വന്ദനക്ക് കല തന്നെ ജീവിതം

0

12 വര്‍ഷത്തെ പരസ്യ മേഖലയിലെ പ്രവര്‍ത്തനത്തിന് ശേഷം വന്ദന തന്റെ മനസ്സിന്റെ പിന്നാലെ പോയി. എല്ലാവരെയും സന്തോഷിപ്#ിക്കുന്ന ഒരാളാകണമെന്നാണ് അവര്‍ ആഗ്രഹിച്ചിരുന്നത്. തന്റെ ജീവിതലക്ഷ്യം മറ്റുള്ളവരെ സന്തോഷിപ്പിക്കുക എന്നതാണെന്ന് അവര്‍ മനസ്സിലാക്കി. നിത്യജീവിതത്തില്‍ കലക്ക് ഒരു സ്ഥാനം നല്‍കാനം വന്ദന തീരുമാനിച്ചു.

'എല്ലാവരുടേയും വീട്ടില്‍ ഒരുപാട് സ്ഥലം കാണില്ല. എല്ലാവരും സൗകര്യപ്രദാമായ രീതിയില്‍ വീട് അലങ്കരിക്കുമ്പോള്‍ ഈ മനോഹരമായ ആര്‍ട്ട് പീസുകള്‍ നല്ല ഒതുക്കം നല്‍കുന്നു.' വന്ദന പറയുന്നു. അന ജെ എന്നാണ് കലാരംഗത്ത് അവര്‍ അറിയപ്പെടുന്നത്.

'അന' എന്നത് ഇംഗ്ലീഷില്‍ 'വന്ദന' എന്നതിന്റെ അവസാന ത്തെ രണ്ട് അക്ഷരവും 'ജെ' എന്നത് അവരെ വീട്ടുകാര്‍ വിളിക്കുന്ന പേരിന്റെ തുടക്കവും ആണ്. 'അന' എ#്‌നതിന് ഹീബ്രു/അമേരിക്കന്‍ ഭാഷയില്‍ ദയ എന്നാണ് അര്‍ത്ഥം.

'പ്രെറ്റി പിങ്ക് പെബ്ബിള്‍സ്' എന്നത് ആദ്യം ഒരു ബ്ലോഗായിരുന്നു. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് അത് ഒരു വെബ്‌സൈറ്റായി മാറി. ഇതിനോടകം തന്നെ വന്ദന തന്റെ ചില രചനകള്‍ വിറ്റുകഴിഞ്ഞു. നല്ല പ്രതികരണമാണ് തനിക്ക് ലഭിക്കുന്നതെന്ന് അവര്‍ പറയുന്നു. 'ഓണ്‍ലൈനില്‍ കലകള്‍ക്ക് നിരവധി പ്രോത്സാഹനം ലഭിക്കുന്നുണ്ട്. മാത്രമല്ല കലകള്‍ക്ക് വ്യാവസായിക മേഖലയിലും മുന്നേറ്റമുണ്ടാകുന്നു.' വന്ദന പറയുന്നു.

വന്ദനയെക്കുറിച്ച്

വന്ദന ഒരു കലാകാരിയും എഴുത്തുകാരിയുമാണ്. ഈ രണ്ട് മേഖലയിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാനാണ് അവര്‍ 'പ്രെറ്റി പെബ്ബിള്‍സ്' തുടങ്ങിയത്. കാന്‍വാസ് ആര്‍ട്ടിനെ കൂടാതെ ചില സ്ഫടിക കല്ലുകളിലും നിറങ്ങള്‍ കൊണ്ട് വന്ദന വിസ്മയം തീര്‍ക്കുന്നു. കൈകൊണ്ട് പെയിന്റ് ചെയ്ത തൂവാലകളും അതുപോലുള്ള മറ്റ് ഉത്പ്പന്നങ്ങളും 'അബ്‌സ്ട്രാക്റ്റ് ഹാര്‍മണീസ്' എന്ന പേരില്‍ അവതരിപ്പിക്കുന്നു.

