2015ലെ നിങ്ങളുടെ പ്രിയപ്പെട്ട ടെക്കികള്‍

2015ലെ നിങ്ങളുടെ പ്രിയപ്പെട്ട ടെക്കികള്‍

Friday January 08, 2016,

2 min Read


കഴിഞ്ഞ ആഴ്ച നിങ്ങളുടെ പ്രിയപ്പെട്ട ടെക്കികള്‍ക്ക് വോട്ട് ചെയ്യാന്‍ യുവര്‍ സ്‌റ്റോറി ആവശ്യപ്പെട്ടിരുന്നു. വോട്ടിംഗ് അവസാനിച്ചു. ലഭിച്ച പ്രതികരണം ആവേശോജ്ജ്വലമായിരുന്നു. ജീവിതത്തില്‍ മിക് നേട്ടം കൊയ്ത നിരവധി ടെക്കികളുടെ പ്രൊഫൈലുകള്‍ ഞങ്ങളുടെ കൈയിലുണ്ട്. നാല്‍പതിലേറെ പേരുള്ള ഒരു പട്ടികയില്‍ നിന്നും ഒരു ടെക്കിയുടെ പേര് തെരഞ്ഞെടുക്കുക എന്നത് വളരെ പ്രയാസകരമാണ്. എന്നാല്‍ ലഭിച്ച വോട്ടുകളുടെ അടിസ്ഥാനത്തില്‍ വായനക്കാരുടെ മനസില്‍ സ്ഥാനം പിടിച്ച മൂന്ന് ടെക്കികളേയും ഞങ്ങളുടെ എഡിറ്റര്‍മാര്‍ തെരഞ്ഞെടുത്ത മൂന്ന് ടെക്കികളേയും ചുവടെ ചേര്‍ക്കുന്നു.

image


അങ്കുഷ് തിവാരി

ആര്‍മി ചുറ്റുപാടില്‍ നിന്നാണ് അങ്കുഷ് തിവാരി എത്തിയിരിക്കുന്നത്. മോട്ടോ റാസര്‍ എന്ന വെബ് ബ്രൗസറിലൂടെയാണ് അങ്കുഷ് തന്റെ കരിയര്‍ ആരംഭിച്ചത്. പിന്നീട് ലിനക്‌സ്, മോട്ടോറോളയിലെ സിഡിഎംഎ ടെക്‌നോളജീസ് എന്നിവിടങ്ങളിലേക്ക് മാറി. മൊബൈലുകളിലെ ആദ്യ ഓപ്പണ്‍ സോഴ്‌സ് ഓപ്പറേറ്റിംഗ് സിസ്റ്റമായ ലിമോയിലും ജോലി ചെയ്തു. പിന്നീടാണ് ആന്‍ഡ്രോയിഡ് രംഗത്തെത്തിയത്. ലിമോ പിന്നീട് ടിസെനായി മാറി. മൊബിലിയയുടെ സഹസ്ഥാപകന്‍ കൂടിയാണ് അങ്കുഷ്.

image


അമിതാഭ് മിസ്ര

കിഴക്കിന്റെ മാഞ്ചസ്റ്റര്‍ എന്നറിയപ്പെടുന്ന കാണ്‍പൂരില്‍ നിന്നാണ് അമിതാഭ് എത്തിയത്. തന്റെ സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാനായി കാത്തിരിക്കാന്‍ അദ്ദേഹം തയ്യാറായിരുന്നില്ല. കെമിക്കല്‍ എഞ്ചിനീയറിംഗ് രംഗത്ത് തനിക്ക് ആദ്യം ലഭിച്ച ജോലി ഉപേക്ഷിച്ച് അദ്ദേഹം ഇന്‍ഫോസിസില്‍ ചേര്‍ന്നു. സ്‌നാപ്പ്ഡീലിന്റെ എക്‌സ്‌സി.ടി.ഒ കൂടിയാണ് അദ്ദേഹം.

image


വരുണ്‍ അഗര്‍വാള്‍

ആസ്പയറിങ് മൈന്‍ഡ്‌സിന്റെ സ്ഥാപകനാണ് വരുണ്‍ അഗര്‍വാള്‍. ജനിതകശാസ്ത്രത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് പ്രശ്‌നങ്ങള്‍ പരിഹരിക്കുകയാണ് അദ്ദേഹം ചെയ്തത്. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും റാഗിങ് വേരോടെ പറിച്ചെറിയുക എന്ന ലക്ഷ്യത്തോടെ 2001ല്‍ അദ്ദേഹം ക്യൂര്‍(കോളിഷന്‍ ടു അപ്‌റൂട്ട് റാഗിങ് ഇന്‍ എഡ്യുക്കേഷന്‍) ആരംഭിച്ചു.

