'ആ ദിനങ്ങള്‍' ആയാസരഹിതമാക്കാന്‍ ബീയിംഗ് ജൂലിയറ്റ്

0

'ആ ദിനങ്ങള്‍' എന്ന ഒറ്റ സംജ്ഞയില്‍ സ്ത്രീകളുടെ മനസിലേക്ക് ഓടിയെത്തുക അസ്വസ്ഥമായ ആ ആ അഞ്ചു ദിനങ്ങള്‍ തന്നെയാകും. സ്ത്രീത്വത്തിന്റെ ജൈവികമായ നിലനില്‍പ്പ് തന്നെ ഈ ദിനങ്ങളിലാണെന്ന് തിരിച്ചറിവ് നമുക്കുണ്ടെങ്കിലും സ്ത്രീകളില്‍ പലരും ഇഷ്ടപ്പെടാത്തതും വേദന സഹിക്കുന്നതുമായ ദിനങ്ങളാണ് ഇതെന്നതാണ് യാഥാര്‍ഥ്യം. ആര്‍ത്തവചക്രം എല്ലാ മാസവും കൃത്യ ദിവസം തന്നെ ആരംഭിക്കുമെന്ന കാര്യത്തില്‍ ഉറപ്പില്ലാത്ത അവസ്ഥയിലാണ് ഇന്ന് സ്‌കൂളുകളിലും സ്ഥാപനങ്ങളിലുമൊക്കെ നാപ്കിന്‍ വൈന്‍ഡിംഗ് മെഷീനുകള്‍ സ്ഥാപിച്ചിട്ടുള്ളത്. എന്നാല്‍ സ്ത്രീകള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ട് കുറക്കാന്‍ ഒരു കുടുംബിനി തന്നെ പുത്തന്‍ സംരഭവുമായി രംഗത്തെത്തിയിരിക്കുകയാണ്. റാഷി ബജാജ് എന്ന വനിതയാണ് ബീയിംഗ് ജൂലിയറ്റ് എന്ന ഈ സംരംഭവുമായി രംഗത്തെത്തിയിട്ടുള്ളത്. പിരിയഡ്‌സ് ആരംഭിക്കുന്നതിന് അഞ്ചു ദിവസം മുമ്പ് സ്ത്രീകള്‍ക്ക് ആവശ്യമായ നാപ്കിന്‍ അടക്കം ഒരു മാസത്തേക്ക് ആവശ്യമായ അനുബന്ധ സാധനങ്ങള്‍ അവരുടെ പക്കല്‍ എത്തിക്കുന്ന സംവിധാനത്തിനാണ് ബീയിംഗ് ജൂലിയറ്റ് തുടക്കമിട്ടത്. ഇന്നത്തെ തിരക്കേറിയ ജീവിതത്തില്‍ നാളെയാണ് തന്റെ പിരീഡ്‌സ് ദിവസമെന്ന് പോലും പലരും മറന്നുപോകാറുണ്ട്. ഇതിന് പരിഹാരമായാണ് ഇത്തരമൊരു സംരംഭം റാഷി തയ്യാറാക്കിയത്.

റാഷിയുടെ ആദ്യ സംരംഭമായിരുന്നില്ല ഇത്. ആദ്യം ചവിട്ടുമെത്തയും ആധുനിക ഫാഷനിലുള്ള വസ്ത്രങ്ങളുടേയും സംരംഭമാണ് നടത്തിവന്നിരുന്നത്. ഒരു സംരംഭകനെ തന്നെ വിവാഹം ചെയ്ത റാഷിക്ക് ബിസിനസ്സ് സാധ്യതകള്‍ കൂടുതല്‍ പ്രയോജനപ്പെടുത്താനായി. ഭര്‍ത്താവിന്റെ സഹായത്തോടെ പുതിയ സംരംഭങ്ങള്‍ ആരംഭിക്കാന്‍ അവസരം ലഭിച്ചു. അപ്പോഴാണ് വളരെ വ്യത്യസ്തവും എന്നാല്‍ സ്ത്രീകള്‍ക്ക് അത്യാവശ്യവുമായ ഒരു സംരംഭത്തെക്കുറിച്ച് ചിന്തിച്ചത്. നഗരത്തില്‍ ജനിച്ചുവളര്‍ന്ന റാഷിക്ക് അക്കാദമിക താത്പര്യങ്ങളാണ് കൂടുതലായും ഉണ്ടായിരുന്നത്. വാരണാസിക്കടുത്താണ് താമസിച്ചിരുന്നതെങ്കിലും രാജ്യം മുഴുവന്‍ പഠനവും പ്രവര്‍കത്തനവുമായി സഞ്ചരിക്കാനുള്ള അവസരം ലഭിച്ചിട്ടുണ്ട്. നൈനിറ്റാളിലെ ബോര്‍ഡിംഗ് സ്‌കൂളില്‍ പഠിച്ച റിഷി ഡല്‍ഹി യൂനിവേഴ്‌സിറ്റിയിലെ ലേഡി ശ്രീ റാം കോളജിലാണ് തന്റെ ബിരുദ പഠനം പൂര്‍ത്തിയാക്കിയത്. കോളജില്‍വെച്ചാണ് അക്കാദമിക് കാര്യങ്ങള്‍ക്കപ്പുറം ഒരു ലോകമുണ്ടെന്ന് റിഷി മനസിലാക്കിയത്. തന്റെ ഉന്നത വിദ്യാഭ്യാസം തുടരാന്‍ തന്നെ ഏറെ സഹായിച്ചത് തന്റെ പിതാവായിരുന്നുവെന്ന് റിഷി ഓര്‍ക്കുന്നു. തന്റെ സംരംഭക താതാപര്യങ്ങള്‍ക്കും അദ്ദേഹം പിന്തുണ നല്‍കിയിരുന്നു. പൂനെയില്‍ നിന്നും എം ബി എ പൂര്‍ത്തിയാക്കിയ റിഷി ഹൈദ്രാബാദ് ഇന്‍ഫോസിസ്സില്‍ ജോലിയില്‍ പ്രവേശിച്ചു. പിന്നീട് വിവാഹം കഴിച്ച് ഡല്‍ഹിയിലേക്കെത്തുകയായിരുന്നു. പിന്നീടാണ് ഈ രണ്ട് സംരംഭങ്ങള്‍ക്കും തുടക്കം കുറിക്കുന്നത്. ആദ്യം ചവിട്ടുമെത്തവസ്ത്ര സംരംഭം ആണ് ആരംഭിച്ചത്. പിന്നീട് ബിയിംഗ് ജൂലിയറ്റിലേക്ക് എത്തിച്ചേരുകയായിരുന്നു.

