കര്‍ണാടകയുടെ വികസനത്തിന് സുവര്‍ണ്ണ സ്പര്‍ശവുമായി ജപ്പാന്‍

കര്‍ണാടകയുടെ വികസനത്തിന് സുവര്‍ണ്ണ സ്പര്‍ശവുമായി ജപ്പാന്‍

Wednesday February 10, 2016,

2 min Read

നിര്‍മ്മാണ മേഖയുടെ വളര്‍ച്ച പരിസ്ഥിതി ആഘാതവും മനുഷ്യജീവിതത്തില്‍ വിപരീതമായ മാറ്റങ്ങളും ക്ഷണിച്ചുവരുത്തുന്നു. എന്നാല്‍ ഇന്ന് കര്‍ണാകടകയെ കൂട്ടുപിടിച്ച് ജപ്പാന്‍ പോലുള്ള രാജ്യങ്ങള്‍ ഒരു പുതുയ പരീക്ഷണത്തിന് തയ്യാറെടുക്കുകയാണ്. ബാംഗ്ലൂരില്‍ നടക്കുന്ന ഇന്‍വെസ്റ്റ് കര്‍ണ്ണാടക 2016ല്‍ ഒരു കൂട്ടം ജപ്പാന്‍കാരും ഇന്ത്യാക്കാരുമായ വ്യവസായികള്‍ പ്രാദേശിക വ്യവസായികളുമായി ചേര്‍ന്ന് മികച്ച ഗ്രാമങ്ങളും ടൗണ്‍ഷിപ്പുകളും നിര്‍മ്മിക്കാനൊരുങ്ങുകയാണ്. ഫ്രാന്‍സ്, ജപ്പാന്‍, സ്വീഡന്‍, ദക്ഷിണകൊറിയ, യു കെ, ഇറ്റലി, ജര്‍മ്മനി എന്നിവരാണ് ഈ വര്‍ഷത്തെ ഇന്‍വെസ്റ്റ് കര്‍ണ്ണാടകയുടെ ഔദ്യോഗിക പങ്കാളികള്‍.

image


ഏകദേശം 1200 ജാപ്പനീസ് കമ്പനികളാണ് ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നത്. എല്ലാ രാജ്യങ്ങളും നോക്കുകയാണെങ്കില്‍ രണ്ടാമത്തെ ഏറ്റവും വലിയ എണ്ണമാണ് ഇതെന്ന് ജപ്പാനിലെ കണ്‍സല്‍ ജനറലായ ജനിച്ചി കവാവേ പറയുന്നു. സോണി, ഹോണ്ട, മിസ്തുബിഷി, ഹിറ്റാച്ചി എന്നീ പേരുകള്‍ എല്ലാവര്‍ക്കും പരിചിതമാണ്. എന്നാല്‍ ഇവ കൂടാതെ പല ചെറിയ ജാപ്പനീസ് കമ്പനികളും ഇവിടെ പ്രവര്‍ത്തിക്കുന്നു. (യു എസിലെ വെന്‍ച്വര്‍ ക്യാപിറ്റല്‍ സ്ഥാപനങ്ങള്‍ക്ക് ഇന്ത്യയില്‍ നല്ല അംഗീകാരമാണ് ഉള്ളത്. എന്നാല്‍ ജപ്പാനില്‍ നിന്നുള്ള സോഫ്റ്റ്ബാങ്ക്, ബീനോസ് എന്നീ നിക്ഷേപകരും ഇവിടെ പ്രവര്‍ത്തിക്കുന്നു.)

ടൊയോട്ട കിര്‍ലോസ്‌കര്‍

നിലവില്‍ ഫാക്ടറി ഡിസൈനിനും ഉത്പാദനത്തിനുമാണ് കൂടുതല്‍ ഊന്നല്‍ നല്‍കുന്നത്. എന്നാല്‍ ഇന്ത്യയെപ്പോലെ ഒരു വളര്‍ന്ന സമ്പദ്‌വ്യവസ്ഥയുള്ള രാജ്യത്തെ പരിസ്ഥിതി കണക്കിലെടുക്കേണ്ടത് വളരെ അത്യാവശ്യമാണ്. ടൊയോട്ട കിര്‍ലോസ്‌കറിന്റെ വൈസ് ചെയര്‍മാനായ ശേഖര്‍ വിശ്വനാഥന്‍ പറയുന്നു. ടൊയോട്ട കിര്‍ലോസ്‌കര്‍, ബോഷ്, എന്നിവയും ബിദാദിയിലുള്ള മറ്റ് കമ്പനികളും ചേര്‍ന്ന് ബിദാദി ഇന്‍ഡസ്ട്രീസ് അസോസിയേഷന്‍(ബി ഐ എ) എന്ന സംഘടന രൂപീകരിച്ചിട്ടുണ്ട്. ഇതുവഴി ആ പ്രദേശത്തുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സാധിക്കുന്നെന്ന് ടൊയോട്ട കിര്‍ലോസ്‌ക്കറിന്റെ ഡി ജി എമ്മും ബി ഐ എയുടെ സി ഇ ഒയുമായ രാഹേന്ദ്ര ഹെഡ്‌ജെ പറയുന്നു.

