ഉല്‍പാദകരും വില്‍പനക്കാരും തമ്മിലുള്ള ദൂരം കുറച്ച് ആപ്ലിക്കേറ്റ്

0


ഉല്‍പാദകരും വില്‍പനക്കാരും തമ്മിലുള്ള ദൂരം കുറച്ച് വിപണനം കൂടുതല്‍ സുതാര്യമാക്കുകയാണ് ആപ്ലിക്കേറ്റ്. റീട്ടെയിലര്‍മാരെ വിവിധ കമ്പനികളുടെ ഉല്‍പന്നങ്ങളെക്കുറിച്ച് മനസിലാക്കിപ്പിച്ച ശേഷം അവര്‍ക്ക് ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാന്‍ അവസരമൊരുക്കുകയാണ് ആപ്ലിക്കേറ്റ് ചെയ്യുന്നത്. ബംഗലൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സംരംഭമായ ആപ്ലിക്കേറ്റിന് തങ്ങളുടെ നിലവിലുള്ള നിക്ഷേപകരില്‍നിന്ന് ഒരു മില്യന്‍ ഡോളര്‍ ഫണ്ട് സ്വരൂപിക്കാനായി. ഓഫ് ലൈന്‍ റീട്ടെയിലര്‍മാര്‍ക്കം ഓണ്‍ലൈന്‍ വില്‍പനക്കാര്‍ക്കുമായി ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോം രൂപീകരിക്കുക എന്നതാണ് സംരംഭത്തിന്റെ ലക്ഷ്യം. ഇതിന് ട്രേഡ് ജിനി എന്നാണ് പേര് നല്‍കിയിരിക്കുന്നത്. 2014ല്‍ ദീപക് രേവാഡിയും രന്‍ജീത് കുമാറും ചേര്‍ന്നാണ് ആപ്ലിക്കേറ്റ് രൂപീകരിച്ചത്.

ഇവര്‍ രണ്ട് പേരും നേരത്തെ സഹപ്രവര്‍ത്തകരായിരുന്നു. ഹിന്ദുസ്ഥാന്‍ കൊക്ക കോള ബിവറേജസിന്റെ രാജസ്ഥാന്‍ ഹെഡായിരുന്നു 43കാരനായ രന്‍ജീത്. 45കാരനായ ദീപക് അതേ സ്ഥാപനത്തിന്റെ മധ്യപ്രദേശ് ഹെഡും.

ഇവിടെവച്ച് ഇരുവരും ഉത്പാദനം വര്‍ധിപ്പിക്കുന്നതിനുള്ള ഒരു ഉപാധി കണ്ടെത്തുകയായിരുന്നു. ഇതേ തുടര്‍ന്ന് 2014ല്‍ ജൂണില്‍ ഇരുവരം ജോലി ഉപേക്ഷിച്ച് തങ്ങളുടെ ആശയസാക്ഷാത്കാരത്തിലേക്കുള്ള യാത്ര തുടങ്ങി. അങ്ങനെയാണ് ആപ്ലിക്കേറ്റ്് തുടങ്ങിയത്. ഇതില്‍ വില്‍പന, സേവനം, മാര്‍ക്കറ്റിംഗ്, വിതരണം എന്നിവയെല്ലാം രൂപപ്പെടത്തുന്നതിനായി എക്‌സീഡ് എന്ന സംവിധാനവും തുടങ്ങി.

വിജയത്തിന്റെ മാധുര്യം അറിഞ്ഞ് തുടങ്ങിയതോടെ 2015 മെയ് മാസത്തില്‍ 3.5 കോടി രൂപ ഫണ്ട് സ്വരൂപിക്കാന്‍ സ്ഥാപനത്തിനായി. അതായത് 12 സീനിയര്‍ കോര്‍പറേറ്റ് പ്രൊഫഷണലുകളില്‍നിന്നാണ് ഫണ്ട് ശേഖരിച്ചത്. അമിത് ഗുപ്ത( അര്‍ബന്‍ ഇന്‍ഫ്ര വി പി), രാജീവ് നയന്‍( ടി സി എസ് കാനഡ ഡയറക്ടര്‍), ഋഷി വാസുദേവ്( ഫഌപ് കാര്‍ട്ട് വി പി), വിശാല്‍ ഛദ്ദ(എച്ച് ടി മീഡിയ അഡ്വര്‍ടൈസിംഗ് സെയില്‍ ഹെഡ്), രാകേഷ് മിശ്ര (റാവിയന്‍ ഫാര്‍മസ്യൂട്ടിക്കല്‍ എം ഡി) എന്നിവരില്‍നിന്നാണ് ഫണ്ട് സ്വരൂപിക്കാനായത്.

