ഡാറ്റാ ഉപയോഗം ഏറെ സൗകര്യപ്രദമാക്കി സെയില്‍ യു.ഐ. സംവിധാനത്തോടെ പാനസോണികിന്റെ ടി.50 സ്മാര്‍ട്ട് ഫോണ്‍

ഡാറ്റാ ഉപയോഗം ഏറെ സൗകര്യപ്രദമാക്കി സെയില്‍ യു.ഐ. സംവിധാനത്തോടെ പാനസോണികിന്റെ ടി.50 സ്മാര്‍ട്ട് ഫോണ്‍

Monday March 14, 2016,

1 min Read


പാനസോണിക് ഇന്ത്യ തങ്ങളുടെ സവിശേഷമായ സെയില്‍ യൂസര്‍ ഇന്റര്‍ഫെയ്‌സ് സംവിധാനവുമായുള്ള ടി 50 മോഡല്‍ സ്മാര്‍ട്ട് ഫോണ്‍ പുറത്തിറക്കി. ആന്‍ഡ്രോയ്ഡ് 5.1 ലോലിപോപ്പുമായുള്ള ഈ 4.5 ഇഞ്ച് ഫോണ്‍ പാനസോണികിന്റെ സെയില്‍ യു.ഐ. സംവിധാനത്തോടെ 4,990 രൂപയ്ക്കാണ് ബെസ്റ്റ് ബൈ ആയി ലഭ്യമാക്കിയിട്ടുള്ളത്. 1.3 ജിഗാ ഹെര്‍ട്ട്‌സ് ക്വാഡ് കോര്‍ പ്രോസസ്സറും 32 ജി.ബി. വരെ ഉയര്‍ത്താനാവുന്ന 8 ജി.ബി. ഇന്റേണല്‍ മെമ്മറിയും 1 ജി.ബി. റാമും ഇതിന്റെ സവിശേഷതകളാണ്. 

എല്‍.ഇ.ഡി. ഫഌഷോടു കൂടിയ 5 എം.പി. ക്യാമറയും 2 എം.പി. ഫ്രണ്ട് ക്യാമറയും ഇതിലുണ്ട്. ഇന്ത്യയിലെ ഉപഭോക്താക്കള്‍ക്കിടയില്‍ ഡാറ്റാ ഉപയോഗം വര്‍ദ്ധിച്ചു വരുന്ന പശ്ചാത്തലത്തില്‍ അതിനനുസൃതമായ ഒരു മോഡലാണ് ടി.50 ലൂടെ പാനസോണിക് ഇന്ത്യ അവതരിപ്പിക്കുന്നത്. വിവിധ ആപ്പുകള്‍ മാറി മാറി ഉപയോഗിക്കാനും ആപ്പുകള്‍ തരം തിരിക്കാനും ആംഗ്യങ്ങള്‍ കൊണ്ട് സ്‌ക്രീനിലെ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കാനുമെല്ലാം ഇതില്‍ സാധ്യമാകും.

image


സ്ഥിരമായി ഉപയോഗിക്കുന്ന ആപ്പുകള്‍ തരംതിരിക്കുന്നതു പോലുള്ള സൗകര്യങ്ങള്‍ നല്‍കുന്നതാണ് ബാച്ച് അറേഞ്ചിങ് എന്ന ഇതിലെ സെറ്റിങ്‌സ്. ആപ്പുകള്‍ കൈകാര്യം ചെയ്യുമ്പോള്‍ സ്വന്തമായി അവയ്ക്ക് ഹെഡറുകള്‍ നല്‍കാനുമാവും. കൂടുതല്‍ മികച്ച രീതിയില്‍ ഫോള്‍ഡറുകള്‍ കൈകാര്യം ചെയ്യാന്‍ സഹായിക്കുന്നതാണ് ഇതിലെ ഫയല്‍ മാനേജര്‍. ആരുടേയും അഭിരുചിക്ക് ഇണങ്ങും വിധം റോസ് ഗോള്‍ഡ്, ഷാംപെയിന്‍ ഗോള്‍ഡ്, മിഡ് നൈറ്റ് ബ്ലൂ എന്നിവയിലാണ് ടി.50 ലഭ്യമാക്കിയിട്ടുള്ളത്.

പാനസോണികിന്റെ ഇന്‍ ഹൗസ് സോഫ്റ്റ്‌വെയറായ സെയില്‍ യൂസര്‍ ഇന്റര്‍ഫെയ്‌സുമായാണ് ഈ പുതിയ മോഡല്‍ പുറത്തിറക്കുന്നത് എന്നതാണ് അതിന്റെ സവിശേഷതയെന്ന് പാനസോണിക് ഇന്ത്യയുടെ മൊബിലിറ്റി ഡിവിഷന്‍ ബിസിനസ് മേധാവി പങ്കജ് റാണ ചൂണ്ടിക്കാട്ടുന്നു. സെയില്‍ ക്യാമറയുമായി വരെ ഇതിനെ ബന്ധിപ്പിച്ചിരിക്കുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി. വിവിധ ആപ്പുകള്‍ സൗകര്യപ്രദമായി ഉപയോഗിക്കാനാവുന്ന ഒരു ആപ്പ് ഡ്രിവണ്‍ സ്മാര്‍ട്ട് ഫോണാണിതെന്നും അദ്ദേഹം പറഞ്ഞു