സംരംഭ പാതയില്‍നിന്നുള്ള 25 സന്ദേശങ്ങള്‍ 

0

ഓരോ ആഴ്ചയും യുവര്‍ സ്റ്റോറി വായനക്കാര്‍ക്കായി നല്‍കുന്ന പ്രത്യേക പംക്തിയാണ് സ്റ്റോറിബൈറ്റ്‌സ്. കഴിഞ്ഞ ആഴ്ചയില്‍ വായനക്കാര്‍ വായിച്ച ലേഖനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത 25 വാക്യങ്ങളാണ് സ്റ്റോറിബൈറ്റ്‌സിലൂടെ പറയുന്നത്.

1. യാത്രകള്‍ നിങ്ങളുടെ വ്യക്തിത്വത്തെ രൂപീകരിക്കുകയും ജീവിതത്തില്‍ ദീര്‍ഘവീക്ഷണം ഉണ്ടാക്കുകയും ചെയ്യും– ഹിതേഷ് ഭട്ട് (പ്രോജക്ട് ഗോ നേറ്റീവ്)

2. എനിക്ക് വെറുതെ കിട്ടുമ്പോള്‍ പിന്നെ എന്തിനാണ് ഉപദേശത്തിനായി ഞാന്‍ പണം കൊടുക്കുന്നത്. ഇന്ത്യയിലെ പരമ്പരാഗതമായ കാഴ്ചപ്പാടാണിത്– അഭിമന്യു സോഫത് (അഡ്വൈസ് ഷുവര്‍)

3. മികച്ച യുഎക്‌സ് എന്നതിനര്‍ഥം കുറഞ്ഞ സപ്പോര്‍ട്ട് കോസ്റ്റ് എന്നാണ്– മാണിക് മേത്ത (ലിങ്ക് മൈ സ്‌പോട്ട്)

4. രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയെ സഹായിക്കുന്നതിനുള്ള കഴിവ് മറ്റാരെക്കാളും കൂടുതല്‍ കര്‍ഷകര്‍ക്കുണ്ട്– ജിഎന്‍എസ് റെഡ്ഢി (അക്ഷയകല്‍പ ഫാംസ്)

5. സ്‌നേഹം എന്നു പറയുന്നത് വിശ്വാസമാണ്. എല്ലാ സ്റ്റാര്‍ട്ടപ് സംരംഭകര്‍ക്കും ഇതു വേണം– വിനയ് കാഞ്ചന്‍ (ലെസണ്‍സ് ഫ്രം ദി പ്ലേഗ്രൗണ്ട്)

6. വികസിത രാജ്യമെന്നു പറയുന്നത് പാവപ്പെട്ടവര്‍ക്ക് കാറുണ്ടായിരിക്കണമെന്നില്ല. മറിച്ച് ധനികര്‍ പൊതുഗതാഗത സൗകര്യം ഉപയോഗിക്കുന്നതാണ്– ഗെസ്റ്റാവോ പെട്രോ (സാമ്പത്തിക വിദഗ്ധന്‍)

7. നികുതി ഇളവ് നല്‍കുന്നതിനെക്കാള്‍ സര്‍ക്കാര്‍ ശ്രദ്ധിക്കേണ്ടത് നഗരങ്ങളില്‍ സ്റ്റാര്‍ട്ടപ്പുകള്‍ തുടങ്ങുന്നതിനു അവസരമൊരുക്കിക്കൊടുക്കാനാണ്– സാഹില്‍ ഗോയല്‍ (കാര്‍ട്രോകെറ്റ്)

8. പാരമ്പര്യ ബിസിനസുകളിലും ടെക്‌നോളജികള്‍ ഉപയോഗിക്കാന്‍ കഴിയും– വി.ഗണപതി (ആക്‌സിലര്‍ വെഞ്ച്വഴ്‌സ്)

9. ചേരികളില്‍ താമസിക്കുന്നവര്‍ കുറ്റവാളികളോ ഭിക്ഷക്കാരോ അല്ല. അവര്‍ക്കും സ്വപ്‌നങ്ങളും ആഗ്രഹങ്ങളും കഴിവുകളുമുണ്ട്– മേഘ ഗുപ്ത (ധാരാവിമാര്‍ക്കറ്റ് ഡോട് കോം)

10. ഇലക്ട്രോണിക് പരമായും മറ്റു തരത്തിലും പരസ്പരം ആശയവിനിമയത്തിനുള്ള സംവിധാനം വേണം. എങ്കില്‍ മാത്രമേ സര്‍ക്കാര്‍ പദ്ധതികള്‍ കൊണ്ട് വളര്‍ച്ചയുണ്ടാകൂ– രത്തന്‍ ടാറ്റ

11. നല്ല ചിന്തകള്‍ ഉണ്ടാകാന്‍ നല്ല അധ്യാപകര്‍ വേണം. അല്ലെങ്കില്‍ ഈ ലോകത്തെ ഏറ്റവും കൂടുതല്‍ ബാധിച്ചുകൊണ്ടിരിക്കുന്ന പ്രശ്‌നങ്ങള്‍ നമുക്കൊരിക്കലും പരിഹരിക്കാനാവില്ല– സണ്ണി വര്‍ക്കി (വര്‍ക്കി ഫൗണ്ടേഷന്‍)

