ഹൃദയതാളം നേരെയാക്കാന്‍ മെഡിക്കല്‍ കോളേജില്‍ ജീവന്‍ രക്ഷാ പരിശീലന പരിപാടി

ഹൃദയതാളം നേരെയാക്കാന്‍ മെഡിക്കല്‍ കോളേജില്‍ ജീവന്‍ രക്ഷാ പരിശീലന പരിപാടി

Thursday March 30, 2017,

1 min Read

ഹൃദയാഘാതം വന്നവരേയും ശ്വാസോച്ഛ്വോസം നിലച്ചു പോകുന്നവരേയും പെട്ടന്നുതന്നെ ജീവിതത്തിലേക്ക് തിരികെക്കൊണ്ടു വരുവാനുള്ള ജീവന്‍ രക്ഷാ പരിശീലന പരിപാടി (ACLS Training) മെഡിക്കല്‍ കോളേജില്‍ സംഘടിപ്പിച്ചു. അത്യാഹിത വിഭാഗം, ഐ.സി.യു. എന്നിവിടങ്ങളിലെ ഡോക്ടര്‍മാര്‍, പി.ജി. ഡോക്ടര്‍മാര്‍, ഹൗസ് സര്‍ജന്‍മാര്‍, നഴ്‌സുമാര്‍ എന്നിവര്‍ക്ക് വേണ്ടിയാണ് ഈ പരിശീലന പരിപാടി സംഘടിപ്പിച്ചത്.

image


അത്യാധുനികമായ മാനികിനുകളുടെ സഹായത്തോടെയാണ് പരിശീലനം നല്‍കിയത്. അത്യാസന്നരായി വരുന്ന രോഗികളുടെ ഹൃദയതാളം അന്താരാഷ്ട്ര മാനദണ്ഡമനുസരിച്ച് നേരെയാക്കുന്ന വിധത്തെപ്പറ്റിയായിരുന്നു പരിശീലനം. ഇക്കഴിഞ്ഞ തിങ്കള്‍ മുതല്‍ വെള്ളി വരെ എസ്.എസ്.ബി.യില്‍ നടന്ന പരിശീലന പരിപാടിയില്‍ 250 പേര്‍ പങ്കെടുത്തു.

image


മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ട് ഡോ. എം.എസ്. ഷര്‍മ്മദ്, ഡെപ്യൂട്ടി സൂപ്രണ്ടുമാരായ ഡോ. എസ്.എസ്. സന്തോഷ് കുമാര്‍, ഡോ. ജോബി ജോണ്‍, ആര്‍.എം.ഒ. ഡോ. മോഹന്‍ റോയ് തുടങ്ങിയവര്‍ ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുത്തു.