വിജയത്തിന്റെ ചാണക്യ തന്ത്രവുമായി കെദ്കിയും അപര്‍ണയും

0

സഹോദരന്റെ ഭാര്യ കെദ്കി അന്നാഛാദ്രായോടൊപ്പം ഒരും സംരംഭം അപര്‍ണ ഫദ്‌കെയുടെ വലിയ മോഹമായിരുന്നു. കാലങ്ങളായി ഇത് മനസിലുണ്ടായിരുന്നെങ്കിലും മക്കളുടെയും കുടുംബത്തിന്റേയും ഉത്തരവാദിത്തം അവരെ അതില്‍ നിന്നും പിന്തിരിപ്പിച്ചു. പിന്നീട് കുട്ടികള്‍ മുതിര്‍ന്നപ്പോഴാണ് മോഹം വീണ്ടും തല ഉയര്‍ത്തി തുടങ്ങിയത്. എന്നാല്‍ ഏത് സംരംഭം എന്നതില്‍ തീരുമാനമെടുക്കാന്‍ ഇരുവര്‍ക്കും കഴിഞ്ഞില്ല. വലിയ മുതല്‍മുടക്കില്‍ സംരംഭം ആരംഭിച്ച് പരീക്ഷണം നടത്താന്‍ അവര്‍ തയ്യാറായിരുന്നില്ല. കെദ്കിക്ക് ഫാഷനോടുള്ള താത്പര്യവും അപര്‍ണക്ക് ഡിസൈനിംഗിലുള്ള താത്പര്യവും ഫാഷന്‍ ആന്‍ഡ് ലൈഫ് സ്‌റ്റൈല്‍ വ്യവസായത്തിലേക്ക് ഇരുവരേയും നയിച്ചു. 2013 ജൂണില്‍ ചാണക്യ ലൈഫ് സ്‌റ്റൈല്‍ ആന്‍ഡ് റീടെയില്‍ രജിസ്റ്റര്‍ ചെയ്യാന്‍ അവര്‍ക്ക് സാധിച്ചു.

രണ്ടുപേരുടേയും കഴിവുകള്‍ ഉപയോഗിച്ച് ഇവര്‍ ഡിസൈന്‍ ചെയ്തത് ക്യാപ്പുകള്‍ ആയിരുന്നു. മറ്റൊരു കമ്പനിയുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ച ഇവര്‍ യൂറോപ്യന്‍ മാര്‍ക്കറ്റിനായി ഉത്പന്നങ്ങള്‍ തയ്യാറാക്കാന്‍ തുടങ്ങി. മോഡോ വിവന്‍ഡി എന്ന ബ്രാന്‍ഡിനു കീഴിലായിരുന്നു ഇവരുടെ ഉത്പന്നങ്ങള്‍ വിറ്റഴിച്ചത്. ആദ്യ തവണ വലിയ വിജയം നേടാന്‍ കഴിഞ്ഞില്ലെങ്കിലും പിന്നീട് സംരംഭം ഉയരങ്ങള്‍ കീഴടക്കി. നിലവില്‍ ഈ ലേബലില്‍ 250 ഉത്പന്നങ്ങളാണ് ഇവര്‍ വിറ്റഴിക്കുന്നത്. പേഴ്‌സ്, ഹാന്‍ഡ് ബാഗ്, ഗ്ലൗസ്, ഷൂസ്, ബെല്‍റ്റ്‌സ്, സ്‌കെര്‍ട്ട്. ടോപ്പ്‌സ്, ജാക്കറ്റ്‌സ്, കോട്ടുകള്‍ എന്നിവയാണ് ഇവരുടെ ഉത്പന്നങ്ങള്‍.

എട്ട് മാസത്തെ യാത്രക്കുശേഷം അവര്‍ക്കു തന്നെ മനസിലായി സ്വന്തം ബ്രാന്‍ഡില്‍ ഉത്പന്നങ്ങള്‍ വില്‍പന നടത്താം എന്ന്. അവരുടെ സ്വന്തം ഡിസൈനുകളുമായി സാരികള്‍ വിപണിയിലിറക്കാനും തീരുമാനിച്ചു. ഇതിനു പുറമെ ദുപ്പട്ട, സ്‌റ്റോളുകള്‍, കുര്‍ത്തികള്‍ എന്നിവും തയ്യാറാക്കി.

തുടക്കത്തില്‍ 50,000 രൂപയാണ് മുതല്‍മുടക്കായി ഇവര്‍ സംരംഭത്തില്‍ നിക്ഷേപിച്ചത്. എന്നാലിന്ന് തങ്ങളുടെ ബ്രാന്‍ഡിന് വാര്‍ഷിക വരുമാനമായി 30 ലക്ഷം രൂപയാണ് ലഭിക്കുന്നതെന്നും അത് വര്‍ഷാവര്‍ഷം വര്‍ധിക്കുന്നുണ്ടെന്നും ഇരുവരും പറയുന്നു. 50 ചതുരശ്ര അടി സ്ഥലത്ത് ആരംഭിച്ച സംരംഭം ഇപ്പോള്‍ അതിനേക്കാള്‍ 10 മടങ്ങ് വലിപ്പമുള്ള ഇടത്തേക്ക് മാറ്റി.

