പ്രഫുല്‍ ഊര്‍ജ്ജ; യോഗയുടെ കാരുണ്യമുഖം

പ്രഫുല്‍ ഊര്‍ജ്ജ; യോഗയുടെ കാരുണ്യമുഖം

Saturday October 24, 2015,

1 min Read

യോഗ എല്ലാവര്‍ക്കും വേണ്ടിയാണെന്നാണ് ബാംഗ്ലൂര്‍ ആസ്ഥാനമായ പ്രഫുല്‍ ഊര്‍ജ്ജയുടെ സഹസ്ഥാപകയും എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ സൗമ്യ അയ്യരുടെ അഭിപ്രായം. ഭിന്നശേഷിയുള്ളവര്‍ക്കും യോഗയും അതിന്റെ ഗുണങ്ങളും ലഭ്യമാകണം എന്ന ഉദ്യേശത്തോടെ അവര്‍ ആരംഭിച്ച സ്ഥാപനമാണ് പ്രഫുല്‍ ഊര്‍ജ്ജ. തേജസ്സോടെ വികസിക്കുന്ന ഊര്‍ജ്ജം എന്നാണ് പ്രഫുല്‍ ഊര്‍ജ്ജയുടെ അര്‍ത്ഥം.

image


യോഗ, ഗാര്‍ഹിക പീഡനം പരിസ്ഥിതി എന്നീ വിഷയങ്ങളില്‍ പി.ജി ഉള്ള സൗമ്യ ഒരിക്കല്‍ ഒരു ഭിന്നശേഷിയുള്ള കുട്ടിയുമായി സംസാരിക്കാന്‍ ഇടയായി. ആ കുട്ടിയെ കണ്ടപ്പോള്‍ അത്തരത്തിലുളള കുട്ടികളെ യോഗ പഠിപ്പിക്കുന്നതിനെപ്പറ്റി സൗമ്യ ചിന്തിച്ചു. കുട്ടിയുടെ മാതാപിതാക്കളോട് സംസാരിച്ചപ്പോള്‍ അവര്‍ താല്‍പര്യം പ്രകടിപ്പിച്ചു. തുടര്‍ന്ന് കൂടുതല്‍ കുട്ടികള്‍ ഇവിടെ പഠിക്കാനായെത്തി. വൈകാതെ ബാംഗ്ലൂരിലെ നിരവധി സെന്ററുകളിലായി ഏഴ് സ്‌കൂളുകളിലും യോഗ ക്ലാസുകള്‍ ആരംഭിച്ചു.

image


പ്രധാനമായും രണ്ട് പ്രധാന പ്രോഗ്രാമുകളാണ് പ്രഫുല്‍ ഊര്‍ജ്ജയ്ക്കുള്ളത്. ഒന്ന്, വിഭിന്ന ശേഷിയുള്ളലരില്‍ യോഗ എത്തിക്കുക. രണ്ട്, കൂടുതല്‍ പേരെ യോഗ അധ്യാപകരാകാന്‍ പ്രേരിപ്പിക്കുക.

image


നമ്മള്‍ ഒറ്റയ്ക്കാണെങ്കില്‍ പ്രവര്‍ത്തികള്‍ ചെയ്യാനുള്ള നമ്മളുടെ കഴിവ് കുറവായിരിക്കുമെന്ന് സൗമ്യ പറയുന്നു. എന്നാല്‍ തന്റെ ടീമിലെ അംഗങ്ങളുടെ എണ്ണത്തില്‍ വര്‍ദ്ധന ഉണ്ടായപ്പോള്‍ അതിന്റെ ഫലം ഇരട്ടിയായി. ഇപ്പോള്‍ പത്ത് പേരാണ്ടീമിലുള്ളതെന്നും അത് 20 പേരുടെ ഊര്‍ജ്ജത്തിന് തുല്യമാണെന്നും അവര്‍ വ്യക്തമാക്കി.

image


തങ്ങളുടെ സംഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ഊര്‍ജ്ജം പകരാനുതകുന്ന വ്യക്തികളെ കണ്ടെത്താന്‍ പ്രയാസമാണെന്നാണ് സൗമ്യ പറയുന്നത്. ചില പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ ഫണ്ട് കണ്ടെത്താനും സാധിക്കുന്നില്ല. ഇപ്പോള്‍ തങ്ങളുടെ സേവനങ്ങള്‍ക്ക് ഫീസ് ഈടാക്കുന്നുണ്ടെന്നും ഭാവിയില്‍ കൂടുതല്‍ ഫണ്ട് ലഭിക്കുമ്പോള്‍ ഗവേഷണത്തിനും വിപുലീകരണം നടത്താനുമാണ് ശ്രമിക്കുന്നതെന്നും സൗമ്യ പറഞ്ഞു. അത് എളുപ്പമുള്ള കാര്യമല്ലെന്ന് അറിയാമെങ്കിലും തങ്ങളുടെ ടീമിന് നല്ല ആത്മവിശ്വാസം ഉണ്ടെന്നും അവര്‍ വ്യക്തമാക്കി. ഓരോ പ്രവര്‍ത്തനങ്ങളിലും തങ്ങളുടെ ടീം അംഗങ്ങള്‍ വളരെ ശ്രദ്ധ പതിപ്പിക്കാറുണ്ട്. യോഗ എന്നാല്‍ ജീവിതത്തിന് വേണ്ടിയുള്ള പഠനമാണെന്നും തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ സമൂഹത്തിലുള്ളവരുടെ ജീവിതത്തില്‍ പ്രഭാവം ചെലുത്തിയിട്ടുണ്ടെന്നും സൗമ്യ കൂട്ടിച്ചേര്‍ത്തു.