സംരംഭത്തിന്റെ പുതിയ ഉല്‍പന്നമായ ട്രേഡ് ജിനി ഓഫ്‌ലൈന്‍ റീടെയിലേഴ്‌സിനും ഓണ്‍ലൈന്‍ വില്‍പനക്കാര്‍ക്കും ആവശ്യത്തിനനുസരിച്ച് വിതരണം ചെയ്യാന്‍ സഹായിക്കുന്ന മൊബൈല്‍ പ്ലാറ്റ് ഫോം ആയിരുന്നു. ആപ്ലിക്കേറ്റ് ലക്ഷ്യമിട്ടത് ഏത് കമ്പനിയില്‍നിന്ന് വേണമെങ്കിലും ഉല്‍പന്നങ്ങള്‍ വാങ്ങാന്‍ സഹായിക്കുകയും വില ഉല്‍പന്നങ്ങളെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും ലഭ്യമാക്കുകയും പ്രൊമോഷനും ഡിസ്‌കൗണ്ടുകളും എല്ലാം മനസിലാക്കുന്നതിനുമെല്ലാം റീട്ടെയിലര്‍മാരെ സഹായിക്കുക എന്നതായിരുന്നു.

ട്രേഡ് ജിനി ഇതുവരെ 4500ല്‍ അധികം റീട്ടെയലര്‍മാര്‍ ഉപയോഗിച്ചിട്ടുള്ളതായി ആപ്ലിക്കന്റ് സാക്ഷ്യപ്പെടുത്തുന്നു. തങ്ങളുടെ ആപ്ലിക്കേഷനിലൂടെ 130ല്‍ അധികം വിതരണക്കാരമായി ഇവര്‍ ആശയവിനിമയം നടത്തി. 2015ല്‍ തങ്ങളുടെ സംരംഭം തുടങ്ങി ആദ്യം മുതല്‍ തന്നെ കെല്ലോഗ്‌സ്, ബ്രിട്ടാനിയ, മാരികോ, എം ടി ആര്‍ തുടങ്ങിയ കമ്പനികളുമായി ആപ്ലിക്കേറ്റ്് പാര്‍ട്‌നര്‍ഷിപ്പ് ഉണ്ടാക്കിയിരുന്നു. ട്രേഡ് ജിനിയിലൂടെ ഇപ്പോള്‍ നിരവധിപേര്‍ ഇവരുടെ ഉല്‍പന്നങ്ങള്‍ വാങ്ങുന്നുണ്ടെന്ന് രന്‍ജീത് പറയുന്നു.

ഗുര്‍ഗാവോണ്‍(മെട്രോ), ജയ്പൂര്‍(മിനി മെട്രോ), രാജസ്ഥാന്റെ ഉള്‍പ്രദേശങ്ങള്‍ എന്നിവിടങ്ങളിലെല്ലാം ഇതിന്റെ പ്രയോജനം ലഭിക്കുന്നുണ്ട്. മാത്രമല്ല ഭക്ഷണം, ബിവറേജസ്, വ്യക്തി സംരക്ഷണം, മൊബൈല്‍ ആക്‌സസറീസ് എന്നിവയും തങ്ങളുടെ പ്രവര്‍ത്തനപരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ട്രേഡ് ജിനി ഇപ്പോള്‍ റീടെയിലര്‍മാര്‍ക്ക് സൗജന്യമായാണ് ലഭിക്കുന്നത്. എന്നാല്‍ സമീപ ഭാവിയില്‍ തന്നെ ചെറിയ നിരക്ക് ഈടാക്കാന്‍ ഉദ്ദേശിക്കുന്നുണ്ട്. മാത്രമല്ല ചില ഉല്‍പന്നങ്ങളില്‍ തങ്ങളുടെ ലേബല്‍ പതിക്കാനും ഉദ്ദേശിക്കുന്നുണ്ട്.

ഓരോ കസ്റ്റമേഴ്‌സിനും ഉല്‍പന്നങ്ങള്‍ തിരഞ്ഞെടുക്കുന്നതിനായി ജിനി റുബി എന്ന ഒരു യൂസര്‍ ഇന്റര്‍ഫേസ് അല്‍ഗൊരിതവും തയ്യാറാക്കിയിട്ടുണ്ട്. റെലവന്‍സ് ആന്‍ഡ് യൂസര്‍ ബേസ്ഡ് ഇന്റര്‍ഫേസ് അതാണ് റുബി. ഒരു റീട്ടെയിലര്‍ ഒരു മൊബൈല്‍ ഫോണ്‍ ആക്‌സസറിക്ക് രജിസ്റ്റര്‍ ചെയ്യുകയാണെങ്കില്‍ കസ്റ്റമര്‍ ഉദ്ദേശിക്കുന്നതിന് സമാനമായുള്ള നിരവധി കമ്പനികളുടെ പല തരത്തിലുള്ള ആക്‌സസറീസ് കാണാന്‍ സാധിക്കുന്നതിനുള്ള സൗകര്യം അതാണ് റുബിയിലൂടെ ഉദ്ദേശിക്കുന്നതെന്ന് ആപ്ലിക്കേറ്റിന്റെ സഹസ്ഥാപകനും സി ടി ഒയുമായ എ മധുസൂദനന്‍ പറയുന്നു.