നാല് ജീവനക്കാരും സംരംഭത്തിന്റെ ഭാഗമായുണ്ട്. വെബ്‌സൈറ്റ് നിയന്ത്രണത്തിനും സാങ്കേതിക വശങ്ങള്‍ കൈകാര്യം ചെയ്യുന്നതിനും പാക്കേജിഗിനും, ഡെലിവര്‍ ചെയ്യുന്നതിനും കസ്റ്റമര്‍ സര്‍വീസ് നടത്തുന്നതിനുമായാണ് ജീവനക്കാരെ നിയമിച്ചിരുന്നത്.

ജീവനക്കാരുമായി സൗഹൃദം സ്ഥാപിക്കാനും ഒരു കുടുംബത്തെപോലെ ഒറ്റക്കെട്ടായി മുന്നോട്ടുപോകാനും അവര്‍ക്ക് സാധിച്ചു. അപര്‍ണയും കെദ്കിയും ഒരുപോലെ തന്നെ ഡിസൈനിംഗില്‍ ശ്രദ്ധിച്ചിരുന്നു. ഒരു ഡിസൈന്‍ തയ്യാറായി അതിനാവശ്യമായ തുണിയും തിരഞ്ഞെടുത്തുകഴിഞ്ഞാല്‍ എത്ര എണ്ണത്തില്‍ ഡിസൈന്‍ നല്‍കണം എങ്ങനെ വേണമെന്നത് തയ്യല്‍ ജീവനക്കാര്‍ക്ക് പറഞ്ഞു കൊടുക്കും. ഓരോ സ്‌റ്റേജിലും അതിന്റെ ഗുണനിലവാരം പരിശോധിച്ചാണ് മുന്നോട്ട് പോകുന്നത്. നിലവില്‍ 10 തയ്യല്‍ ജീവനക്കാരുണ്ട്. ഇതിനു പുറമെ പുറത്തുള്ള വിദഗ്ധരേയും ജോലി ഏല്‍പ്പിക്കും.

മോഡോ വിവന്‍ഡിയും ഇന്‍ഡോ മൂഡും വളരെ വിശ്വസ്തതയുള്ള രണ്ട് ബ്രാന്‍ഡുകളായിരുന്നു. ഇന്ത്യയാലാകമാനമുള്ളവര്‍ക്കും വിദേശികള്‍ക്കും ഇന്ത്യയിലെ കൈത്തറി വസ്ത്രങ്ങളില്‍ താത്പര്യമുണ്ട്. ഇ കൊമേഴ്‌സ് സൈറ്റായ ഇബേ എന്ന അവരുടെ സൈറ്റുകളിലൂടെ അവരുടെ ഡിസൈനുകള്‍ ലോകത്തിന് മുന്നില്‍ പ്രദര്‍ശിപ്പിച്ചു. ഇത് കെദ്കിയേയും അപര്‍ണയേയും വനിതാ സംരംഭകര്‍ക്കുള്ള ഇബേ ഷീമീന്‍സ് ബിസിനസ്സ് കോണ്‍ടെസ്റ്റിലെ വിജയികളാക്കി മാറ്റി.

തൊപ്പി, വസ്ത്രങ്ങള്‍ എന്നിവയിലാണ് തങ്ങളുടെ സംരംഭം ആരംഭിച്ചതെങ്കിലും മറ്റെല്ലാവിധ ഉത്പന്നങ്ങളും നിര്‍മിക്കണമെന്നതായിരുന്നു അവരുടെ ആഗ്രഹം. സോപ്പ്, ഷാംപൂ, സൗന്ദര്യവര്‍ധക ഉത്പന്നങ്ങള്‍ തുടങ്ങിയവ. നിലവിലുള്ള വസ്ത്രങ്ങള്‍ക്ക് പുറമെ പുരുഷന്‍മാര്‍ക്കുള്ള വസ്ത്രങ്ങളും തയ്യാറാക്കാന്‍ തീരുമാനിച്ചു.

കെദ്കിയുടെ ഭര്‍ത്താവും അപര്‍ണയുടെ സഹോദരനുമായ ആശിഷ് ആണ് ചാണക്യ എന്ന പേര് നിര്‍ദേശിച്ചത്. ചരിത്രപ്രാധാന്യമുള്ള പേരായിരുന്നു ഇത്. സംരംഭം ഉയരങ്ങള്‍ കീഴക്കിയപ്പോള്‍ സാമൂഹിക സേവനവും ഇവര്‍ മറന്നില്ല. കഴിഞ്ഞ് വര്‍ഷം 100 മഴക്കോട്ടുകളും ബുക്കുകളും ആണ് ഇവര്‍ രത്‌നഗിരി ജില്ലയിലെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് നല്‍കിയത്. അവരുടെ മഴ കോട്ടുകള്‍ മഴക്കാലത്ത് തങ്ങളുടെ ക്ലാസ്സ് മുടക്കാതെ സഹായിച്ചു എന്ന വിദ്യാര്‍ഥികളുടെ കത്ത് അവരെ കൂടുതല്‍ പ്രോത്സാഹിപ്പിച്ചു.

