ഒരുലക്ഷം യുവജനങ്ങള്‍ക്കുള്ള തൊഴില്‍ ദാന പദ്ധതി

ഒരുലക്ഷം യുവജനങ്ങള്‍ക്കുള്ള തൊഴില്‍ ദാന പദ്ധതി

Wednesday May 31, 2017,

1 min Read

സംസ്ഥാന സര്‍ക്കാരിന്റെ ഒരുലക്ഷം യുവജനങ്ങള്‍ക്കുള്ള പ്രതേ്യക തൊഴില്‍ ദാന പദ്ധതിയില്‍ അംഗങ്ങളായ, 60 വയസ്സ് പൂര്‍ത്തിയാക്കിയവര്‍ക്ക് അടുത്ത മാസം മുതല്‍ പെന്‍ഷന്‍ നല്‍കിത്തുടങ്ങുമെന്ന് കൃഷി വകുപ്പ് മന്ത്രി അഡ്വ. വി.എസ് സുനില്‍ കുമാര്‍ നിയമസഭയില്‍ വ്യക്തമാക്കി. 

image


ചട്ടം 300 അനുസരിച്ച് നടത്തിയ പ്രസ്താവനയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. പദ്ധതിയില്‍ അംഗങ്ങളാകുന്നവര്‍ക്ക് കാര്‍ഷിക മേഖലയില്‍ സ്വയം തൊഴില്‍ കണ്ടെത്തുന്നതിനാണ് ഉദ്ദേശിച്ചിരുന്നത്. ഇതിന് സാങ്കേതിക സഹായവും വായ്പാസൗകര്യവും വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ വികലമായ പദ്ധതിരൂപരേഖയും അംഗങ്ങളുടെ താത്പര്യക്കുറവും മൂലം ഉദ്ദേശ്യലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിച്ചിരുന്നില്ല. പദ്ധതിരൂപരേഖ പ്രകാരം 60 വയസ്സ് പൂര്‍ത്തിയാക്കുന്ന മുറയ്ക്ക് അംഗങ്ങള്‍ക്ക് പ്രതിമാസം 1000 രൂപ പെന്‍ഷനും 30,000രൂപ ഗ്രാറ്റുവിറ്റിയുമാണ് വാഗ്ദാനം ചെയ്തിരുന്നത്. 2014 മുതല്‍ അംഗങ്ങള്‍ക്ക് 60 വയസ് പൂര്‍ത്തിയാകാന്‍ തുടങ്ങിയിരുന്നു. എങ്കിലും കഴിഞ്ഞ സര്‍ക്കാര്‍ പെന്‍ഷന്‍ കാര്യത്തില്‍ നീരുമാനമെടുക്കാതെ മാറ്റിവച്ചിരിക്കുകയായിരുന്നു. പദ്ധതിയില്‍ നിലവില്‍ 85,217 അംഗങ്ങളുണ്ട്. അറുപത് വയസ് പൂര്‍ത്തിയായ 921 പേരാണ് പെന്‍ഷന് അര്‍ഹരായിട്ടുള്ളത്.