18 മില്യനിലധികം ഓഫ്‌ലൈന്‍ റീട്ടെയിലര്‍മാര്‍ക്കം ഒരു ലക്ഷം ഓണ്‍ലൈന്‍ വില്‍പനക്കാര്‍ക്കും ഉല്‍പാദന വിതരണ ശൃംഖലയൊരുക്കുകയാണ് ആപ്ലിക്കേറ്റ് ലക്ഷ്യമിടുന്നത്. നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് ആപ്ലിക്കേറ്റിന്റെ മനീഷ് സിന്‍ഗവി(മധുര ഗാര്‍മെന്റ്‌സ് വി പി) പറയുന്നതിങ്ങനെ: ഏതൊരു കമ്പനിക്കും ശക്തമായ വിതരണ സംവിധാനം ഉണ്ടാക്കാന്‍ വര്‍ഷങ്ങള്‍ വേണ്ചിവരും. ഏതെങ്കിലും ഒരു കമ്പനിയുടെ വിതരണം ദുര്‍ബലപ്പെടുകയാണെങ്കില്‍ മറ്റ് കമ്പനികളിലേക്ക് മാറാന്‍ കൂടിയുള്ള അവസരമാണ് ആപ്ലിക്കേറ്റ് നല്‍കുന്നത്.

ഈ സംരംഭത്തിനുള്ള സാധ്യതകള്‍ ഏറെയാണെന്ന് രന്‍ജീത് പറയുന്നു. വിതരണക്കാരെയും ആവശ്യക്കാരെയും എല്ലാ തരത്തിലും സഹായിക്കുകയാണ് തങ്ങളെന്നും രന്‍ജീത് കൂട്ടിച്ചേര്‍ക്കുന്നു.

ട്രേഡ് ജിനിയുടെ ഹെഡ് ആയ നവീന്‍ റാണയുടെ വാക്കുകളിങ്ങനെ: എല്ലാ ആഴ്ചകളിലും തങ്ങളുടെ വരുമാനം ഇരട്ടിപ്പിക്കുകയാണ്. 2016ന്റെ ആദ്യ പകുതിയോടെ എന്‍ സി ആറിലേക്കും മറ്റ് നഗരങ്ങളിലേക്കുമുള്‍പ്പെടെ തങ്ങളുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്.

ആപ്ലിക്കേറ്റില്‍ നിലവില്‍ 55 അംഗങ്ങളാണുള്ളത്. സാങ്കേതിക വിദ്യയും സെയില്‍സ് ടീമും ഉള്‍പ്പെടെ 2016 ആദ്യ പകുതിയില്‍ പ്രവര്‍ത്തനം വിപുലീകരിക്കാനാണ് ഉദ്ദേശിക്കുന്നത്- രന്‍ജീത് പറയുന്നു.

യുവര്‍ സ്റ്റോറി പറയുന്നതിങ്ങനെ:

ഇന്ത്യയില്‍ ഇ-കൊമേഴ്‌സ് ശക്തിപ്പെട്ട് വരികയാണ്. പലപ്പോഴും സാധനങ്ങള്‍ കിട്ടാതെ വരികയും അല്ലെങ്കില്‍ താമസിച്ച് കിട്ടുകയും ചെയ്യുന്ന അനുഭവങ്ങള്‍ നിരവധിയാണ്. ഇടനിലക്കാരെ ഒഴിവാക്കി ഇടപാടുകള്‍ കൂടുതല്‍ സുതാര്യമാക്കിയാല്‍ മാത്രമേ ചെറുകിട കച്ചവടക്കാര്‍ക്ക് വിലക്കയറ്റത്തെ തടയാനാകൂ. ട്രേഡ് ജിനി പോലുള്ള സംവിധാനം ഈ രംഗത്ത് വളരെ കാര്യക്ഷമമാണ്. ഇടനിലക്കാരെ ഒഴിവാക്കി ഇടപാടുകള്‍ സുഗമമാക്കാന്‍ ഇതുപോലുള്ള സംരംഭങ്ങള്‍ കടന്നു വരേണ്ടതുണ്ട്.