പരിശ്രമത്തിന്റെ പേര് അനു വിശ്വനാഥന്‍

0

അനു വിശ്വനാഥന്‍ എന്ന വനിതാ കായികതാരത്തിന്റെ കിരീടത്തില്‍ പൊന്‍തൂവലുകള്‍ ഏറെയാണ്. ഹാഫ് അയണ്‍ മാന്‍ വേള്‍ഡ് ചാമ്പ്യന്ഷി പ്പില്‍ യോഗ്യത നേടുന്ന ആദ്യ ഇന്ത്യന്‍, മൂന്ന് ദിവസത്തെ അല്ട്രമാന്‍ ട്രൈത്‌ലോന്‍ മത്സരത്തില്‍ (10 കിലോമീറ്റര്‍ നീന്തല്‍ ,420 കിലോമീറ്റര്‍ സൈക്കിള്‍ റൈഡ് ,84.4 കിലോമീറ്റര്‍ ഓട്ടം) പങ്കെടുത്ത് ഫിനിഷ് ചെയുത ആദ്യ ഏഷ്യന്‍ ഇതൊക്കെ അനു വൈദ്യനാഥന്‍ എന്ന കായിക പ്രതിഭയുടെ അ0ഗീകാരങ്ങള്‍ മാത്രം അതിലുപരി PatNMarks സ്ഥാപനത്തിന്റെട സാരഥികൂടിയാണ് ഇന്ന് അനു വൈദ്യനാഥന്‍.

അനു തന്റെ കുട്ടിക്കാലം ഓര്‍ത്തെടുക്കുകയാണ്. ഇത്രയേറെ സൂപ്പര്‍ മാളുകളൊന്നുമില്ലാതിരുന്ന ബാംഗ്ലൂരില്‍ അന്ന് ഒരുപാട് മരങ്ങള്‍ ഉണ്ടായിരുന്നു, തിരക്കുകള്‍ കുറവായിരുന്നു. ഇതിനിടയില്‍ സൈക്കിള്‍ സവാരിയെന്നത് ഒരു പ്രശനമേ ആയിരുന്നില്ലെന്ന് റോഡുകള്‍ അത്രെയേറെ സുരക്ഷിതം ആയിരുന്നു .അമ്മയുടെ ഉയര്‍ന്ന ജോലി കാരണം എന്റെ പ്രാരംഭ കുട്ടികാലം ഉള്‍നാടന്‍ തമിഴ്‌നാട്ടില്‍ അമ്മായിയോടൊപ്പം ആയിരുന്നു.ഒരുപക്ഷെ അതുകൊണ്ടാകാം ഞാനും പ്രകൃതിയുമായുള്ള ബന്ധം വളരെ നേരത്തെതന്നെ തുടങ്ങിയിരുന്നു.

എന്റെ 5 വയസിനകത്തു മുന്നോ നാലോ പട്ടണങ്ങളില്‍ ഞങ്ങള്‍ താമസിച്ചിരുന്നു .അതുകൊണ്ട് ഞാന്‍ എന്റെ സഞ്ചാരം കുട്ടികാലത്തെ ആരംഭിച്ചു . അമ്മയുടെ കാര്യത്തില്‍ എനിക്ക് പലപ്പോഴും അത്ഭുതം തോന്നിയിട്ടുണ്ട് ,പഴയ തലമുറ എത്രമാത്രം ചുമതലകളാണ് ഒരേസമയം നിറവേറ്റിയിരുന്നുവെന്ന്. പക്ഷെ ഇന്നത്തെ കാലത്ത് കുറച്ചു സമയം പാചകത്തില്‍ നിന്ന് മാറി നിന്നാലും ഭര്‍ത്താവിനും അമ്മായിയമ്മക്കും കാര്യങ്ങള്‍ മനസിലാകും പക്ഷെ പണ്ട് തിരഞ്ഞെടുകാനുള്ള സ്വാതന്ത്ര്യം അവര്‍ക്ക് ഇത്രമാത്രം ഇല്ലായിരുന്നു. ഇന്ന് കാര്യങ്ങള്‍ മാറി. കൂടുതല്‍ കാര്യങ്ങള്‍ സമൂഹത്തിലേക്ക് ഇറങ്ങിച്ചെന്ന് ചെയ്യാന്‍ സ്ത്രീകള്‍ക്കാവുന്നുണ്ട്.

പുതിയ ആളുകളുമായി സംവദിക്കാനും അവരുടെ അനുഭവങ്ങള്‍ മനസിലാക്കുന്നതിലും ഞാന്‍ സന്തോഷം കണ്ടെത്തുന്നുണ്ട് അത് നമുക്ക് പുതിയൊരു ഊര്‍ജ്ജം നല്കാനും മുന്നോട്ട് നയിക്കാനും ചിലപ്പോള്‍ സഹായമാകും. ഇതുവഴി നിങ്ങള്‍ ചെയ്യുന്ന പല കാര്യങ്ങളിലും നിങ്ങള്‍ക്ക് പ്രകടമായ തെറ്റുകള്‍ ഒഴിവാകി പുതിയ ആശയങ്ങള്‍ സ്വീകരിക്കാം.

