ഇത് പതഞ്ജലിയുടെ കഥ..

0


യോഗയിലൂടെയാണ് ബാബാ രാംദേവിനെക്കുറിച്ച് എല്ലാവരും അറിഞ്ഞത്. ഹരിദ്വാര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന യോഗഗുരു ബാബാ രാേദേവിനെ 2011ലെ ജന്‍ ലോക് പാല്‍ നാടകത്തോടെയാണ് ജനങ്ങള്‍ തിരിച്ചറിയാന്‍ തുടങ്ങിയത്. പിന്നീട് 2014 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബാബാ രാംദേവ് നരേന്ദ്ര മോദിക്ക് പിന്തുണ പ്രഖ്യാപിച്ചു. യോഗാ ക്യാമ്പുകളിലൂടെ ഏറെ ആരാധകരെ നേടിയതിനുശേഷം അദ്ദേഹം തന്റെ പതഞ്ജലി ആയൂര്‍വേദ ഫേം വീണ്ടും ആരംഭിച്ചു. നേരത്തെ 2006ല്‍ ആയിരുന്നു സ്ഥാപനം തുടങ്ങിയത്. ഇങ്ങനെയൊരു സ്ഥാപനം വളരുന്നത് അധികരമാരും ശ്രദ്ധിച്ചിരുന്നില്ലെങ്കിലും ഇപ്പോള്‍ പതഞ്ജലിക്ക് ഒരു ബില്യന്‍ ഡോളറിന്റെ സെയില്‍സ് ടേണ്‍ ഓവറാണുള്ളത്.

നേരത്തെ മെഡിസിനല്‍ സ്വഭാവമുള്ള ഉല്‍പന്നങ്ങള്‍ മാത്രമാണ് പതഞ്ജലി തയ്യാറാക്കിയിരുന്നതെങ്കില്‍ ഉപ്പോള്‍ ഇന്‍സ്റ്റന്റ് നൂഡില്‍സ് മുതല്‍ ഡിറ്റര്‍ജന്റുകളും പേഴ്‌സണല്‍ കെയര്‍ ഉല്‍പന്നങ്ങളും വരെ പതഞ്ജലിയുടേതായുണ്ട്. ഇതിന്റെ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിന് പുറമേ അയ്യായിരം ഫ്രാഞ്ചൈസി സ്റ്റോറുകളിലൂടെയും വില്‍പന നടക്കുന്നു. മാത്രമല്ല ഫ്യൂച്വര്‍ ഗ്രൂപ്പുമായും ബിഗ് ബാസറുമായും പതഞ്ജലി ടൈ അപ്പില്‍ ഏര്‍പ്പെട്ടിട്ടുണ്ട്.

ഓണ്‍ലൈന്‍ പ്ലാറ്റ് ഫോമായ ബിഗ് ബാസ്‌ക്കറ്റിലൂടെയും പതഞ്ജലിയുടെ ഉല്‍പന്നങ്ങള്‍ വില്‍ക്കുന്നുണ്ട്. നെയ്യ്, തേന്‍, ടൂത്ത് പേസ്റ്റ് തുടങ്ങി മൂന്നോ നാലോ ഉല്‍പന്നങ്ങള്‍ ഇതിനോടകം തന്നെ വലിയ പ്രശസ്തി നേടിയിട്ടുണ്ട്. മറ്റുള്ളവയും ഈ നിലയിലേക്ക് തന്നെ എത്തുകയാണ്.

പതഞ്ജലിയുടെ ടെക്‌നോപാര്‍ക്ക് കണ്‍സള്‍ട്ടിംഗ് ഫേം ചെയര്‍മാന്‍ അര്‍വിന്ദ് സിംഗാളിന്റെ വാക്കുകളനുസരിച്ച് മികചച വിതരണ ശൃംഖലയും ലോക്കല്‍ സോഴ്‌സിംഗുമാണ് പതജ്ഞലിയുടെ ശക്തി. പരമ്പരാഗതമായ എഫ് എം സി ജി ചാനലുകളിലൂടെയാണ് പതഞ്ജലിയുടെ വിതരണം നടക്കുന്നത്.

2015ലെ സി എല്‍ എസ് എ റിസര്‍ച്ച് അനുസരിച്ച് കഴിഞ്ഞ നാല് വര്‍ഷമായി പതഞ്ജലിയുടെ വരുമാനത്തില്‍ നാലുമടങ്ങ് വര്‍ധനവാണുണ്ടായിട്ടുള്ളത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലേതിനേക്കാള്‍ 2500 കോടി രൂപയുടെ വരുമാന വര്‍ധനവാണുണ്ടായിട്ടുള്ളത്. 4500 കോടി രൂപയില്‍ വരുമാനം എത്തിക്കഴിഞ്ഞെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. 2016-17 ഓടെ 7000 കോടി രൂപയിലെത്തുമെന്നാണ് സൂചനകള്‍.