12. തൊഴില്‍ പരിശീലന വിപണിയിലെ ഇന്ത്യയുടെ മൂല്യം 5 ബില്യന്‍ ഡോളറാണ്. നേരേ മറിച്ച് ഇംഗ്ലീഷ് ഭാഷ പരിശീലനത്തില്‍ ഇതു മൂന്നിലൊന്നാണ്– മാധവ് കൃഷ്ണ (വാഹന്‍)

13. വിദ്യാഭ്യാസമുള്ളവര്‍ കൂടുതല്‍ വിദ്യാഭ്യാസം നേടുന്നതിനായി ഇന്നു കൂടുതലും ആശ്രയിക്കുന്നത് സ്മാര്‍ട്‌ഫോണിനെയാണ്– മനീഷ് ശര്‍മ (വിസ്‌ഐക്യു)

14. ഫിറ്റ്‌നസും വെല്‍നസുമാണ് ഉയര്‍ന്ന ലാഭകരമായ വിഭാഗങ്ങള്‍– സത്യ വ്യാസ് (ഓറോബിന്‍ഡ്)

15. നിലവിലെ സമ്പ്രദായങ്ങളെ ആരെങ്കിലും ശുദ്ധീകരിക്കണം– മനീഷ് കുമാര്‍ (സീഡ് സ്‌കൂള്‍സ്)

16. 2019 ആകുമ്പോഴേക്കും വളര്‍ത്തുമൃഗ കച്ചവട വിപണിയും ഭക്ഷ്യവിപണിയും 270 മില്യന്‍ ഡോളര്‍ കടക്കുമെന്നാണ് പ്രതീക്ഷ– ഇന്ത്യ പെറ്റ് ഫുഡ് റിപ്പോര്‍ട്ട്

17. സാമ്പത്തിക മേഖലയിലെ വലിയ പ്രശ്‌നങ്ങള്‍ക്കെല്ലാം ഇന്ത്യയിലെ ഇപ്പോഴത്തെ ഫിന്‍ടെക് റീട്ടെയില്‍ ബിസിനസിലൂടെ പരിഹരിക്കാനുള്ള ശ്രമത്തിലാണ്– അര്‍ജുന്‍ സിന്‍ഹ (പിഎല്‍ആര്‍ ചേംബേഴ്‌സ്)

18. ഓരോരുത്തര്‍ക്കും അവര്‍ക്കാവശ്യമായ എന്തും കിട്ടുന്ന ഒരു ലോകം ഉണ്ടാക്കാനായിരിക്കണം നാം ശ്രമിക്കേണ്ടത്– ശില്‍പി കപൂര്‍ (ബാരിയര്‍ ബ്രേക്ക്)

19. വിവേകത്തോടെ സുഹൃത്തുക്കളെയും സാമര്‍ഥ്യത്തോടെ സഹനിക്ഷേപകരെയും ഉറപ്പുള്ള മൂലധനനിക്ഷേപകരെയും തിരഞ്ഞെടുക്കുക– ഉത്സവ് സൊമാനി (ലൈറ്റ്‌സ് വെഞ്ച്വര്‍)

20. പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് പ്രത്യേക തത്വങ്ങള്‍ ഒന്നുമില്ല. സ്ഥാപനത്തിനു നല്ലെതെന്നു തോന്നുന്നതെന്താണോ അതു ചെയ്യുക– നയനിക പവാര്‍ (ക്ലെയ്‌സെന്‍)

21. ശരിയായ രീതിയില്‍ സ്‌നേഹം പ്രകടിപ്പിച്ചാല്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് നിക്ഷേപം ലഭിക്കും. ആദ്യം സഹസ്ഥാപകനെ സ്‌നേഹിക്കുക. പിന്നാലെ പഴയ ഉപഭോക്താക്കളെയും മറ്റു ടീമംഗങ്ങളെയും– പര്‍ദീപ് ഗോയല്‍ (സ്റ്റാര്‍ട്ടപ് കര്‍മ)

22. മാധ്യമങ്ങളില്‍ നിന്നും കിട്ടുന്ന പ്രശംസ നല്ലതാണ്. എന്നാല്‍ ഉപഭോക്താക്കളുടെ പ്രതികരണമെന്താണോ അതാണ് എന്റെ ദിവസത്തെ നയിക്കുന്നത്– ഷര്‍മീന്‍ ഇന്‍ഡോര്‍വാല (പര്‍ഫെയ്ത് കോ)

23. കൂടുതല്‍ ലാഭം നേടിത്തരുന്നതാരാണോ അവരെ മനസ്സില്‍ എപ്പോഴും ഓര്‍ക്കുക– ശ്രീധര്‍ വെങ്കട്ട് (ദ് അക്ഷയ പത്ര ഫൊണ്ടേഷന്‍)

24. സംസ്‌കാരവും മതവും എന്നു പറയുന്നവ വോട്ട് നേടിയെടുക്കാന്‍ രാഷ്ട്രീയക്കാര്‍ ഉപയോഗിക്കുന്നവയായി മാറിയിരിക്കുന്നു– സുമെയ്‌റ അബ്ദുലാലി (ആവാസ് ഫൗണ്ടേഷന്‍)

25. ശാരീരികമായി വൈകല്യമുണ്ടെങ്കില്‍ ഒന്നും ചെയ്യാന്‍ കഴിയില്ല എന്നര്‍ഥമില്ല. വൈകല്യമെന്നു പറയുന്നത് മനസ്സിന്റെ തോന്നലാണ്– സരിത ദിവേദി (കലാകാരി)