90 ശതമാനത്തോളം വളര്‍ച്ച കൈവരിച്ചു നില്‍ക്കുന്ന സംരംഭത്തിന്റെ ആദ്യ ദിനങ്ങളെക്കുറിച്ചും അവര്‍ ഓര്‍ത്തു. ആരംഭിച്ച് ഒരാഴ്ചക്ക് ശേഷമാണ് ആദ്യ ഓര്‍ഡര്‍ ലഭിച്ചത്. വീണ്ടും 20 ദിവസം എടുത്തു അടുത്ത ഓര്‍ഡര്‍ ലഭിക്കാന്‍. പിന്നീട് പല രീതീയില്‍ ബ്രാന്‍ഡ് നെയിം പരസ്യപ്പെടുത്താന്‍ ശ്രമിച്ചു. എന്നാലിന്ന് ഒരു ദിവസം 15 ഓര്‍ഡറുകളാണ് ലഭിക്കുന്നത്. ഇത് അടുത്ത വര്‍ഷം 50 ആക്കാനുള്ള തയ്യാറെടുപ്പിലാണിവര്‍.

മഹാരാഷ്ട്രയിലെ സംഗ്ലിയില്‍ ജനിച്ചുവളര്‍ന്ന കെദ്കിക്ക് കൊമേഴ്‌സില്‍ മാസ്റ്റര്‍ ഡിഗ്രി ഉണ്ട്. നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ബിസിനസ്സ് മാനേജ്‌മെന്റില്‍ നിന്നും ഇകോമ്‌ഴിസില്‍ എം ബി എ ചെയ്യുകയാണിപ്പോള്‍. പൂനെ സ്വദേശിയായ അപര്‍ണ പൂനെ യൂനിവേഴ്‌സിറ്റിയില്‍ നിന്നും ആര്‍ക്കിടെക്ച്വറില്‍ ബിരും പൂര്‍ത്തിയാക്കി. മാത്രമല്ല ഒരു ഫ്രീ ലാന്‍സ്് ഇന്റീരിയല്‍ ഡിസൈനര്‍കൂടിയായിരുന്നു സ്ത്രീകള്‍ അവരുടെ കുടുംബവും തൊഴിലും ഒന്നിച്ച് കൊണ്ടുപോകണമെന്ന ചിന്താഗതിക്കാരിയായിരുന്നു അവള്‍.

കെദ്ക്കിക്ക് ഫാഷന്‍ വ്യവസായത്തിലായിരുന്നു പ്രധാന താത്പര്യം. തന്റെ സ്വപ്‌നങ്ങളിലൂടെ സഞ്ചരിക്കാന്‍ കഴിഞ്ഞ ചാരുദാര്‍ത്ഥ്യത്തിലാണിരുവരും. മാത്രമല്ല കുടുംബത്തില്‍ നിന്നും ഇരുവര്‍ക്കും ലഭിക്കുന്ന പിന്തുണയും വലുതാണ്.

ബീഹാര്‍, ആന്ധ്രാപ്രദേശ്, വെസ്റ്റ് ബംഗാള്‍, ഒഡീഷ, ജാര്‍ഖണ്ഡ്, കര്‍ണാടക ന്നിവിടങ്ങലില്‍ നിന്നുമാണ് തുണിത്തരങ്ങള്‍ എടുത്തിരുന്നത്. ഇതിനായി ധാരാളം യാത്ര ചെയ്യേണ്ടിയിരുന്നു. ഇതിനും വീട്ടില്‍ നിന്നും വലിയ പിന്തുണ ലഭിച്ചിരുന്നു. രണ്ടുപേരും പരസ്പരം തീരുമാനങ്ങളെ മാനിക്കാനും പരസ്പരം ബഹുമാനിക്കാനും ശ്രദ്ധിച്ചിരുന്നു. ഏതു വിഷയമായാലും അവസാന തീരുമാനം കൂട്ടായതായിരുന്നു. രണ്ട് പേരും ഒരുമിച്ച് യാത്ര ചെയ്തിരുന്നില്ല. ഒരാള്‍ .യാത്ര ചെയ്യുമ്പോള്‍ മറ്റേ ആള്‍ സംരംഭത്തിന്റെ മേല്‍നോട്ടം വഹിച്ചിരുന്നു.

പൂനെയില്‍ ഒരു ബൊട്ടീഗ് ആരംഭിക്കുകയാണ് ഇനി ഇവരുടെ ഭാവി ലക്ഷ്യം. ഇതിനായുള്ള ചര്‍ച്ചകളും ഇവര്‍ ആരംഭിച്ച് കഴിഞ്ഞു. പുതിയ സംരംഭവും വിജയകരമാക്കാനാകുമെന്ന പ്രതീക്ഷയിലാണിരുവരും.