ഡല്‍ഹി സര്‍വ്വകലാശാലയില്‍ നിന്ന് ഗ്രാജ്വേഷന്‍ നേടിയ വന്ദന ഡല്‍ഹി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആര്‍ട്ട് ആന്റ് ടെക്‌നിക്കല്‍ എഡ്യൂക്കേഷനില്‍ നിന്ന് ഫൈന്‍ ആര്‍ട്‌സില്‍ ഡിപ്ലോമയും നേടി. ഇതിന് മുമ്പ് ഇന്ത്യയിലെ മുന്‍നിര പരസ്യ കമ്പനികളില്‍ ക്രിയേറ്റീവ് പ്രൊഫഷണലായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ലോവ് ലിന്‍ടാസ്, ഗ്രേ വേള്‍ഡൈ്വഡ്, പബ്ലിക്‌സ് ഇന്ത്യ, ജെ.ഡബ്യു.ടി, ഡ്രാഫ്റ്റ് എഫ്.സി.ബി ഉല്‍ക എന്നിവയാണ് ഇവയില്‍ ചില പരസ്യ കമ്പനികള്‍. ഇന്ത്യയിലെ മുന്‍നിരയിലുള്ള ബ്രാന്റുകളായ നെസ്‌ലെ, പെപ്‌സി, സാംസങ്ങ്, വേള്‍പൂള്‍, മാരുതി, സുസുക്കി, ഡിഷ് ടി.വി, ഡാബര്‍, എച്ച്.പി എന്നിവയ്ക്ക് വേണ്ടിയും കഴിവ് തെളിയിച്ചിട്ടുണ്ട്.

തുടക്കം

ഈ ബ്ലോഗ് തുടങ്ങിയതോടെ കഴിഞ്ഞ 2 വര്‍ഷമായി തനിക്ക് ഒരൂപാട് പഠിക്കാന്‍ സാധിച്ചതായി വന്ദന പറയുന്നു. സ്വന്തമായിട്ടാണ് വന്ദന ഈ വെബ്‌സൈറ്റ് തുടങ്ങിയത്. അങ്ങനെ ഇന്റര്‍നെറ്റ് വഴി ഒരു വ്യവസായിയായി മാറി. ഇതിന്റെയെല്ലാം പിന്നില്‍ ഒരു ഉദ്ദേശമേയുള്ളൂ. ഒരു കാലാകാരിയായി നിലയുറപ്പിക്കുക. ഒഴിവ് സമയങ്ങളില്‍ എഴുതാനാണ് വന്ദനക്ക് ഇഷ്ടം. ഇപ്പോള്‍ ഒരു ചെറുകഥ പൂര്‍ത്തിയാക്കാനുള്ള ശ്രമത്തിലാണ്. ചില ആഭരണ ബ്രാന്റുകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനും അവര്‍ പദ്ധതിയിടുന്നുണ്ട്.

'എന്റെ പെയിന്റിങ്ങിലെ ഒരു ചെറിയ പിങ്ക് പുള്ളിക്ക് പോലും അതിന്റേതായ അര്‍ത്ഥമുണ്ട്. ഒന്നും ചെറുതല്ല. എല്ലാത്തിനും അതിന്റേതായ പ്രസക്തിയുണ്ട്.' വന്ദന പറയുന്നു. തന്റെ കുടുംബത്തിനോട് അങ്ങേയറ്റം നന്ദിയാണ് വന്ദനക്ക് ഉള്ളത്. തന്റെ ഏഴര വയസ്സുള്ള മകനും കലയില്‍ വലിയ താത്പര്യമാണ്.

'അവന്‍ സ്‌കൂളില്‍ നിന് വരുമ്പോള്‍ എന്റെ സ്റ്റുഡിയോയിലേക്ക് ഓടി വരും. ഞാന്‍ വരച്ച പെയിന്റിങ് കാണാന്‍ അവന് വളരെ ഇഷ്ടമാണ്. ഇടക്കൊക്കെ വന്ന് അവനും തന്റെ കഴിവുകല്‍ പ്രകടിപ്പിക്കുന്നുണ്ട്. അത് കാണുമ്പോള്‍ വളരെയധികം സന്തോഷം തോന്നും.' വന്ദന പറയുന്നു.