ആരോഗ്യ സംരക്ഷണത്തിന് 'ക്യുവര്‍ ജോയ്'

ആരോഗ്യ സംരക്ഷണത്തിന് 'ക്യുവര്‍ ജോയ്'

Monday December 14, 2015,

2 min Read

ഇന്നത്തെ ആരോഗ്യ വ്യവസ്ഥ പലരോഗങ്ങല്‍ക്കും ഉത്തരം കണ്ടെത്താന്‍ വിഷമിക്കുന്നു. എന്നാല്‍ പുരാതന ചികിത്സാ സമ്പ്രദായമായ ആയുര്‍വേദം, യോഗ, പ്രകൃതി ചികിത്സ എന്നിവ ഡയബറ്റീസ്, ഹൈപ്പര്‍ ടെന്‍ഷന്‍, ആസ്മ പോലുള്ള രോഗങ്ങല്‍ക്ക് പ്രതിവിധി നല്‍കുന്നു. ഇത് ഒരു തുടക്കം എന്ന നിലയില്‍ കണ്ട് ശ്രീനിവാസ ശര്‍മ്മയും ദിക്ഷന്ത് ഡേവും വിദഗ്ധരുമായി കൂടിക്കാഴ്ച നടത്തി. നിരവധി ഗവേഷണങ്ങള്‍ ഈ മേഖലയില്‍ നടക്കുന്നതായി കണ്ടെത്തി. സ്റ്റാന്‍ഫോര്‍ഡ്, യു സി എല്‍ എ എന്നിവര്‍ ഗവേഷണത്തിനായി കുറച്ചുപേരെ അയച്ചിട്ടുണ്ട്.

ഈ ഘട്ടതിതലാണ് ഇവര്‍ ഈ അറിവുകല്‍ ലോകത്തിന് പരിചയപ്പെടുത്താന്‍ തീരുമാനിച്ചത്. ആള്‍ക്കാരുടെ മനോഭാവം അറിയാനായി അവര്‍ ഒരു പരീക്ഷണം നടത്തി. ഭൂരിപക്ഷം ആള്‍ക്കാര്‍ക്കും ഈ ചികിത്സാ രീതിയില്‍ സംതൃപ്തിയില്ല എന്ന് മനസ്സിലാക്കാന്‍ സാധിച്ചു. ഇതാണ് 'ക്യുവര്‍ ജോയ്' രൂപീകരിക്കാന്‍ അവര്‍ക്ക് പ്രചോദനമായത്.

image


2013 ഒക്‌ടോബറിലാണ് ഇതിന് തുടക്കം കുറിച്ചത്. ബാംഗ്ലൂരിലും സാന്‍ഫ്രാന്‍സിസ്‌കോയിലുമാണ് ഇതിന്റെ തുടക്കം. പ്രകൃതിദത്തമായ ആരോഗ്യത്തെക്കുറിച്ചുള്ള അറിവുകള്‍ നല്‍കുന്ന ഒരു സംവിധാനമാണ് 'ക്യുവര്‍ ജോയ്' ആരോഗ്യത്തെ സംബന്ധിച്ചുള്ള സംശയങ്ങല്‍ക്ക് വിദഗ്ധര്‍ മറുപടി നല്‍കുന്നു.

വളര്‍ച്ചയും ഫണ്ടിങ്ങും

കഴിഞ്ഞ 6 ക്വാര്‍ട്ടറുകളിലായി 100 ശതമാന്തിനടുത്ത് വളര്‍ച്ച കൈവരിക്കാന്‍ അവര്‍ക്ക് കഴിഞ്ഞു. കൂടാതെ ഒരുമാസം 8 മില്ല്യന്‍ സൈറ്റുകള്‍ അവര്‍ സന്ദര്‍ശിക്കുന്നു. 2.7 മില്ല്യന്‍ ആള്‍ക്കാര്‍ അടങ്ങുന്ന ഒരു ഫേസ്ബുക്ക് കമ്മ്യൂണിറ്റിയുമുണ്ട്. നിലവില്‍ ഇന്ത്യ, യു എസ് എ, ആസ്‌ട്രേലിയ, മറ്റ് ഇംഗ്ലീഷ് സംസാരിക്കുന്ന യൂേറാപ്യന്‍ രാജ്യങ്ങല്‍ എന്നിവിടങ്ങളില്‍ ഇത് പ്രവര്‍ത്തനക്ഷമമാണ്. ജര്‍മ്മനി, ഫ്രാന്‍സ്, സ്‌പെയിന്‍ എന്നീ രാജ്യങ്ങളിലായി 50 മില്ല്യന്‍ ഉപയോക്താക്കളെ ഉള്‍പ്പെടുത്താനാണ് ലക്ഷ്യമിടുന്നത്.

