'നിങ്ങള്‍ തനിച്ചല്ല' ദീപികയുണ്ട് കൂടെ

 'നിങ്ങള്‍ തനിച്ചല്ല' ദീപികയുണ്ട് കൂടെ

Wednesday May 11, 2016,

2 min Read

ബോളിവുഡ് സെലിബ്രിറ്റികള്‍ പല സാമൂഹിക സേവനങ്ങളും പലപ്പോഴും നടത്താറുണ്ട് എന്നാല്‍ അതിലും വ്യത്യസ്തമായൊരു ചുവടുവെപ്പാണ് പ്രശസ്ത ബോളിവുഡ് നടി ദീപിക പദുക്കോണ്‍ കാഴ്ച്ചവെച്ചത്. 30 കാരിയായ ദീപിക താന്‍ വിഷാദ രോഗിയായിരുന്നുവെന്ന് പറഞ്ഞ് വിഷാദത്തിനെതിരെ ബോധവത്കരണം നടത്തുന്ന അത്ഭുതത്തോടെയാണ് ജനങ്ങള്‍ കണ്ടത്. നിങ്ങള്‍ തനിച്ചല്ലെന്ന് അര്‍ത്ഥം വരുന്ന യു,ആര്‍, നോട്ട് എലോണ്‍ എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് മാനസിക ആരോഗ്യത്തിനായി ജനങ്ങളെ ആഹ്വാനം ചെയ്തുകൊണ്ടായിരുന്നു ദീപികയുടെ പ്രവര്‍ത്തനം.ദീപികയുടെ പ്രര്‍ത്തനങ്ങള്‍ക്ക് പിന്തുണയുമായി ഏവറസ്റ്റ് കീഴടക്കിയ ഡേവിഡ് ലിയാനോയും ഉണ്ടായിരുന്നു വിഷാദത്തിനെതിരെ പൊരുതുന്ന ലീവ് ലൗ ലാഫ് എന്ന ദീപികയുടെ സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കാന്‍ ഡേവിഡ് ലിയാനോയും കൂടെയുണ്ട്.

image


ദീപികയുടെ സ്വന്തം സ്‌കൂള്‍ ആയ സോഫിയ സ്‌കൂളില്‍ നിന്നാണ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത്. ഇപ്പോള്‍ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ ഏകദേശം 200 സ്‌കൂളുകള്‍ പിന്നിട്ടുകഴിഞ്ഞു. വിഷാദവും മാനസിക സമ്മര്‍ദ്ദവുമൊക്കെയുള്ള കുട്ടികളെ കണ്ടെത്താനും അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും സംഘടന പരിശീലനം നല്‍കുന്നുണ്ട്.വികാരങ്ങളെ നിയന്ത്രിക്കാനും മാനസിക സമ്മര്‍ദ്ദമില്ലാതെ മനസിനെ രൂപാന്തരപ്പെടുത്താനും സ്‌കൂളുകളില്‍ നടത്തുന്ന ഇത്തരം ബോധവത്ക്കരപ്രവര്‍ത്തനങ്ങളിലൂടെ സാധിക്കുമെന്ന് ദീപിക പറയുന്നു.

യുവജനങ്ങളിലെ മാനസിക ശക്തിയുടെ അടിസ്ഥാനം സ്‌കൂളുകളില്‍ നിന്നാണ് അതിനാല്‍ തന്നെ കൗണ്‍സലിങ്ങ് സംഘടനകളും സ്വതന്ത്ര കൗണ്‍സലര്‍മാരേയും സഹകരിപ്പിച്ചുകൊണ്ട് സ്‌കൂളുകളില്‍ ദീപികയും സംഘവും കൗണ്‍സലിങ്ങ് നല്‍കിവരുന്നു... ഈ വര്‍ഷം കുറച്ചു സ്‌കൂളുകളില്‍ മാത്രമാണ് പദ്ധതി നടപ്പിലാക്കുന്നത്. അടുത്തവര്‍ഷം ജൂണില്‍ പുതിയ അക്കാദമിക് വര്‍ഷം തുടങ്ങുമ്പോള്‍ നിരവധി സ്‌കൂളുകളില്‍ പദ്ധതി നടപ്പിലാക്കും. മാനസിക സമ്മര്‍ദ്ദം ഒഴിവാക്കി കുട്ടികളെ ഡ്രോയിങ്ങ് റൂമില്‍ നിന്നും നിരവധി ആള്‍ക്കാരോട് സംസാരിക്കുന്ന വലിയ വേദികളെ അഭിമുഖീകരിക്കാന്‍ ആത്മവിശ്വാസമുള്ളവരാക്കി തീര്‍ക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ദീപിക പറയുന്നു.

image


ഔദ്യോഗിക രേഖകള്‍ പ്രകാരം ഇന്ത്യയില്‍ അഞ്ചിലൊരാള്‍ മാനസിക രോഗിയോ മാനസിക സമ്മര്‍ദ്ദം അനുഭവിക്കുന്നയാളോ ആണ്. 15 വയസിനും 29 വയസിനും ഇടയിലുള്ളവരില്‍ ആത്മഹത്യാ പ്രവണതും കൂടുതലാണെന്നു പഠനങ്ങള്‍ വ്യക്തമാക്കുന്നു. ഇതും മാനസിക സമ്മര്‍ദ്ദങ്ങളുടെ ബാക്കിപത്രമാണ്.

അതുകൊണ്ടുതന്നെ 15 വയസുമുതലുള്ളവരെ മാനസിക ആരോഗ്യത്തിലേക്ക് നയിക്കുക എന്ന ദൗത്യം ഏറെ വെല്ലുവിളി നിറഞ്ഞതാണെന്നും സമ്മര്‍ദ്ദങ്ങളില്ലാത്ത യുവത്വത്തിലേക്ക് ഇവരെ നയിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും ദീപിക പറഞ്ഞു.മാനസിക ആരോഗ്യ രംഗത്തെ വിദക്തരുമായടക്കം നിരവധി ചര്‍ച്ചകള്‍ നടത്തിയും ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന സംഘടനകളെ പങ്കെടുപ്പിച്ചുകൊണ്ടുമാണ് ദീപികയുടെ സംഘടന പ്രവര്‍ത്തിക്കുന്നത്.അടുത്തതായി 'നിങ്ങള്‍ തനിച്ചല്ല' ക്യാംപെയിന്‍ കോളേജുകളിലേക്കും കോര്‍പ്പറേറ്റ് സ്ഥാപനങ്ങളിലേക്കും വ്യാപിപ്പിക്കാനിരിക്കുകയാണ്.സിനിമുടെ വെള്ളിവെളിച്ചെത്തില്‍ നിന്നും ഇറങ്ങിവന്ന് ഈ നടി മനശക്തിയുള്ള ഒരു യുവ ഇന്ത്യയ്ക്കായി പ്രവര്‍ത്തിക്കുകയാണ്..