മാലിന്യ സംസ്‌കരണത്തിന് മികച്ച മാതൃക സ്വീകരിക്കും: മുഖ്യമന്ത്രി

മാലിന്യ സംസ്‌കരണത്തിന് മികച്ച മാതൃക സ്വീകരിക്കും: മുഖ്യമന്ത്രി

Friday September 01, 2017,

1 min Read

നഗരമെന്നോ ഗ്രാമമെന്നോ വ്യത്യാസമില്ലാതെ മാലിന്യ ഉത്പാദനത്തിന്റെ അളവേറുന്നതിനാല്‍ എന്തു വിലകൊടുത്തും മാലിന്യ സംസ്‌കരണത്തിനു നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പകര്‍ച്ചവ്യാധികളും മറ്റും വരാതിരിക്കാന്‍ മാലിന്യം സംസ്‌കരിക്കേണ്ടത് അനിവാര്യമാണ്. വിജയകരമായി മാലിന്യസംസ്‌കരണം നടത്തുന്ന ലോകോത്തര നിലവാരമുള്ള മാതൃകകള്‍ സംസ്ഥാനത്ത് നടപ്പിലാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

image


സംസ്ഥാനത്ത് ഖരമാലിന്യ സംസ്‌കരണ പ്ലാന്റുകള്‍ സ്ഥാപിക്കാന്‍ താത്പര്യപത്രം സമര്‍പ്പിച്ച സംരംഭകരുടെ പദ്ധതി അവതരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഖരമാലിന്യ സംസ്‌കരണ പ്ലാന്റുകള്‍ സ്ഥാപിക്കാന്‍ അന്താരാഷ്ട്ര തലത്തില്‍ താത്പര്യപത്രം ക്ഷണിച്ചിരുന്നു. 22 കമ്പനികള്‍ താ ത്പര്യപത്രം സമര്‍പ്പിച്ചു. അതില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ട ലേഞ്ച്ബര്‍ഗ് ടെക്‌നോളജീസ് (യു.എസ്.എ), ഓംപ്‌കോ (ഇറ്റലി), ഡിഡാസ്‌ക് ബയോടെക്‌നോളജീസ് (കേരളം), ടാക്കോ(ജര്‍മനി) ഏജീസ് (മുംബൈ), സി.ഇ.എച്ച്. പ്രൈ.ലി. (സിംഗപ്പൂര്‍), ജിജെടി നേച്ചര്‍ കെയര്‍ എനര്‍ജി (കേരളം) എന്നിവയില്‍ നിന്നുള്ള പ്രതിനിധികളാണ് കമ്പനികളുടെ പദ്ധതികളെക്കുറിച്ച് വിശദീകരിച്ചത്. പി. മാരപാണ്ഡ്യന്‍ അധ്യക്ഷനായ ടെക്‌നിക്കല്‍ കമ്മിറ്റിയാണ് കമ്പനികളെ ഷോര്‍ട്ട്‌ലിസ്റ്റ് ചെയ്തത്. മന്ത്രിമാരായ ഇ. ചന്ദ്രശേഖരന്‍, കെ.ടി.ജലീല്‍, കടന്നപ്പള്ളി രാമചന്ദ്രന്‍, എംഎല്‍എമാര്‍, മേയര്‍മാര്‍, നഗരസഭാ അധ്യക്ഷന്‍മാര്‍, തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികള്‍, ചീഫ് സെക്രട്ടറി നളിനി നെറ്റോ, സംസ്ഥാന വ്യവസായ വികസന കോര്‍പ്പറേഷന്‍ മാനേജിംഗ് ഡയറക്ടര്‍ ഡോ. എം.ബീന, വിവിധ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പദ്ധതികള്‍ വിശദമായി വിലയിരുത്തിയശേഷം നഗര, ഗ്രാമതലത്തില്‍ നടപ്പാക്കുന്നതിനെക്കുറിച്ച് തീരുമാനമെടുക്കുമെന്ന് ചീഫ് സെക്രട്ടറി നളിനി നെറ്റോ പറഞ്ഞു.