പിന്നാക്ക സമുദായത്തില്‍പ്പെട്ട മണ്‍പാത്ര നിര്‍മ്മാണ തൊഴിലാളികള്‍ക്ക് ധനസഹായം

പിന്നാക്ക സമുദായത്തില്‍പ്പെട്ട മണ്‍പാത്ര നിര്‍മ്മാണ തൊഴിലാളികള്‍ക്ക് ധനസഹായം

Thursday June 01, 2017,

1 min Read

ഒ.ബി.സി. വിഭാഗത്തില്‍ ഉള്‍പ്പെട്ടവരും കുടുംബ വാര്‍ഷികവരുമാനം ഒരു ലക്ഷം രൂപയില്‍ താഴെയുള്ളതും പരമ്പരാഗതമായി മണ്‍പാത്ര നിര്‍മ്മാണ തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്നതുമായവര്‍ക്ക് തൊഴില്‍ അഭിവൃദ്ധിക്കായി സംസ്ഥാന പിന്നാക്ക വിഭാഗ വികസന വകുപ്പ് ധനസഹായം നല്‍കുന്നു.

image


 നിശ്ചിത മാതൃകയിലുള്ള അപേക്ഷകള്‍ ജൂണ്‍ 30നകം ബന്ധപ്പെട്ട ഓഫീസുകളില്‍ ലഭ്യമാക്കണം. കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്, വയനാട്, മലപ്പുറം, പാലക്കാട് ജില്ലകളിലൂള്‍പ്പെട്ടവര്‍ കോഴിക്കോട് മേഖലാ ഓഫീസ് ഡെപ്യൂട്ടി ഡയറക്ടര്‍ക്കും തൃശ്ശൂര്‍, എറണാകുളം, കോട്ടയം, ഇടുക്കി, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലയില്‍ ഉള്‍പ്പെവര്‍ എറണാകുളം മേഖലാ ഓഫീസ് ഡെപ്യൂട്ടി ഡയറക്ടര്‍ക്കും അപേക്ഷ നല്‍കണം. കഴിഞ്ഞവര്‍ഷം അപേക്ഷിച്ചവരില്‍ അര്‍ഹതയുള്ളവരെ ഈ വര്‍ഷം പരിഗണിക്കും. ഫോറത്തിന്റെ മാതൃകയും ഹാജരാക്കേണ്ട രേഖകള്‍ സംബന്ധിച്ച വിവരങ്ങളും മേല്‍വിലാസവും www.bcdd.kerala.gov.in ല്‍ ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ പിന്നാക്ക വിഭാഗ വികസന വകുപ്പ് ഡയറക്ടറേറ്റ്, എറണാകുളം, കോഴിക്കോട് മേഖലാ ഓഫീസുകള്‍ എന്നിവിടങ്ങളില്‍ ലഭിക്കും. ബന്ധപ്പെടേണ്ട നമ്പരുകള്‍ : തിരുവനന്തപുരം 0471-2727379 എറണാകുളം 0484-2429130, കോഴിക്കോട് 0495-2377786, ഇ-മെയില്‍ [email protected].