ആദ്യ സംരംഭം വളരെ നല്ല രീതിയില്‍ മൂന്നോട്ട് പോകാന്‍ ആരംഭിച്ചപ്പോള്‍ റാഷി ബീയിംഗ് ജൂലിയറ്റില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിച്ചു തുടങ്ങി. ഉത്പന്നത്തിന്റെ ആവശ്യകതയും പ്രാധാന്യവും ഉപഭോക്താക്കളെ മനസിലാക്കുക എന്നതായിരുന്നു ഈ സംരംഭത്തിലെ ഏറ്റവും വലിയ വെല്ലുവിളി. മാസത്തില്‍ ഏറ്റവും പ്രയാസം നേരിടുന്ന ആ കുറച്ചു ദിവസങ്ങളില്‍ സ്ത്രീകള്‍ക്ക് ഏറ്റവും നല്ല പരിചരണം നല്‍കുക എന്നതായിരുന്നു ഇതിന്റെ പ്രധാന ഉദ്ദേശം. അവരുടെ ശുചീകരണം ഉറപ്പുവരുത്തി ആരോഗ്യം സംരക്ഷിക്കുകയായിരുന്നു ലക്ഷ്യം. ഇത് അവരുടെ പിരീഡ്‌സ് ദിവസങ്ങള്‍ക്ക് അഞ്ച് ദിവസം മുമ്പ് ഉറപ്പാക്കുക. ഇത് അവസാന നിമിഷത്തില്‍ ഫാര്‍മസിയിലേയും മറ്റ് കടകളിലേയും തിക്കിലും തിരക്കിലുംപെട്ട് അവര്‍ ബുദ്ധിമുട്ടാതിരിക്കാനും സഹായകമായിരുന്നു. റിഷിക്ക് ഇതിന് പ്രധാനമായും പിന്തുണ ലഭിച്ചത് സ്വന്തം കുടുംബത്തില്‍ നിന്നു തന്നെയായിരുന്നു. കുട്ടിക്കാലം മുതല്‍ തന്റെ അമ്മ അച്ഛന് ബിസിനസ്സില്‍ വളരെയധികം പിന്തുണ നല്‍കുന്നത് റാഷി കണ്ടിട്ടുണ്ട്. ഒരു ദിവസം 18 മണിക്കൂര്‍ തന്റെ സംരംഭത്തിനായി പ്രവര്‍ത്തിക്കുന്ന അച്ഛന് അത് വളരെ വലിയ ആശ്വാസമായിരുന്നു. ഇത്തരത്തില്‍ തന്റെ ഭര്‍ത്താവ് തനിക്ക് നല്‍കിയ പിന്തുണ തന്റെ സംരംഭത്തില്‍ മികച്ച നേട്ടങ്ങള്‍ കൊയ്യാന്‍ സഹായകമായതായി റാഷി പറയുന്നു.

വനിതാ സംരംഭകരെ സമൂഹം അംഗീകരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നുണ്ട്. ഇക്കാര്യത്തില്‍ വനിതകള്‍ സന്തോഷിക്കുന്നുണ്ടെങ്കിലും ചില വൈകിയ രാത്രികളിലെ യാത്രകളിലും ഫ്‌ളൈറ്റിലും ട്രെയിനിലുമൊക്കെയുള്ള യാത്രകളിലും ഇപ്പോഴും പല തരത്തിലുള്ള വെല്ലുവിളികളും സ്ത്രീകള്‍ നേരിടുന്നുണ്ട്. സ്ത്രീകളെ ഓരോ മേഖലയില്‍ എങ്ങനെ കൂടുതല്‍ സന്തുഷ്ടമാക്കാമെന്നാണ് റിഷിയുടെ ഇപ്പോഴത്തെ ചിന്ത. തന്റെ ഉത്പന്നങ്ങള്‍ക്ക് ലഭിക്കുന്ന മികച്ച പ്രതികരണമാണ് മുന്നോട്ട് പോകാന്‍ റിഷിക്ക് ഊര്‍ജ്ജം നല്‍കുന്നത്.