മാര്‍ക്കറ്റില്‍ മത്സരങ്ങള്‍ ശക്തമാണ്. എന്നിരുന്നാല്‍ തന്നെയും മള്‍ട്ടി നാഷണല്‍ കോര്‍പറേഷനില്‍ പതഞ്ജലിക്ക് വലിയ മുന്നേറ്റം തന്നെയാണുള്ളത്. നാച്ചുറല്‍ ഉല്‍പന്നങ്ങളുമായാണ് പതഞ്ജലി രംഗത്തെത്തിയിരിക്കുന്നത്- അര്‍വിന്ദ് പറയുന്നു.

മള്‍ട്ടി നാഷണല്‍ കോര്‍പറേറ്റുകളായ നെസ്റ്റ്‌ലേ, കോള്‍ഗേറ്റ്, ഐ ടി സി, ഇന്ത്യന്‍ ബ്രാന്‍ഡുകളായ ഡാബര്‍, ഗോദ്‌റേജ് എന്നിവക്ക് ഒരു ഷോക്ക് നല്‍കുന്നത് കൂടാതെ പതഞ്ജലി ബിസിനസ് വളര്‍ച്ച ഒരു പുതിയ ബിസിനസ് മോഡല്‍ തുറന്നുകാട്ടുക കൂടിയാണ്.

യൂബറിനേയും ഓലയേയും പോലെ സംസ്ഥാന സര്‍ക്കാരുമായി നിരവധി പ്രോജക്ടുകളില്‍ ടൈ അപ്പ് ചെയ്ത് പ്രവര്‍ത്തിക്കാന്‍ പതഞ്ജലിക്കായിട്ടുണ്ട്. മാത്രമല്ല വനത്തിനുള്ളില്‍ നിന്ന് കിട്ടുന്ന ഉല്‍പന്നങ്ങള്‍ വാങ്ങുന്നതിന് മഹാരാഷ്ട്ര സര്‍ക്കാരുമായി ടൈ അപ്പില്‍ ഏര്‍പ്പെട്ടിട്ടുണ്ട്.

രാജ്യത്ത് അഞ്ച് ഫുഡ് പാര്‍ക്കുകള്‍ ആരംഭിക്കാന്‍ ഉദ്ദേശിക്കുന്നതായി രാംദേവ് പറഞ്ഞു. ഒരെണ്ണം മധ്യപ്രദേശിലും മറ്റൊന്ന് മഹാരാഷ്ട്രയിലുമാണ്. ബാക്കിയുള്ളവ എവിടെയെന്ന് തീരുമാനിച്ചിട്ടില്ല. അവര്‍ക്ക് ആവശ്യമുള്ള അസംസ്‌കൃത വസ്തുക്കള്‍ അവരുടെ തന്നെ കൃഷിയിടങ്ങളില്‍നിന്നാണ് ശേഖരിക്കുന്നത്. കമ്പനിക്കും കര്‍ഷകര്‍ക്കും ഇടയ്ക്കുള്ള ഇടനിലക്കാര്‍ 20 ശതമാനം ലാഭം നേടുന്നുണ്ട്. മാത്രമല്ല പതഞ്ജലിയുടെ ഉല്‍പന്നങ്ങള്‍ക്ക് മാര്‍ക്കറ്റിലുള്ള ഡാബര്‍ പോലുള്ള ബ്രാന്‍ഡുകളേക്കാള്‍ 30 ശതമാനം വിലയും കുറവാണ്. റീട്ടെയിലര്‍മാര്‍ക്ക് 10-20 ശതമാനം ലാഭവും വിതരണക്കാര്‍ക്ക് 4-5 ശതമാനം ലാഭവുമാണ് കിട്ടുന്നത്.

ഫാസ്റ്റ് മൂവിംഗ് കണ്‍സ്യൂമര്‍ ഗുഡ്‌സ് കമ്പനികള്‍ കോടിക്കണക്കിന് രൂപയാണ് എച്ച് ആറിന് വേണ്ടി ചിലവഴിക്കുന്നത്. അതേസമയം പതഞ്ജലിക്ക് വളരെ കുറഞ്ഞ ചിലവില്‍ പ്രവര്‍ത്തിക്കുന്ന ഒരു മാനേജ്‌മെന്റാണുള്ളത്. ഇവര്‍ക്ക് വലിയ പ്രൊഫൈല്‍ നെയിം ഒന്നുമില്ല. എന്നാല്‍ ആയൂര്‍വേദത്തിലൂടെയും ചാരിറ്റിയിലൂടെയും സമൂഹത്തില്‍ എങ്ങനെ മാറ്റം ഉണ്ടാക്കുമെന്ന് അറിയാവുന്ന ഒരു കൂട്ടം കഴിവുള്ള ചെറുപ്പക്കാരാണ് ടീമിലുള്ളത്.

