'സൂട്ട് ഔട്ട്'എന്തും നടക്കുന്ന ഒരു ആപ്പ്

 'സൂട്ട് ഔട്ട്'എന്തും നടക്കുന്ന ഒരു ആപ്പ്

Wednesday November 18, 2015,

3 min Read

നിങ്ങളുടെ മൊബൈലില്‍ എത്ര ആപ്പുകളുണ്ട്? നിരവധി അല്ലേ, ഇന്നത്തെ കാലത്ത് അതങ്ങനെയാണ്. ഓരോ ആവശ്യങ്ങള്‍ക്കായി ഓരോ ആപ്ലിക്കേഷന്‍ നാം ഫോണില്‍ ഡൗണ്‍ലോഡ് ചെയ്യും. എന്നാലും നമുക്ക് മതിയാകുന്നില്ല. എന്നാല്‍ ഒരു ആപ്പ് വഴി തന്നെ ഒരു പ്ലംമ്പറെ വിളിക്കാനും, ഒരു ഹോട്ടലില്‍ ഭക്ഷണം ബുക്ക് ചെയ്യാനും കഴിഞ്ഞാലോ.....? ഇങ്ങനെ എല്ലാവിധ ആവശ്യങ്ങളും നടത്തി തരുന്ന ഒരു ആപ്പാണ് 'സൂട്ട് ഔട്ട്'

image


2012ല്‍ യുവര്‍ സ്റ്റോറിയില്‍ പ്രസിദ്ധീകരിച്ച ഒരു സ്റ്റോറി ഓര്‍ത്തെടുക്കുക. അന്ന് 'സൂട്ട് ഔട്ട്' ഭക്ഷണത്തിനും ജീവിത ശൈലിക്കും വേണ്ടിയുള്ള ഒരു സെര്‍ച്ച് എഞ്ചിനായിരുന്നു. എന്നാല്‍ ഇന്ന് അത് വ്യാപിച്ചുകഴിഞ്ഞു. അന്ന് ഇതിന്റെ സ്ഥാപകനും സി ഇ ഒയുമായ സുക്രത് റായ് മാത്രമാണ് ഉണ്ടായിരുന്നത്. എന്നാല്‍ ഇന്ന് രണ്ട് പുതിയ പങ്കാളികളും കൂടി വന്നിട്ടുണ്ട്. പ്രണവ് സിങ്ങിയും സുമയ്യ് ദുബൈയും. ഇപ്പോള്‍ ഇതില്‍ മൊത്തത്തില്‍ ഒരു മാറ്റം പ്രകടമാണ്.

സുക്രത് പറയുന്നു 'ഞാന്‍ ഇത് ചെയ്ത് തുടങ്ങിയപ്പോള്‍ എനിക്ക് മറ്റൊരു കാഴ്ചപ്പാടായിരുന്നു. പിന്നീട് എല്ലാവരും ചേര്‍ന്ന് പുതിയ തലങ്ങളിലേക്ക് ഇതിനെ എത്തിച്ചു. ഞാന്‍ സൂട്ട്ഔട്ടില്‍ മൊത്തത്തില്‍ ഒരു മാറ്റം വരുത്തിയിട്ടുണ്ട്. ഒരോ ആവശ്യങ്ങള്‍ക്കും ഓരോ ആപ്പുകളാണ് നിലവിലുള്ളത്. ഈ ഒരു ആപ്പില്‍ നിന്ന് നിങ്ങള്‍ക്ക് പല വിധ ആവശ്യങ്ങള്‍ നിറവേറ്റാന്‍ കഴിയും വിധമാണ് സ്യൂട്ട് ഔട്ട് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്.'

