മനക്കരുത്തിന്റെ പ്രതീകം ' ഹന്‍സി മെഹ്‌റോത്ര'

0

സാമ്പത്തിക വിദഗ്ധന്റെ ഒരു മണിക്കൂര്‍ നീണ്ട പ്രഭാഷണം അവസാനിച്ചപ്പോള്‍ ഒരു യുവതി പ്രസംഗവേദിക്കരികിലേക്കെത്തി. കമ്പനികളിലെ ഓഹരി വില്‍പ്പനയെക്കുറിച്ചും ഓഹരി വ്യാപാരത്തെക്കുറിച്ചും കൂടുതലറിയണമെന്നായിരുന്നു ഓസ്‌ട്രേലിയില്‍ തന്റെ ബിരുദ പഠനത്തിനായി എത്തിയ ഉത്തര്‍പ്രദേശുകാരിയായ ഹന്‍സി മെഹ്‌റോത്ര എന്ന യുവതിയുടെ ആവശ്യം.ഇന്ന് ഹന്‍സി സാമ്പത്തിക മേഖലയിലെ ആറിയപ്പെടുന്ന സാമ്പത്തിക ഉപദേഷ്ടാവാണ്. മനക്കരുത്ത്, നിശ്ചയദാര്‍ഢ്യം അക്ഷീണപരിശ്രമം ഹന്‍സിയുടെ യാത്രയെ ഇങ്ങനെ വിശേഷിപ്പിക്കാം. മരണത്തിന് മുന്‍പ് പിതാവ് ഉപദേശിച്ചതനുസരിച്ച് രാജ്യം വിട്ട് ഓസ്‌ട്രേലിയയില്‍ എത്തിയതോടെയാണ് അവരുടെ ജീവിതം മാറിത്തുടങ്ങിയത്.

ഓസ്‌ട്രേലിയയില്‍ താമസിച്ച 20 വര്‍ഷം ഒരു നൈറ്റ് ക്ലബ്ബിന്റെ ഉള്‍വശംപോലും ഞാന്‍ കണ്ടിട്ടില്ല. ഞാന്‍ ഒരു തനി ഗ്രാമീണപെണ്‍കുട്ടിയുടെ ജീവിതമാണ് നയിച്ചത്ഹന്‍സി ഓര്‍മ്മിക്കുന്നു.ഒരു ബൈന്‍ഡിങ് കമ്പനിയില്‍ജോലി ചെയ്യാനായി ഉത്തര്‍പ്രദേശിലെ ഉനാവോയില്‍നിന്ന് കാണ്‍പൂരിലേക്ക്, പിന്നെ ഒരു ട്രയിനില്‍ തന്റെ ബി.എ ഡിഗ്രി പൂര്‍ത്തിയാക്കാന്‍ ഡല്‍ഹിയിലേക്ക്. നിരന്തരപ്രയത്‌നത്തിലൂടെയാണ് ഹന്‍സി തന്റെ ലക്ഷ്യത്തിലേക്കടുത്തത്.

ഡല്‍ഹിവിട്ട് പോകാന്‍ ഹന്‍സി ഒരുക്കമല്ലായിരുന്നു. പക്ഷേ അച്ഛന്‍ ക്യാന്‍സര്‍ ബാധിതനായി. അതോടെ പൂര്‍ണസമയവും പഠനമെന്ന മോഹം അവസാനിച്ചു. 18ാം വയസില്‍ അവള്‍ സെയില്‍സ്‌ഗേളായി ജോലി ആരംഭിച്ചു. ജോലിയുടെ ഇടവേടകളില്‍ പഠനം നടത്തി. കുടുംബത്തില്‍ ആദ്യമായി ജോലിക്കുപോകുന്ന പെണ്‍കുട്ടിയായിരുന്നു ഹന്‍സി. അമ്മയും അച്ഛനും വേര്‍പിരിഞ്ഞായിരുന്നു താമസം. അച്ഛന്റെ മരണശേഷം ഹന്‍സി ഓസ്‌ട്രേലിയയിലുള്ള അമ്മയുടെ അടുത്തേക്ക് പോയി സാമ്പത്തികവും മൂലധനശേഖരണവും എന്ന വിഷയത്തില്‍ പി.ജി ഡിപ്ലാമ കോഴ്‌സിന് ചേര്‍ന്നു.

ഒരു അമേരിക്കന്‍ സുഹൃത്താണ് അവളുടെ ഭാഷാരീതിയിലെ പ്രശ്‌നങ്ങള്‍ പറഞ്ഞു മനസിലാക്കിയതും സംസാരം മികവുറ്റതാക്കാന്‍ സഹായിച്ചതും. ഭാഷാശുദ്ധിവരുത്താന്‍ സഹായിക്കുന്ന ഏത് സമ്മേളനത്തിലും സമയം നോക്കാതെ ഞാന്‍ പങ്കെടുക്കുമായിരുന്നു ഹന്‍സി പറയുന്നു.

