ഓണ്‍ലൈന്‍ വ്യാപാരത്തിലേക്കും ചുവടുവച്ച് സണ്ണി ഡയമണ്ട്‌സ്

ഓണ്‍ലൈന്‍ വ്യാപാരത്തിലേക്കും ചുവടുവച്ച് സണ്ണി ഡയമണ്ട്‌സ്

Saturday January 09, 2016,

1 min Read


കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ ഡയമണ്ട് ജ്വല്ലറി ഗ്രൂപ്പായ സണ്ണി ഡയമണ്ട്‌സ് ഓണ്‍ലൈന്‍ വ്യാപാരത്തിന് തുടക്കം കുറിച്ചു. ഇന്‍ഫോസിസ് സഹസ്ഥാപകരില്‍ ഒരാളും ഇപ്പോള്‍ എക്‌സിക്യൂട്ടീവ് വൈസ് ചെയര്‍മാനുമായ ക്രിസ് ഗോപാലകൃഷ്ണന്‍ ഭാര്യയ്ക്കായി വജ്രാഭരണം വാങ്ങിയാണ് ഷോപ്പിംഗ് സൈറ്റ് ഉദ്ഘാടനംചെയ്തത്. ഓണ്‍ലൈന്‍ ആയി വാങ്ങിയ ആഭരണം മണിക്കുറുകള്‍ക്കുള്ളില്‍ തന്നെ വിതരണം ചെയുകയും ചെയ്തു.

image


'www.sunnydiamonds.com എന്ന് വെബ്‌സൈറ്റ് വഴിയാണ് ആഭരണങ്ങള്‍ മേടിക്കാവുന്നത്. 30 ശതമാനം വില കുറവ് ഓണ്‍ലൈനില്‍ നിന്നും മേടിക്കുമ്പോള്‍ ലഭിക്കും,' മാനേജിംഗ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ പി.പി. സണ്ണി പറഞ്ഞു. ക്രെഡിറ്റ് കാര്‍ഡ് വഴി പണമടക്കാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. കേരളം, തമിഴ്‌നാട്, കര്‍ണാടകം എന്നീ സംസ്ഥാനങ്ങളിലെ ഉപഭോക്താക്കള്‍ക്ക് ഓര്‍ഡര്‍ ചെയ്ത് 24 മണിക്കുറിനുള്ളില്‍ ആഭരണങ്ങള്‍ എത്തിച്ചുകൊടുക്കും. അതെ സമയം രാജ്യത്തിന്റെ മറ്റ് പ്രദേശങ്ങളിലും വിദേശത്തും3 മുതല്‍ 5 പ്രവൃത്തി ദിവസത്തിനുള്ളില്‍ ഉപഭോക്താക്കള്‍ക്ക് ഉത്പന്നങ്ങള്‍ വിതരണം ചെയ്യുമെന്ന്‌ അദ്ദേഹം പറഞ്ഞു.

image


അടുത്ത് രണ്ട് വര്‍ഷത്തിനുള്ളില്‍ 100 കോടി രൂപയുടെ വന്‍ വികസന പദ്ധതികളാണ് സണ്ണി ഡയമണ്ട്‌സ് നടപ്പാക്കാന്‍ ഉദേശിക്കുന്നത്. ഓണ്‍ലൈന്‍ രംഗത്തേക്കുള്ള വരവ് ഇതിന്റെ ഭാഗമായാണ്. ഇന്ത്യയിലും വിദേശത്തുമായി കൂടുതല്‍ റീട്ടെയില്‍ ഷോറൂമുകളും എക്‌സ്പീരിയന്‍സ് കേന്ദ്രങ്ങളും ഉടന്‍ ആരംഭിക്കും പി.പി. സണ്ണി പറഞ്ഞു.

ഗോള്‍ഡ്, വൈറ്റ് ഗോള്‍ഡ്, പ്ലാറ്റിനം എന്നിവയില്‍ സമന്വയിപ്പിച്ച് മോതിരങ്ങളും, കമ്മലുകളും, മാലകളും, വളകളും, ബ്രയ്‌സ് ലെറ്റുകളും ആണ് സണ്ണി ഡയമണ്ട്‌സിന്റെ സവിശേഷത.


'ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ മനസിലുള്ള ഡിസൈന്‍ രൂപകല്‍പന ചെയ്യിച്ച് വജ്രഭരണങ്ങള്‍ നിര്‍മ്മിച്ചെടുക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്,' അദ്ദേഹം പറഞ്ഞു.

ഇരുപത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആരംഭിച്ച സണ്ണി ഡയമണ്ട്‌സിന് തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്ട്, അമേരിക്ക, ഗള്‍ഫ് രാജ്യങ്ങളില്‍ സാന്നിധ്യമുണ്ട്. ലോകപ്രശസ്തമായ ഫ്‌ളോലെസ് ബെല്‍ജിയം കട്ട് ഡയമണ്ടുകള്‍ കേരളത്തില്‍ ഇറക്കുമതി ചെയ്യുന്ന മുന്‍നിര സ്ഥാപനം കൂടിയാണ്.

ഓണ്‍ലൈന്‍ ഉപഭോക്താക്കള്‍ക്കായി ട്രൈ അറ്റ് ഹോം എന്ന് സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഷോപ്പിംഗ് സൈറ്റില്‍ നിന്നും ഉപഭോക്താക്കള്‍ തിരഞ്ഞെടുക്കുന്ന ആഭരണങ്ങള്‍ (പരമാവധി അഞ്ചെണ്ണം) കസ്റ്റമര്‍ കെയര്‍ എക്‌സിക്യൂട്ടീവ് വീട്ടില്‍ കൊണ്ട് വന്നു കാണിയ്ക്കും. ഉപഭോക്താവിന് ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാം. കേരളത്തിലുടനീളം ഈ സേവനം ലഭ്യമാണ്.