ഒരു ശക്തമായ പ്ലാറ്റ്‌ഫോം

സൂട്ട് ഔട്ട് ഒരു ചാറ്റ് പ്ലാറ്റ്‌ഫോമാണ്. ഇതി ഉപയോഗിക്കുന്നവര്‍ക്ക് വളരെപ്പെട്ടെന്ന് അവരുടെ കാര്യങ്ങള്‍ നടത്താന്‍ സാധിക്കും. പ്രാദേശിക വ്യവസായങ്ങള്‍ക്കും ഇത് ഉപകാരപ്രദമാണ്. 'സൂട്ട് ഔട്ട്' വഴി റെസ്റ്റോറെന്റുകള്‍, കഫെ, സലൂണ്‍, ഡോക്ടര്‍മാര്‍ അങ്ങനെ പലതും തിരഞ്ഞെടുക്കാന്‍ കഴിയും. വളരെ ചുരുങ്ങിയ സമയം കൊണ്ട് നിങ്ങള്‍ക്ക് പ്രതികരണം ലഭിക്കുന്നു. മാത്രമല്ല ചില കൂപ്പണുകളും കസ്റ്റമേഴ്‌സിന് നല്‍കുന്നുണ്ട്' സുമയ്യ് പറയുന്നു.

എന്നാല്‍ സുക്രതിന് പറയാനുള്ളത് ഇതാണ് 'ഇത് ഒരു സ്വകാര്യ ആപ്പ് മാത്രമല്ല, ഒരു വലിയ വേദിയാണ്' ഏതൊരാവശ്യവും ഒരു ചാറ്റ് വിന്‍ന്റോയായി മാറും. അവിടെ നിങ്ങളോട് ചോദ്യങ്ങള്‍ ചോദിക്കും. എന്നിട്ട് അപേക്ഷ പ്രാവര്‍ത്തികമാക്കുന്നു.

2015 സെപ്തംബര്‍ ഒന്നിനാണ് 'സൂട്ട് ഔട്ട്' സേവനം ആരംഭിച്ചത്. പതിനായിരത്തിലധികം ഡൗണ്‍ലോഡുകള്‍ ഇതിനോടകം ഉണ്ടായി. ആന്‍ഡ്രോയിഡിലും ഐഫോണിലും. 'ഈ വര്‍ഷാവസാനം ഒറു ലകഷം പേരെ ഇതില്‍ ഉള്‍പ്പെടുത്തണം എന്നാണ് ലക്ഷ്യം.' പ്രണവ് പറയുന്നു.

അവരുടെ മുഖ്യ പ്രവര്‍ത്തനം ഇന്‍ഡോറിലാണ്. ഇപ്പോള്‍ ഒരു കോടിയുടെ ഫണ്ട് അവര്‍ക്കുണ്ട്. ഇനിയുള്ള വളര്‍ച്ചക്ക് ഫണ്ടുകള്‍ പ്രതീക്ഷിക്കുകയാണ്. സൂട്ട് ഔട്ട് ഇന്ന് 12 മേഖലകളിലായി 200ല്‍ അധികം സേവനങ്ങള്‍ നല്‍കുന്നുണ്ട്. ഇന്‍ഡോര്‍, മുബൈ, ഡല്‍ഹി, ബംഗളൂരു, പൂനെ,നൊയിഡ, ഗ്രേറ്റര്‍ നോയിഡ, ഗുര്‍ഗാവ്, ഹൈദരാബാദ് എന്നിങ്ങനെ 9 നഗരങ്ങളില്‍ പ്രവര്‍ത്തനം നടക്കുന്നു.

3 സ്ഥാപകരും അതിശ്രദ്ധയുള്ള പ്രവര്‍ത്തനവും

30 വയസ്സുകാരനായ സുക്രത് ഒരു വ്യവസായിയാണ്. പണ്ട് ഒരു യുവ മാസിക പുറത്തിറക്കിയിട്ടുണ്ട്. പിന്നീട് ടി.സി.എസിലെ ജോലി ഉപേക്ഷിച്ച് ഒരു പരസ്യ കമ്പനിക്ക് വേണ്ടി Khaopiyo.com എന്ന വെബ്‌സൈറ്റ് ഉണ്ടാക്കി. 24 വയസ്സുകാരനായ പ്രണവ് നോയിഡയില്‍ നിന്നുള്ള ഒരു ബി.സി.എ ബിരുദധാരിയാണ്. 32 ലക്ഷം രൂപ ശമ്പളമുളള ഒരു ജോലി കളഞ്ഞിട്ടാണ് 26 വയസ്സുള്ള സുമയ്യ് സൂട്ട് ഔട്ടിലേക്ക് വന്നത്. സമുയ്യ് ഇന്‍ഡോര്‍ സര്‍വ്വകലാശാലയിലെ ഐ.ഇ.ടിയില്‍ നിന്നുള്ള കോഡിങ്ങ് വിദഗ്ധനാണ്.