കമ്പനിക്ക് മറ്റ് സ്റ്റേക്കുകളൊന്നുമില്ലെന്ന് രാംദേവ് സാക്ഷ്യപ്പെടുത്തുന്നു. സ്ഥാപനത്തിന്റെ മാനേജിംഗ് ഡയറക്ടര്‍ കൂടിയായ സഹസ്ഥാപകന്‍ ആചാര്യ ബാല്‍കൃഷ്ണ യോഗയിലേയും ആയൂര്‍വേദത്തിലേയും ഒരു വിദഗ്ധന്‍ കൂടിയാണ്.

മുന്‍ സി ഇ ഒ ആയിരുന്ന ഐ ഐ ടി- ഐ ഐ എം എ അലൂമ്‌നസ് ആയ എസ് കെ പത്ര 2014ല്‍ ആണ് കമ്പനിയില്‍നിന്ന് ജോലി ഉപേക്ഷിച്ച് പോയത്.

ഒരു എം ബി എ ഡിഗ്രി മാത്രമല്ല ഈ ബിസിനസിന് വേണ്ടത്. ബില്‍ഗേറ്റ്‌സും മാര്‍ക്ക് സുക്കര്‍ബര്‍ഗമെല്ലാം കോളജ് പഠനം പാതിവഴിയില്‍ ഉപേക്ഷിച്ചവരാണ്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ പതഞ്ജലിക്ക് അതിശയിപ്പിക്കുന്ന വളര്‍ച്ചയാണുണ്ടായത്.

രാംദേവ് പ്രശസ്തനായതുകൊണ്ടും അദ്ദേഹത്തിന് നിരവധി ആരാധകര്‍ ഉള്ളതുകൊണ്ടുമാണ് ഉല്‍പന്നങ്ങള്‍ പ്രശസ്തി നേടുന്നതെന്ന് പറഞ്ഞുകേള്‍ക്കുന്നുണ്ട്. എന്നാല്‍ ഒരിക്കലും ഇത് മാത്രമല്ല കാരണം. അദ്ദേഹം ഒരിക്കലും ധനികര്‍ക്ക് വേണ്ടി മാത്രമുള്ള ഗുരു അല്ല. എന്നിരുന്നാലും ധനികരും അദ്ദേഹത്തിന്റെ ഉല്‍പന്നങ്ങള്‍ വാങ്ങുന്നുണ്ട്. ഇപ്പോള്‍ വലിയ പ്രതീക്ഷകളാണുള്ളത്. മാഗിക്ക് ഉണ്ടായതുപോലെ ഒരു അപജയം അവര്‍ക്ക് താങ്ങാനാകുന്നതല്ല.

ഇതേ ബിസിനസില്‍ തുടരുന്ന ആര്‍ട് ഓഫ് ലിംവിംഗ് ആചാര്യന്‍ ശ്രീ ശ്രീ രവിശങ്കറുമായും താരതമ്യങ്ങള്‍ ഉണ്ടാകുന്നുണ്ട്. പത്ത് വര്‍ഷം പഴക്കമുള്ള ശ്രീ ശ്രീ രവിശങ്കറിന്റെ സ്ഥാപനം ഭക്ഷ്യധാന്യങ്ങളും ആരോഗ്യ പാനീയങ്ങളും പേഴ്‌സണല്‍ കെയര്‍ ഐറ്റങ്ങളുമാണ് വില്‍പന നടത്തുന്നത്. അവരുടെ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിന് പുറമേ 600 ഫ്രാഞ്ചൈസ് സ്ഥാപനങ്ങളാണുള്ളത്.

പതഞ്ജലിയുടെ റിക്കോര്‍ഡ് ആര്‍ക്കെങ്കിലും തകര്‍ക്കാനാകുമോ എന്നത് നോക്കി കാണേണ്ടതു തന്നെയാണ്. ഒരു പക്ഷേ പതഞ്ജലിയെ താരതമ്യപ്പെടുത്തുന്നെങ്കില്‍ അത് ഇ- കൊമേഴ്‌സ് രംഗത്തെ വമ്പന്മാരായ ഫഌപ് കാര്‍ട്ടുമായാണ്. ഇതിന് രണ്ട് വര്‍ഷം മുമ്പ് തന്നെ ഒരു ബില്യന്‍ ഡോളറിന്റെ ഗ്രോസ് മെര്‍ക്കന്‍ഡൈസ് വാല്യു(ജി എം വി) ഉണ്ട്.