അമിത് ദുവെ സണ്‍ടെക്കിന്റെ ആഗോള വൈസ് പ്രസിഡന്റ്  

0

ടെക്‌നോപാര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സണ്‍ടെക് ബിസിനസ്സ് സൊലൂഷന്റെ ആഗോള വൈസ് പ്രസിഡന്റായി ഇന്‍ഫോസിസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനായിരുന്ന അമിത് ദുവ ചുമതലയേറ്റു. ഇന്‍ഫോസിസിലെ ബാങ്കിംഗ് പ്രൊഡക്ട് വിഭാഗത്തിന്റെ മേധാവിയായി 17 വര്‍ഷത്തെ അനുഭവ പാരമ്പര്യവുമായാണ് അമിത് ദുവ സണ്‍ടെക് ബിസിനസ്സ് സൊലൂഷനില്‍ എത്തുന്നത്. ഇന്‍ഫോസിസില്‍ സീനിയര്‍ എക്‌സിക്യൂട്ടീവ് ആയിരുന്നു ഇ്‌ദ്ദേഹം.

റവന്യു മാനേജ്‌മെന്റ്, ബിസിനസ്സ് അഷ്വറന്‍സ് സൊലൂഷന്‍, ഫിനാന്‍ഷ്യല്‍ സര്‍വ്വീസ്, ബാങ്കിംഗ് പ്രൊഡക്ട്, ബില്ലിംഗ് സൊലൂഷന്‍ തുടങ്ങിയ രംഗങ്ങളില്‍ കേരളത്തില്‍ നിന്നും വളര്‍ന്ന് അന്താരാഷ്ട്ര മേഖലയില്‍ പ്രമുഖമായ സ്ഥാനം നേടിയ കമ്പനിയാണ് സണ്‍ടെക്. കമ്പനിയുടെ അന്താരാഷ്ട്ര മേഖലയിലെ വിപണനം, വ്യവസായ പങ്കാളിത്തം, പുതിയ വ്യവസായ ബന്ധങ്ങള്‍, സുഗമമായ നടത്തിപ്പ്, ഉപഭോക്താവിന്റെ ആവശ്യങ്ങള്‍ക്കനുസരിച്ചുള്ള പദ്ധതികള്‍ രൂപപ്പെടുത്തല്‍ തുടങ്ങിയ ഉത്തരവാദിത്വമാണ് സണ്‍ടെക് ബിസിനഡ്ഡ് സൊലൂഷനില്‍ അമിത് ദുവ ഏറ്റെടുത്തിട്ടുള്ളത്.

സണ്‍ടെക്കിന്റെ അടുത്ത ഘട്ടത്തിലേക്കുളള വികസനത്തില്‍ അമിത് ദുവയുടെ പ്രഗത്ഭമായ നേതൃത്വം മുതല്‍ കൂട്ടാകുമെന്ന് കമ്പനിയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ നന്ദകുമാര്‍ പറഞ്ഞു. സണ്‍ടെക്കിന്റെ ലണ്ടന്‍ ഓഫീസ് ആസ്ഥമാക്കിയാണ് അമിത് ദുവ പ്രവര്‍ത്തിക്കുന്നത്. ഇന്‍ഫോസിസിന്റെ വളര്‍ച്ചയില്‍ നിര്‍ണ്ണായകമായ സാന്നിദ്ധ്യമായിരുന്ന അമിത് ദുവയുടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അന്താരാഷ്ട്ര തലത്തില്‍ കൂടുതല്‍ മെച്ചപ്പെട്ട വ്യവസായ പ്രതീക്ഷകള്‍ നല്‍കുന്നതായും നന്ദകുമാര്‍ പറഞ്ഞു.