പ്രാദേശിക റോഡുകല്‍, വെളിച്ചം, സ്‌കൂളിന്റെ വികസനം, ഓടകള്‍ എന്നിവ മെച്ചപ്പെടുത്തി ഒരു മാതൃകാ ടൗണ്‍ഷിപ്പ് നിര്‍മ്മിക്കാന്‍ ബി ഐ എ പരിശ്രമിക്കുന്നു. ബോധവത്കരണ പരിപാടികള്‍, ഫുഡ്പാത്തുകളുടെ നിര്‍മ്മാണം, റോഡുകളിലെ ഡിവൈഡറുകല്‍, റോഡരികിലെ ഓടകള്‍ എന്നിവയുടെ സുരക്ഷ ഉറപ്പാക്കുന്നു. കൂടാതെ പ്രാദേശി കസഹായം, ഹെല്‍ത്ത് ക്യാമ്പുകള്‍ എന്നിവയ്ക്കായി 20ല്‍ പരം ഗ്രാമങ്ങളില്‍ ഒരു ഹെല്‍പ്പ്‌ലൈനും സ്ഥാപിച്ചിട്ടുണ്ട്. സ്ത്രീ സംരംഭകര്‍ക്ക് മികച്ച പിന്തുണയും കണക്കുമായി ബന്ധപ്പെട്ട ഫെയറുകളിലൂടെ കുട്ടികളുടെ വിദ്യാഭ്യാസത്തെ സഹായിക്കുകയും ചെയ്യുന്നു. സ്പ്രിങ്കഌ സംവിധാനം നല്‍കിക്കൊണ്ട് പ്രാദേശിക കര്‍ഷകര്‍ക്ക് സഹായവും നല്‍കുന്നു.

'കര്‍ണ്ണാടകയിലെ ടൗണ്‍ഷിപ്പ് അസോസിയേഷനുമായി ചേര്‍ന്ന് കൂടുതല്‍ മാതൃകാപരമായ പരിസ്ഥിതി നിര്‍മ്മാണത്തിലൂടെ സംസ്ഥാനത്ത് കൂടുതല്‍ നിക്ഷേപം ഉണ്ടാക്കുക എന്നതാണ് ഞങ്ങളുടെ ആഗ്രഹം' ഹെഡ്‌ജെ പറയുന്നു.

കെഹിന്‍ ഫൈ

ചില ജപ്പാന്‍ കമ്പനികള്‍ അവരുടെ ജീവനക്കാരുടെ കുട്ടികള്‍ പഠിക്കുന്ന ഗ്രാമീണ വിദ്യാലയങ്ങളിലെ വൃത്തിഹീനമായ അന്തരീക്ഷത്തില്‍ മാറ്റം വരുത്താനായി പ്രയത്‌നിക്കുന്നു. കമ്പനികള്‍ അവര്‍ പ്രവര്‍ത്തിക്കുന്ന പ്രദേശത്ത് ദീര്‍ഘവീക്ഷണത്തോടുകൂടി പ്രവര്‍ത്തിക്കേണ്ടതുണ്ട്. ഡോഡോ ബലാപൂരില്‍ കാര്‍ബറേറ്റര്‍ പ്ലാന്റുള്ള കെഹിന്‍ ഫൈയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടറായ മസാക്കി യാഷിമ പറയുന്നു.

'ദി ഫൈവ് ജോയ്‌സ്' എന്നതാണ് കമ്പനിയുടെ അടിസ്ഥാനം. ഒരു മാതൃകാ കോര്‍പ്പറേറ്റ് പൗരന്‍ എന്ന നിലയില്‍ സുതാര്യത, വിശ്വാസ്യത എന്നിവ അത്യാവശ്യമാണ്. ഈ കമ്പനി ഒബെഡനഹള്ളിയിലെ വിദ്യാലയങ്ങളില്‍ ടോയ്‌ലറ്റുകളും കുടിവെള്ള സംഭരണികളും നിര്‍മ്മിച്ചിട്ടുണ്ട്. കൂടുതല്‍ ജപ്പാന്‍ കമ്പനികള്‍ ഇവിടെയുള്ള പങ്കാളികളുമായി ചേര്‍ന്ന് ഇങ്ങനെയുള്ള പദ്ധതികല്‍ നടപ്പാക്കുന്നതിനായി JETRO ബാംഗ്ലൂരിന്റെ ഡയറക്ടര്‍ ജനറലായ ജുന്യ താഷിറോ പറയുയുന്നു. ഇങ്ങനെ വ്യവസായ മേഖലകള്‍പ്രദേശങ്ങള്‍സര്‍ക്കാര്‍ എന്നിവരുടെ ഒരുമിച്ചുള്ള പ്രവര്‍ത്തനങ്ങല്‍ മറ്റ് മേഖലയിലും പ്രാവര്‍ത്തികമാക്കാന്‍ കഴിയും.