കോട്ടൂര്‍ ഫോട്ടോവാക്   

0

കോട്ടൂര്‍ ആന പരിപാലന കേന്ദ്രത്തിലേക്ക് ടി. പി. എഫ് നടത്തുന്ന നാലാമത് ഫോട്ടോവോക് ഞായറാഴ്ച 10 മണിക്ക് മാനവീയം വീഥിയില്‍ നിന്നും പുറപ്പെടും.

കോട്ടൂര്‍ കാപ്പുകാട് പ്രകൃതി രമണീയമായ ആന പരിപാലന കേന്ദ്രത്തിലേക്ക് എല്ലാ പ്രകൃതി സ്‌നേഹികളെയും ടി. പി. എഫ് ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നു.

നെയ്യാറിന്റെ തീരത്തു സ്ഥിതി ചെയ്യുന്ന ഈ ആന പരിപാലന കേന്ദ്രത്തില്‍ നമ്മെ ഓരോരുത്തരെയും കാത്തിരിക്കുന്നത് അനിര്‍വചനീയമായ കാഴ്ചകളാണ്. നാല് മാസം പ്രായമുള്ള ആനകുട്ടികള്‍ മുതല്‍ 72 വയസ്സുള്ള ഗജ വീരന്മാരെ കാണുവാനും ചിത്രങ്ങള്‍ പകര്‍ത്തുവാനുമുള്ള അവസരം ഈ യാത്രയില്‍ ടി. പി. എഫ് ഒരുക്കിത്തരുന്നു. കൂടാതെ എടുത്ത ചിത്രങ്ങളെ കുറിച്ചുള്ള അവലോകനവും, അതിന്മേലുള്ള ചോദ്യോത്തര സെഷനും ഉണ്ടായിരിക്കുന്നതാണ്. വിശദവിവരങ്ങള്‍ക്ക് 8589030988, 9495037421