image


ഈ വര്‍ഷം സെപ്തംബറില്‍ 7 കോടി രൂപയുടെ ഫണ്ട് അവര്‍ക്ക് ലഭിച്ചു. ഈ തുക ഉപയോഗിച്ച് ഇന്ത്യയിലും മറ്റ് രാജ്യങ്ങളിലും അവരുടെ സേവനങ്ങള്‍ ശക്തമാക്കാനും ഉദ്ദേശമുണ്ട്.

വിപണിയും മത്സരവും

ആഗോളതലത്തില്‍ ഇതുവരെ $200 ബില്ല്യന്‍ ഡോളറാണ് ഈ രംഗത്ത് ചിലവഴിച്ചത്. ഇന്ത്യയില്‍ മാത്രം ഇത് $4.5 ബില്ല്യനാണ്.

'പ്രകൃതി ചികിത്സ കൂടുതല്‍ ആള്‍ക്കാര്‍ അംഗീകരിക്കുന്ന കാഴ്ചയാണ് നമുക്ക് കാണാന്‍ സാധിക്കുന്നത്. ഏകദേശം 4 കോടി രൂപയുടെ വാര്‍ഷിക വരുമാനമാണ് ഞങ്ങല്‍ പ്രതീക്ഷിക്കുന്നത്. അടുത്ത രണ്ട് വര്‍ഷം കൊണ്ട് 100200 കോടി രൂപയാണ് ഞങ്ങള്‍ ലക്ഷ്യമിടുന്നത്.' ദിക്ഷന്ത് പറയുന്നു

ക്യുവര്‍ ജോയിയുമായി നേരിട്ട് മത്സരിക്കുന്ന കമ്പനിയാണ് everyday health.com. കുറച്ച് വര്‍ഷങ്ങളായി ബസ്സ്ഫീഡ്, യാഹു എന്നിവരും ഈ രംഗത്ത് സജീവമാണ്. ഇത് വളരെ വിശാലമായൊരു വ്യവസായ രംഗമാണ്. ഒരാള്‍ക്ക് മാത്രമായി മുന്‍നിരയില്‍ നില്‍ക്കാന്‍ കഴിയില്ല. 'ഞങ്ങള്‍ ശരിയായ ദിശയിലൂടെയാണ് സഞ്ചരിക്കുന്നതെന്ന് നല്ല ബോധ്യമുണ്ട്. ഞങ്ങള്‍ക്ക് നല്ലൊരു കൂട്ടായ്മയും ആത്മാര്‍ഥത നിറഞ്ഞ ദീര്‍ഘവീക്ഷണവുമുണ്ട്.' ദിക്ഷന്ത് പറയുന്നു.

വെല്ലുവിളികള്‍

'തുടക്കം വളരെ കഠിനമായിരുന്നു. ഞങ്ങളുടെ വളര്‍ച്ചയെ സ്വാധീനിക്കുന്ന നിരവധി ഘടകങ്ങല്‍ ഉണ്ടായിരുന്നു. ഞങ്ങള്‍ക്ക് ഉയര്‍ച്ചയും താഴ്ചയും ഉണ്ടായിട്ടുണ്ട്. നിരവധി ഗവേഷണങ്ങള്‍ നടത്തിയാണ് ഞങ്ങള്‍പ്രവര്‍ത്തനങ്ങല്‍ മുന്നോട്ട് കൊണ്ടുപോകുന്നത്. വെല്ലുവിളികള്‍ മറികടക്കാന്‍ ഒരുപാട് പരിശ്രമിച്ചു. ഇതുവരെ ഞങ്ങല്‍ വിജയകരമായാണ് മുന്നോട്ട് പോകുന്നത്. ഭാവിയിലും ഇത് തുടരും എന്ന പ്രതീക്ഷയിലാണ്.' ദിക്ഷന്ത് പറയുന്നു.