അള്‍ട്രാ ക്യാഷുമായി കൈകോര്‍ത്ത് യെസ് ബാങ്ക്

അള്‍ട്രാ ക്യാഷുമായി കൈകോര്‍ത്ത് യെസ് ബാങ്ക്

Sunday February 28, 2016,

1 min Read


ശബ്ദതരംഗങ്ങള്‍ ഉപയോഗിച്ചുള്ള പേയ്‌മെന്റ് സംവിധാനങ്ങള്‍ക്കായി അള്‍ട്രാ ക്യാഷുമായി ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതായി സ്വകാര്യ ബാങ്കായ യെസ് ബാങ്ക് പറഞ്ഞു. പേയ്‌മെന്റ് വിവരങ്ങള്‍ അള്‍ട്രാ ഹൈ ഫ്രീക്ക്വന്‍സി ശബ്ദതരംഗങ്ങള്‍ വഴി സുരക്ഷിതമായി മറ്റൊരു ഉപകരണത്തിലേക്ക് നല്‍കുന്നു.

image


'ഈ സംവിധാനം വഴി വളരെ പെട്ടെന്ന് യെസ് ബാങ്കിന്റെ ഇടപാടുകള്‍ നടത്താന്‍ സാധിക്കുന്നു', യെസ് ബാങ്ക് ഒരു പ്രഖ്യാപനത്തില്‍ അഭിപ്രായപ്പെട്ടു. അള്‍ട്രാ ക്യാഷിന്റെ ഈ സാങ്കേതികവിദ്യ എല്ലാ ഉപകരണങ്ങലിലും ലഭ്യമാണ്. പേയ്‌മെന്റിനായി ഒരു പ്രത്യേക ഹാര്‍ഡ്‌വെയറിന്റെ ആവശ്യമില്ല. കൂടാതെ പ്രത്യേക കമ്മ്യൂണിക്കേഷന്‍ ചിപ്പുകളും വേണ്ട. അള്‍ട്രാ ക്യാഷിന്റെ ഈ സാങ്കേതികവിദ്യയുടെ സഹായത്തോടെ ഇന്റര്‍നെറ്റ് ഇല്ലാതെ ബാങ്ക് അക്കൗണ്ട് അല്ലെങ്കില്‍ കാര്‍ഡ് ഉപയോഗിച്ച് മൊബൈല്‍ പേയ്‌മെന്റുകള്‍ നടത്താവുന്നതാണ്. ഉപഭോക്താക്കള്‍ക്ക് വളരെ പെട്ടെന്ന് ഇടപാടുകള്‍ നടത്താനായി യെസ് ബാങ്കിന്റെ ഡിജിറ്റല്‍ വാലറ്റ് സംവിധാനവും അള്‍ട്രാ ക്യാഷ് പ്രയോജനപ്പെടുത്തുന്നു.

'ഈ കൂട്ടായ്മയിലൂടെ രാജ്യത്തെ പേയ്‌മെന്റ് സംവിധാനങ്ങളില്‍ മാറ്റം കോണ്ടു വരാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. കൂടാതെ ഇത് 25 മില്ല്യന്‍ വരുന്ന ചെറുകിട റീടെയിലര്‍മാരില്ക്ക് എത്തിക്കാന്‍ ശ്രമിക്കുന്നു,' യെസ് ബാങ്കിന്റെ സീനിയര്‍ പ്രസിഡന്റും ഡിജിറ്റല്‍ ബാങ്കിങ്ങിന്റെ ഹെഡുമായ റിതേഷ് പായ് പറയുന്നു. നിലവില്‍ അള്‍ട്രാ ക്യാഷിന് 60,000 ഉപയോക്താക്കളുണ്ട്. ഇതിനോടകം 10 കോടി രൂപയുടെ മൂല്ല്യമുള്ള 1.2 ലക്ഷം ഇടപാടുകളാണ് അവര്‍ നടത്തിയത്.

'നമ്മുടെ രാജ്യത്തെ ഓരോ വ്യാപാരികളും ഒരു ഹാര്‍ഡ്‌വെയറിന്റേയും സഹായമില്ലാതെ ഡിജിറ്റല്‍ പേയ്‌മെന്റ് സംവിധാനം പ്രയോജനപ്പെടുത്തണം എന്നാണ് ഞങ്ങളുടെ ആഗ്രഹം. ഇതുവഴി ഒരാള്‍ക്ക് അദ്ദേഹത്തിന്റെ മൊബൈല്‍ വഴി ലളിതവും സുരക്ഷിതവുമായ രീതിയില്‍ ഇടപാടുകള്‍ നടത്താന്‍ സാധിക്കും', അള്‍ട്രാ ക്യാഷിന്റെ സഹസ്ഥാപകനായ വിശാല്‍ ലാല്‍ പറയുന്നു.