ഏറെ പരിശ്രമിച്ചു. കായിക പ്രേമികളായ ചിലരുടെ സഹായത്തോടെ സെക്കന്റ് ഹാന്റ് ആസ്‌ട്രോ ടര്‍ഫ് വിരിച്ചാണ് ആദ്യ കളിക്ക് ഗ്രൗണ്ടിനെ സജ്ജമാക്കിയത്. ഈ ഗ്രൗണ്ടില്‍ കളിച്ചു പഠിച്ച കുട്ടികള്‍ പിന്നീട് നിരവധി ദേശീയ മല്‍സരങ്ങളില്‍ ഉള്‍പ്പെടെ വിജയികളായതും ഹോക്കി ഗ്രാമത്തിന്റെ നിര്‍മാണത്തിന് കരുത്തേകിയെന്ന് ആന്‍ഡ്രിയ പറയുന്നു. പരിശീലനത്തിനുള്ള ഫണ്ട് കണ്ടെത്തുക എന്നത് വളരെ ശ്രമകരമായിരുന്നു. എന്‍ജിഒ ആയി രജിസ്റ്റര്‍ ചെയ്താണ് ഹോക്കി വില്ലേജ് ഓഫ് ഇന്ത്യ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. പദ്ധതി വിജയകരമായതോടെ ഇന്ത്യയിലെ കൂടുതല്‍ ഗ്രാമങ്ങള്‍ ഹോക്കി വില്ലേജ് ആക്കുവാനുള്ള തയാറെടുപ്പിലാണ് ആന്‍ഡ്രിയയും സംഘവും.

വിദ്യാഭ്യാസപരമായി പിന്നോക്കം നില്‍ക്കുന്ന ഗ്രാമങ്ങള്‍ തിരഞ്ഞെടുത്ത് ഹോക്കി വില്ലേദ് ആക്കുവാനുള്ള ശ്രമത്തിലാണ് ഇവര്‍. ഹോക്കി പരിശീലനത്തോടൊപ്പം മികച്ച വിദ്യാഭ്യാസവും ഇവര്‍ ലക്ഷ്യമിടുന്നുണ്ട്. കൂടാതെ കൂടുതല്‍ ഹോക്കി വില്ലേജുകശ്# സ്ഥആപിച്ച് മല്‍സരം സംഘടിപ്പിക്കുവാനും പദ്ധതിയുണ്ടെന്ന് ആന്‍്ഡ്രിയ പറയുന്നു. കുട്ടികളുടെ കഴിവ് വികസിക്കാന്‍ മല്‍സരം സഹായിക്കുമെന്നാണ് അവരുടെ വിലയിരുത്തല്‍. ഗര്‍ ഹിമ്മന്ദ് സിംഗ് ഗ്രാമത്തിന് എട്ടു കിലോമീറ്റര്‍ മാത്രം അകലമുള്ള ജത്വാരയില്‍ അടുത്ത ഹോക്കി വില്ലേജ് ഒരുങ്ങുകയാണ്. റസിഡന്‍ഷ്യല്‍ സ്‌കൂള്‍ മാത്ൃകയില്‍ പഠനം ഒരുക്കാനാണ് ലക്ഷ്യമിടുന്നത്. കൂടാതെ ഹോക്കി വില്ലേജുകള്‍ക്ക് കോര്‍പ്പറേറ്റ് സഹായം ലഭ്യമാക്കാനുള്ള ശ്രമവും വിജയത്തോടടുക്കുന്നു. കൂടുതല്‍ പദ്ധതികള്‍ പ്രാവര്‍ത്തികമാക്കി ഹോക്കി വില്ലേജ് കൂടുതല്‍ ഉയരങ്ങളിലേക്ക് എത്തിക്കാനുള്ള തയാറെടുപ്പിലാണ് ഇന്ത്യയെയും ഹോക്കിയേയും സ്‌നേഹിക്കുന്ന ആന്‍ഡ്രിയ തുംഷേണ്‍.