പ്ലാസ്റ്റിക്ക് മാലിന്യങ്ങളില്‍ നിന്ന് വീടുകള്‍; മാതൃകയായി 'എക്കോഡോമം'

പ്ലാസ്റ്റിക്ക് മാലിന്യങ്ങളില്‍ നിന്ന് വീടുകള്‍; മാതൃകയായി 'എക്കോഡോമം'

Thursday January 21, 2016,

2 min Read

ഇന്നു ലോകം നേരിടുന്ന ഒരു പ്രധാന വെല്ലുവിളിയാണ് വര്‍ധിച്ചു വരുന്ന പ്ലാസ്റ്റിക്ക് കൂമ്പാരങ്ങള്‍. പ്ലാസ്റ്റിക്കിന്റെ ശരിയായ രീതിയിലുള്ള സംസ്‌ക്കരണത്തെക്കുറിച്ച് നാം ഇന്നും അജ്ഞരാണ്. ഇതിന്റെ ദൂഷ്യ വശങ്ങള്‍ നന്നായി മനസ്സിലാക്കിയ ശേഷവും അതിന്റെ ഉപയോഗം കൂടുന്നു എന്നതാണ് പ്രധാനപ്പെട്ട വസ്തുത.

ഓരോ വര്‍ഷവും 500 മില്ല്യണ്‍ മുതല്‍ 1 ട്രില്ല്യണ്‍ വരെ പ്ലാസ്റ്റിക്ക് ബാഗുകളാണ് ലോകമെമ്പാടും ഉപയോഗിക്കുന്നത്. മറ്റു പദാര്‍ത്ഥങ്ങളെപ്പോലെ പ്ലാസ്റ്റിക്ക് ഒരിക്കലും ജൈവവിഘടനത്തിന് വിധേയമാകുന്നില്ല. അതുകൊണ്ടു തന്നെ നാം വലിച്ചെറിയുന്ന പ്ലാസ്റ്റിക്ക് കവറുകള്‍ 100 വര്‍ഷം കഴിഞ്ഞാലും അതുപോലെ നിലനില്‍ക്കും. അവ ഒരിക്കലും ചെറുഘടകങ്ങളായി മണ്ണില്‍ ചേരുകയില്ല. ഭൂമിയെ 4 തവണ ചുറ്റാന്‍ കഴിയുന്നത്ര പ്ലാസ്റ്റിക്ക് മാലിന്യമാണ് ഓരോ വര്‍ഷവും വലിച്ചെറിയുന്നത്.

image


എന്നാല്‍ ഈ മാലിന്യത്തില്‍ നിന്ന് വീടുകള്‍ നിര്‍മ്മിക്കുന്നത് ഒന്നു ചിന്തിച്ചു നോക്കൂ! ഒരു മെക്‌സിക്കോക്കാരന്‍ ഇങ്ങനെ ഒരു ആശയം യാഥാര്‍ഥ്യമാക്കുകയാണ്. മെക്‌സിക്കോയിലെ പ്യൂബ്ലയിലാണ് കാര്‍ലോസ് ഡാനിയല്‍ ഗോണ്‍സാലസ് താമസിക്കുന്നത്. അദ്ദേഹത്തിന് ചുറ്റും താമസിച്ചിരുന്നത് വളരെ പാവപ്പെട്ടവരാണ്. അവരുടെ ദയനീയ അവസ്ഥയാണ് 'എക്കോഡോമം' എന്ന സ്റ്റാര്‍ട്ട് അപ്പ് ആരംഭിക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത്. 2013ലായിരുന്നു ഇതിന്റെ തുടക്കം. റീസൈക്കിള്‍ ചെയ്ത പ്ലാസ്റ്റിക്ക് മാലിന്യങ്ങളില്‍ നിന്നും ചിലവു കുറഞ്ഞ രീതിയിലുള്ള വീടുകള്‍ നിര്‍മ്മിച്ചു നല്‍കുക എന്നതായിരുന്നു അവരുടെ ലക്ഷ്യം. 'കൊടും ദാരിദ്ര്യവും വിവേചനവും നിറഞ്ഞ ഒരു പ്രദേശത്താണ് ഞാന്‍ താമസിക്കുന്നത്. വീട് എന്ന് വിളിക്കാന്‍ കഴിയാത്ത അന്തരീക്ഷത്തിലാണ് ചിലര്‍ താമസിക്കുന്നത്. എനിക്ക് വ്യക്തമായ ഒരു കാഴ്ച്ചപ്പാടുണ്ട്. എന്റെ രാജ്യത്തിനും ജനങ്ങള്‍ക്കും വേണ്ടി എന്തെങ്കിലും ചെയ്യാന്‍ കഴിഞ്ഞു എന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു.' 'അണ്‍റീസണബിള്‍'നു നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറയുന്നു.

പ്ലാസ്റ്റിക്കില്‍ നിന്ന് വീടുകള്‍ നിര്‍മ്മിക്കുക എന്നത് വളരെ ലളിതമായ പ്രക്രിയയാണ്. പ്ലാസ്റ്റിക്ക് ശേഖരിച്ചതിനു ശേഷം അതിലുള്ള വിഷമയമായ പദാര്‍ത്ഥങ്ങള്‍ കഴുകി കളയുക. പ്ലാസ്റ്റിക്ക് ചെറുതാക്കിയതിനു ശേഷം ഒരു ഓവനില്‍ വച്ച് ഘനരൂപത്തിലാക്കുന്നു. ഇതിനെ ഒരു ഹൈഡ്രോളിക്ക് പ്രക്രിയയിലൂടെ പാനലുകളാക്കുന്നു. ഈ പാനലുകളാണ് മെക്‌സിക്കോയിലെ പാവപ്പെട്ടവര്‍ക്ക് വീടുണ്ടാക്കാനായി ഉപയോഗിക്കുന്നത്. '2 ടണ്‍ പ്ലാസ്റ്റിക്ക് ഉപയോഗിച്ച് ഒരു വീടുണ്ടാക്കാന്‍ വെറും 7 ദിവസം മതിയാകും' കാര്‍ലോസ് പറയുന്നു.

ഇന്ത്യ പോലുള്ള ഒരു രാജ്യത്തിന് ഇത് വളരെ ഫലപ്രദമാണ്.

    Share on
    close