ബിസിനസിന്റെ വളര്‍ച്ചയെ സഹായിച്ച് ഡൊമെയ്ന്‍ പേരുകള്‍ 

0

ഒരു സംരംഭത്തിന്റെ വിജയം പ്രധാനമായും ആ സംരംഭത്തിന്റെ ഡൊമെയ്ൻ പേരിനെ ആശ്രയിച്ചാണ്. ഓർത്തുവയ്ക്കാനും പെട്ടെന്നു ടൈപ്പ് ചെയ്യാനും സാധിക്കുന്ന ഡൊമെയ്ൻ പേരുകളാണ് ജനങ്ങൾ കൂടുതലായും ഇഷ്ടപ്പെടുന്നത്. ജനങ്ങൾ കൂടുതലായും തേടിപ്പോകുന്നതും എളുപ്പത്തിൽ ഓർത്തുവയ്ക്കാൻ കഴിയുന്ന ഡൊമെയ്ൻ പേരുകളുള്ള വെബ്സൈറ്റുകളെയാണ്. നിങ്ങൾ ഒരു ബിസിനസുകാരനാണെങ്കിൽ വെബ്സൈറ്റ് വഴിയാണ് നിങ്ങളുടെ വ്യാപാരമെങ്കിൽ ഇത്തരത്തിൽ ഓർത്തുവയ്ക്കാൻ കഴിയുന്ന ഡൊമെയ്ൻ പേരായിരിക്കും ബിസിനസിന്റെ വളർച്ചയെ സഹായിച്ച് കൂടുതൽ വരുമാനം നേടിത്തരിക.

ഡൊമെയ്ൻ പേര് തിരഞ്ഞെടുക്കുമ്പോൾ ജനങ്ങൾക്ക് പെട്ടെന്ന് തന്നെ മൊബൈലിൽ സേവ് ചെയ്യാൻ കഴിയുന്ന പേരായിരിക്കണമെന്നു ഉറപ്പുവരുത്തുക. ഫെയ്സ്ബുക്ക് തങ്ങളുടെ ഡൊമെയ്ൻ പേരായ fb.com 8.5 മില്യൻ യുഎസ് ഡോളറിനാണ് അമേരിക്കൻ പാം ബ്യൂറോ ഫെഡറേഷനിൽ നിന്നും സ്വന്തമാക്കിയത്. കൂടുതൽ പേരും സ്മാർട് ഫോണുകളിലൂടെയും ടാബ്‍ലെറ്റുകളിലൂടെയുമാണ് ഫെയ്സ്ബുക്ക് കൂടുതലായും ഉപയോഗിക്കുന്നത്. ഇത്തരത്തിലുള്ള ചുരുക്കപ്പേര് വെബ്സൈറ്റ് ടൈപ്പ് ചെയ്യുന്നതിലെ സമയം ലാഭിക്കാൻ സഹായിക്കും.

റിയൽ എസ്റ്റേറ്റ് കമ്പനിയായ Housing.com ഒരു മില്യൻ യുഎസ് ഡോളർ നൽകിയാണ് ഡോട്കോം സ്വന്തമാക്കിയത്. ഡോട് കോ ടോഡ് ഇൻ എന്നു ടെപ്പ് ചെയ്യുന്നതിന്റെ സമയം ലാഭിക്കാൻ വേണ്ടിയാണ് ഡോട്കോം എന്നാക്കിയത്. ഡോട്കോം എന്നുള്ളത് ജനങ്ങളുടെ മനസിൽ പതിഞ്ഞുകഴി‍ഞ്ഞതാണ്. എല്ലാ നെറ്റ് ഉപഭോക്താക്കളും ctrl+enter ആണ് ഡോട്കോം ടൈപ്പ് ചെയ്യുന്നതിനു പകരമായി ഉപയോഗിക്കുന്നത്. ഇതാണ് ഹൗസിങ്ങിനെയും ഡോട്കോമിലേക്ക് നീങ്ങാൻ പ്രേരിപ്പിച്ചത്.

2012 ൽ GitHub.com 12,600 യുഎസ് ഡോളർ നൽകിയാണ് GHUB.com സ്വന്തമാക്കിയത്. ഡ്രോപ്ബോക്സ് തങ്ങളുടെ ഡൊമെയ്ൻ പേരായ Box.com സ്വീകരിച്ചതിലൂടെ വളരെയധികം നേട്ടങ്ങൾ ഉണ്ടാക്കുകയും ഉപഭോക്താക്കൾക്ക് വളരെ പെട്ടെന്നുതന്നെ വെബ്സൈറ്റ് ടൈപ്പ് ചെയ്യാനും സാധിച്ചു. 9,00,000 യുഎസ് ഡോളർ നൽകിയാണ് അവർ ഈ പേര് സ്വന്തമാക്കിയത്.

മറ്റൊരു കൗതുകകരമായ കാര്യം Sex.com നെക്കുറിച്ചാണ്. ഈ ഡൊമെയ്ൻ നേടിയെടുക്കാനായി നിരവധി നിയമ കടമ്പകൾ വാങ്ങിയ വ്യക്തിക്ക് തരണം ചെയ്യേണ്ടതായി വന്നു. 13 മില്യൻ യുഎസ് ഡോളർ നൽകിയാണ് അയാൾ ഈ പേര് നേടിയത്.

ഇപ്പോൾ നമ്മൾ ഡൊമെയ്ൻ പേരിന്റെ ഗുണങ്ങളെക്കുറിച്ചാണ് സംസാരിച്ചത്. എന്നാൽ ചിന്തിച്ച് തീരുമാനമെടുത്തില്ലെങ്കിൽ ഒരു ഡൊമെയ്ൻ പേരിനു നിങ്ങളുടെ സംരംഭത്തിനു മോശം പേര് നേടിത്തരാനും കഴിയും. ഞങ്ങൾ പറയുന്നത് വിശ്വാസമില്ലേ. എന്നാൽ താഴെക്കൊടുത്തിരിക്കുന്ന പേരുകൾ നോക്കുക. എന്നിട്ട് നിങ്ങൾക്കുതന്നെ തീരുമാനിക്കാം.

Domain Name Actual Business/Website Name

http://wintersexpress.com/ Winters Express

http://speedofart.com/ Speed of Art

http://www.oldmanshaven.com/ Old Man's Haven

http://bitefartcafe.rs/ Bitef Art Cafe

http://penisland.net/ Pens Island

http://www.dicksondata.com/ Dickson Data

http://www.bendover.com/ Benjamin Dover's Website

http://www.therapist.com/ Therapist – Your guide to wellness

http://kidsexchange.net/ Kids Exchange

http://www.ladrape.com/ La Drape