ഇന്ന് എന്റെ ബിസിനസ് എനിക്ക് നന്നായി ചെയ്യാന്‍ കഴിയുന്നുണ്ട്. എന്റെ ബിസിനസ് മൂല്യവത്താക്കാനുള്ള ശ്രമങ്ങളും ഞാന്‍ നടത്തുന്നു. ബിസിനസിനുപരി കായികരംഗമാണ് എന്റെ വ്യക്തിത്വത്തിന്റെ മറ്റൊരു മേഖല. മൂന്ന് വര്‍ഷം മുമ്പ് അധ്യാപനം തുടങ്ങിയതും മറ്റൊരു അനുഭവമായിരുന്നു. വ്യവസായം കായികം അധ്യാപനം ഇതെല്ലം വ്യത്യസ്തമാണ്. മാറ്റം ആണ് എന്നെ മുന്നോട്ട് നയികുന്നത് എന്ന് ഞാന്‍ അടിയുറച്ച് വിശ്വസിക്കുന്നു. സ്ഥിരമായി

സ്‌കൂളില്‍ പി ടിയും മാച്ച് പാസ്‌ററും എല്ലാം ഉണ്ടായിട്ടും എനിക്ക് ഇഷ്ടം സൈക്കിളില്‍ പോകാനായിരുന്നു. ലോകത്തില്‍ മുന്നോട്ടേക്കെത്താന്‍ കഠിനാധ്വാനം ചെയ്യുന്ന രാജ്യങ്ങളില്‍ നാം മുമ്പന്തിയിലാണ്. എന്നാല്‍ പോലും നമ്മുടെ ജീവിത, ആരോഗ്യ നിലവാരം ലോക നിലവാരത്തേക്കാള്‍ ഏറെ പിന്നിലാണ്. സ്‌പോര്‍ട്‌സിലെ ഇടപെടലാണ് ജീവിതത്തില്‍ മുന്നോട്ടുള്ള കുതിപ്പിന് കരുത്തേകിയത്.

മനസിനിണങ്ങിയ പങ്കാളിയെ കണ്ടെത്താനായതാണ് എന്റെ വിജയം. എന്റെ താത്പര്യങ്ങള്‍ കണ്ടറിഞ്ഞ് എന്നെ പ്രോത്സാഹിപ്പിക്കുന്ന ഒരാളെ ലഭിച്ചതില്‍ ഞാന്‍ സന്തുഷ്ടയാണ്.

എന്നെപോലെ തീവ്രമായ ലക്ഷ്യങ്ങള്‍ സൂക്ഷിക്കുന്ന ഒരു സ്ത്രീയെ പ്രോത്സാഹിപ്പികുകയും അവള്‍ക്കും കൃത്യമായ പദ്ധതികള്‍ ഉണ്ടെന്നു മനസിലാക്കുകയും ചെയ്യുന്ന ഒരാള്‍.

കൃത്യമായ പദ്ധതികളുടെ അടിസ്ഥാനത്തിലാണ് ഞാന്‍ മുന്നോട്ട് പോകാറ്. ചിലപ്പോള്‍ ആറുമാസത്തിനപ്പുറത്തുള്ള ഒരു മത്സരത്തിനായി മറ്റെല്ലാ കാര്യങ്ങളും മാറ്റിവെക്കും. ബിസിനസിലെ ഇടപാടുകാരെപ്പോലും ഈ കാലയളവില്‍ കാണാറില്ല. എന്നാല്‍ അടുത്ത ആറുമാസക്കാലം ചിലപ്പോള്‍ ബിസിനസില്‍ മാത്രമാകും ശ്രദ്ധ. ഏതു കാര്യത്തിനാണ് നിങ്ങളുടെ മുന്‍ഗണന എന്നതിനെ അടിസ്ഥാനമാക്കിയാകും കാര്യങ്ങള്‍ തീരുമാനിക്കുക. സമയത്തിന്റെ പ്രത്യേകതയനുസരിച്ച് ഏത് കാര്യത്തിന് കൂടുതല്‍ മുന്‍ഗണന നല്‍കണമെന്നതിനെക്കുറിച്ച് നിങ്ങള്‍ക്ക് വ്യക്തമായ ബോധ്യമുണ്ടാകണം.

ജീവിതത്തില്‍ അടുക്കും ചിട്ടയുമെന്നത് കുട്ടിക്കാലം മുതല്‍ക്കേ വളര്‍ത്തിക്കൊണ്ടു വരേണ്ട ശീലമാണ്. ഇത് മാതാപിതാക്കള്‍ മക്കളില്‍ അടിച്ചേല്‍പ്പിക്കേണ്ട കാര്യമല്ല. മറിച്ച് അവരേക്കൂടി വിശ്വാസത്തിലെടുത്ത് അവര്‍ക്ക് പറഞ്ഞു കൊടുക്കേണ്ട് കാര്യമാണ്. പരീക്ഷയില്‍ നേടേണ്ട മാര്‍ക്കിനെച്ചൊല്ലി ആശങ്കപ്പെട്ടിരുന്ന മാതാപിതാക്കളല്ല എനിക്കുള്ളത്.

അതു കൊണ്ടു തന്നെ എന്താണോ മനസിനെ ഏറ്റവും കൂടുതല്‍ മഥിക്കുന്നത് ആ മേഖല തിരഞ്ഞെടുക്കാനായി. യാഥാര്‍ത്ഥ്യ ചിന്തയോടെ മൂല്യബോധത്തോടെ മുന്നോട്ട് പോകാനാണ് നാമോരുത്തരും ശ്രമിക്കേണ്ടതെന്ന് അനു നമ്മെ ഓര്‍മ്മിപ്പിക്കുന്നു.

Related Stories

Stories by Team YS Malayalam