ഇവര്‍ മൂവരും ചേര്‍ന്ന് വളരെ ശ്രദ്ധയോടെയാണ് നീക്കങ്ങള്‍ നടത്തുന്നത്. ഇപ്പോള്‍ ഇതില്‍ 30 അംഗങ്ങളുണ്ട്. ഇതില്‍ ഒരു ഡാറ്റാ ടീമുണ്ട്. ഇവര്‍ വ്യാപാരികളുടെ വിവരങ്ങള്‍ ശേഖരിക്കുന്നു. 8 പേരടങ്ങുന്ന ഒരു ചാറ്റ് ടീമുണ്ട്. ഇവര്‍ കസ്റ്റമേഴ്‌സുമായി ബന്ധപ്പെടുന്നു.

image


അവരുടെ വരുമാന മാത്യക എന്താണ്?

സൂട്ട് ഔട്ടിന് ഒരു വിപണിയുടെ പ്ലാറ്റ്‌ഫോമുണ്ട്. പ്രാദേശിക ബിസിനസുകാര്‍ക്ക് അവരുടെ ഓര്‍ഡറുകള്‍ സ്വീകരിക്കാനും കസ്റ്റമേഴ്‌സുമായി ഒരു നല്ല ബന്ധം സ്ഥാപിക്കാനും അവസരമുണ്ട്. നേരത്തെ ഇത് ഉപയോഗിച്ചിട്ടുള്ളവര്‍ക്ക് ചില പ്രത്യാക ഓഫറുകളും നല്‍കുന്നുണ്ട്. 'ഞങ്ങള്‍ അവരുടെ സെയില്‍സ് പാര്‍ട്ട്‌നറാണ്. അവരുടെ സേവനങ്ങള്‍ക്ക് ലാഭം ലഭിക്കാനുള്ള ഒരു സഹായി. 'സൂട്ട് ഔട്ട് സാങ്കേതിക വിദ്യയുടേയും മനുഷ്യന്റെ ബുദ്ധിയുടേയും ഒരു സങ്കലനമാണ്.' സുക്രത് പറയുന്നു. ഇതൊരു കരുത്തുറ്റ ആപ്പാണ്. ഇതുവവി ഏത് മേഖലയില്‍ നിന്നും വരുമാന മാര്‍ഗ്ഗം ലഭിക്കും. 'പ്രാദശിക ബിസിനസുകാരുടെ ഓഫറുകള്‍ സ്വീകരിച്ചും ബുക്കിങ്ങും ഓര്‍ഡറുഖളും സ്വീകരിച്ചാണ് ഞങ്ങള്‍ വരുമാനം ഉറപ്പാക്കുന്നത്. എന്നാല്‍ മറ്റ് വരുമാന മാര്‍ഗ്ഗങ്ങളും നോക്കുന്നുണ്ട്.' പ്രണവ് പറയുന്നു.

ഇന്ന് സൂട്ട് ഔട്ട് മത്സരിക്കുന്നത് ലൂക്കപ്പ്, ഹെല്‍പ്പ് ചാറ്റ്, ഹാപ്ടിക്, ഗുഡ് സര്‍വ്വീസ് എന്നിങ്ങനെയുള്ള ആപ്പുകളോടാണ്. ഇന്‍ഡോര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഈ സ്റ്റാര്‍ട്ട് അപ്പ് മൂന്ന് നഗരങ്ങളില്‍ കൂടി വ്യാപിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.