ഇ-എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്: ഓണ്‍ലൈന്‍ പോര്‍ട്ടല്‍ ഉദ്ഘാടനം മേയ് മൂന്നിന്  

0

ഇ-എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് ഓണ്‍ലൈന്‍ പോര്‍ട്ടലിന്റെ ഉദ്ഘാടനം മേയ് മൂന്നിന് തൊഴില്‍-എക്‌സൈസ് വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണന്‍ നിര്‍വഹിക്കും. തൊഴില്‍-എക്‌സൈസ് മന്ത്രിയുടെ നിയമസഭാ മന്ദിരത്തിലെ ചേമ്പറില്‍ രാവിലെ 10നാണ് ചടങ്ങ്. 

എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലെ എല്ലാ സേവനങ്ങളും ഇനി ഏതുസമയത്തും ഇന്റര്‍നെറ്റിലൂടെ ലഭ്യമാകും. ഇതിനകം ആകെയുള്ള 84 ഓഫീസുകളും കമ്പ്യൂട്ടര്‍വത്കരിക്കുകയും രജിസ്റ്റര്‍ ചെയ്ത 35 ലക്ഷത്തില്‍പ്പരം ഉദ്യോഗാര്‍ഥികളെക്കുറിച്ചുള്ള വിവരങ്ങള്‍ ഡിജിറ്റലൈസും ചെയ്തു. www.employment.kerala.gov.in എന്ന വെബ്‌സൈറ്റ് മുഖേന വകുപ്പിന്റെ ഇ-സേവനങ്ങള്‍ പ്രയോജനപ്പെടുത്താം. ഉദ്യോഗാര്‍ഥികളുടെ സൗകര്യാര്‍ഥം അത്യാവശ്യംവേണ്ട സേവനങ്ങള്‍ മൊബൈലില്‍ ലഭ്യമാക്കാന്‍ മൊബൈല്‍ ആപ്ലിക്കേഷനും ഇതോടൊപ്പം ലഭ്യമാക്കും. രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ഥികള്‍ക്ക് ജോലി ഒഴിവുകള്‍ സംബന്ധിച്ച വിവരങ്ങളും, രജിസ്‌ട്രേഷന്‍ പുതുക്കേണ്ട തീയതിയും മറ്റുവിവരങ്ങളും എസ്.എം.എസ് വഴി ലഭിക്കും. സര്‍ക്കാര്‍ മേഖലയിലെ മാത്രമല്ല, സ്വകാര്യമേഖലയിലെ ഒഴിവുകളും കാലതാമസം ഒഴിവാക്കി എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകള്‍ വഴി നികത്താന്‍ ഓണ്‍ലൈന്‍ സംവിധാനം യാഥാര്‍ഥ്യമാകുന്നതിലൂടെ സാധിക്കും