ഡിപ്ലോമയ്ക്ക് ശേഷം സാമ്പത്തിക ഉപദേഷ്ടാവിന്റെ മേഖലയാണ് ഹന്‍സി തിരഞ്ഞെടുത്തത്. തന്റെ ആശയങ്ങള്‍ പറയാന്‍ അവസരം നല്‍കണമെന്നഭ്യര്‍ഥിച്ച് 23ാം വയസില്‍ പത്ത് കമ്പനികളുടെ സിഇഒമാര്‍ക്ക് ഹന്‍സി കത്തയച്ചു. ഒരാള്‍ മാത്രമാണ് മറുപടി അയച്ചത്. അയാള്‍ക്ക് ഹന്‍സിയുടെ ആശയങ്ങള്‍ ഇഷ്ടമായി. താന്‍ കമ്പനിയില്‍നിന്ന് പോകുകയാണെന്നും കമ്പനിയുടെ സഹസ്ഥാപകനും പുതുതായി സിഇഒ ആയി വരാന്‍ പോകുന്നയാളുമായ തന്റെ സുഹൃത്തിന് അദ്ദേഹം ഹന്‍സിയെ പരിചയപ്പെടുത്തി. ജൂനിയര്‍ അനലിസ്റ്റായി ഹന്‍സി ജോലിയില്‍ പ്രവേശിച്ചു. മൂന്നുമാസത്തേക്ക് കരാര്‍ വ്യവസ്ഥയില്‍ ആരംഭിച്ച ജോലി പത്തുവര്‍ഷം തുടര്‍ന്നു. ഈ വര്‍ഷത്തിനിടയില്‍ മേഖലയില്‍ മികവ് പ്രകടിപ്പിക്കാന്‍ ഹന്‍സിക്കായി.

രണ്ടായിരത്തില്‍ സാങ്കേതികമേഖലയില്‍വന്‍ കുതിച്ചുചാട്ടമുണ്ടായപ്പോള്‍ ഹന്‍സി ജോലിചെയ്തിരുന്ന കമ്പനി വിദ്യാഭ്യാസമേഖലയില്‍ നിേക്ഷപം സാധ്യമാക്കുന്ന ഒരു ഉപകമ്പനി സ്ഥാപിച്ചു. ഹന്‍സിയുടെ ആശയമായതിനാല്‍ അവളായിരുന്നു കമ്പനി നയിച്ചത്. എന്നാല്‍, ആ കമ്പനിക്ക് അധികനാള്‍ പിടിച്ചുനില്‍ക്കാനായില്ല. അത് പൂട്ടി. ഹന്‍സി നേതൃത്വം നല്‍കുന്ന കമ്പനി ഏറ്റെടുക്കാന്‍ ആഗ്രഹിച്ചിരുന്ന മെര്‍സെര്‍ ഗ്രൂപ്പ് ഹന്‍സിക്ക് ജോലി നല്‍കി. ഇന്ത്യന്‍ മാര്‍ക്കറ്റിന്റെ ചുമതല ഏല്‍പ്പിച്ചു. ആ സമയത്ത് മെര്‍സറിന് ഇന്ത്യന്‍ വിപണിയില്‍ സാന്നിധ്യം കുറവായിരുന്നു. ഇന്ത്യയിലെ വിപണി സാധ്യതകള്‍ അനുകൂലമായപ്പോള്‍ ഹന്‍സി ഇന്ത്യയിലേക്ക് വന്ന് ഇന്ത്യയിലും സിംഗപൂരിലും ഓഫീസുകള്‍ സ്ഥാപിച്ചു. ഇന്ത്യന്‍ സാമ്പത്തിക മേഖലയില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നതിനായി ഹന്‍സി അതിനുശേഷം മെര്‍സര്‍ ഗ്രൂപ്പ് വിട്ട് ഇന്ത്യയില്‍ സ്ഥിരതാമസമാക്കി. ഇന്ത്യയിലേക്ക് വന്നയുടനെ മറ്റൊരു കമ്പനി ഹന്‍സിയുടെ സേവനത്തിനായി സമീപിച്ചു. ഹന്‍സി അവര്‍ക്ക് സേവനം വിട്ടുനല്‍കിയെങ്കിലും പിന്നീട് ആ കമ്പനിയില്‍നിന്നും വേര്‍പിരിഞ്ഞു.

അതിനുശേഷം ബിസിനസ് ടു ബിസിനസ് മോഡലും ബിസിനസ് ടു കണ്‍സ്യൂമര്‍ മോഡലും സാമ്പത്തിക വിദ്യാഭ്യാസരംഗത്ത് അവര്‍ വിജയകരമായി നടപ്പിലാക്കി. ഒരു നിക്ഷേപകനെ ശരിയായ മേഖലയില്‍ നിക്ഷേപം നടത്തുന്നതിന് സഹായിക്കുന്നതാണ് ബിസിനസ് ടു ബിസിനസ് മോഡല്‍ഹന്‍സി പറയുന്നു.ബിസിനസ് ടു കണ്‍സ്യൂമര്‍ മാതൃകയിലൂടെ സ്ത്രീകള്‍ക്ക് ലളിതമായ ശൈലിയില്‍ ബിസിനസ് മാതൃകകള്‍ മനസിലാക്കി കൊടുക്കുകയാണ് ഹന്‍സി ചെയ്യുന്നത്.

സ്ത്രീകള്‍ക്ക് പൊതുവേ ഈ മേഖലയില്‍ ആത്മവിശ്വസക്കുറവുണ്ട്. സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ കഴിവില്ല എന്നതാണ് അവരെ പരിതാപകരമായ ജോലികളിലും സാഹചര്യങ്ങളിലും ബന്ധങ്ങളിലും തുടരാന്‍ പ്രേരിപ്പിക്കുന്നത്. അത് മറികടക്കാനാണ് എന്റെ ശ്രമംഹന്‍സി പറയുന്നു.