ഞങ്ങളുടെ എഡിറ്റര്‍മാര്‍ തെരഞ്ഞെടുത്ത ഈ വര്‍ഷത്തെ മികച്ച സ്റ്റോറികള്‍.

image


വിനോദ് കുമാര്‍

നമ്മളുടെ ഭാഷയില്‍ ഗൂഗിള്‍ ന്യൂസ് ലഭിക്കാന്‍ കാരണമായത് വിനോദാണ്. ഗൂഗിളില്‍ ജോലി ചെയ്യുന്നതിനിടെ മരിസ മേയറുമായി പ്രാദേശിക ഭാഷകളില്‍ ഗൂഗിള്‍ ന്യൂസ് ലോഞ്ച് ചെയ്യേണ്ടതിന്റെ ആവശ്യത്തെപ്പറ്റി അദ്ദേഹം സംസാരിച്ച് സമ്മതിപ്പിച്ചു. ഇത് ഇന്ത്യയില്‍ ഗൂഗിള്‍ ന്യൂസിന്റെ വായനയ്ക്ക് വലിയ തോതില്‍ സഹായകമായി. എങ്ങനെയാണ് പ്രൊഗ്രാമിങ് ലാങ്‌ഗ്വേജുകള്‍ പ്രവര്‍ത്തിക്കുന്നതെന്ന് മനസിലാക്കാനായി വിനോദ് ഒരു കമ്പൈലര്‍ തയ്യാറാക്കിയിരുന്നു. തനിക്ക് ഓപ്പറേറ്റിംഗ് സിസ്റ്റത്തെപ്പറ്റി പഠിക്കണമെന്ന് തോന്നിയപ്പോള്‍ അദ്ദേഹം സ്വന്തമായി ഒരെണ്ണം വികസിപ്പിച്ചെടുത്തു. നിലവില്‍ ബ്ലൂംറീച്ച് ഇന്ത്യയുടെ മാനേജിങ് ഡയറക്ടറാണ് വിനോദ്.

image


വരുണ്‍ ഖുറാന

ഗ്രോഫേഴ്‌സിന്റെ സി.ടി.ഒ ആണ് വരുണ്‍. ഇന്ത്യക്ക് പുറത്തായിരുന്നു അദ്ദേഹത്തിന്റെ കുട്ടിക്കാലം. അതിനാല്‍ തന്നെ ലോകത്തെപ്പറ്റി വ്യക്തമായ ധാരണയുണ്ടായിരുന്ന വരുണിന് ഇന്ത്യന്‍ മാര്‍ക്കറ്റിനെപ്പറ്റി ഒരു ആമുഖത്തിന്റെ ആവശ്യം ഉണ്ടായിരുന്നില്ല. സ്‌കെയിലിംഗ് സംവിധാനത്തിന്റെ വിദഗ്ധനയ വരുണ്‍ ഇപ്പോള്‍ പ്രാദേശിക കിരാനാവാലകളെ ഇകൊമേഴ്‌സിലേക്ക് ചുവട് വയ്പ്പിക്കാന്‍ ശ്രമിപ്പിക്കുകയാണ്.

image


ബദ്രിനാഥ് കുല്‍ക്കര്‍ണി

ബംഗളൂരു ആന്‍ഡ്രോയിഡ് കമ്മ്യൂണിറ്റിയുടെ പരിപാലനത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ് ബദ്രിനാഥ്. ലക്ഷക്കണക്കിന് പേര്‍ ഉപയോഗിക്കുന്ന ബാംഗളൂര്‍ ആന്‍ഡ്രോയിഡ് യൂസര്‍ ഗ്രൂപ്പിന് പിന്നില്‍ ഉള്ള വ്യക്തിയും അദ്ദേഹമാണ്. റെഡ്ബസ്, ഫ്‌ലാറ്റ് ചാറ്റ് ആപ്പ് എന്നിവയും ഡിസൈന്‍ ചെയ്യുന്നതില്‍ ബദ്രി നിസ്തുലമായ പങ്ക് വഹിച്ചിട്ടുണ്ട്.