സംരഭകര്‍ക്കായി ഡിജിറ്റല്‍ മാര്‍ക്കെറ്റിങ്ങ്

0

സ്വന്തമായി പുതിയ സംരഭം തുടങ്ങുകയാണ് എതൊരാളെ സംബന്ധിച്ചുമുള്ള വലിയ വെല്ലുവിളി. ഈ രംഗത്തേക്കു കടന്നുവരുന്ന ഏതൊര്‍ക്കും എങ്ങനെ സംരഭത്തെ ജനങ്ങളിലേക്കെത്തിക്കാം, എങ്ങനെ ലാഭം കൊയ്യാം, എങ്ങനെ വിജയിക്കാം, തന്റെ ബജറ്റിനുള്ളില്‍ നിന്നുകൊണ്ടു സ്വപ്നങ്ങള്‍ എങ്ങനെ യാഥാര്‍ത്ഥ്യമാക്കാം തുടങ്ങി നിരവധി സംശയങ്ങളുണ്ടാകും

സംരഭം തുടങ്ങുമ്പോള്‍ മാര്‍ക്കെറ്റിങ്ങിന്റെ ആവശ്യമെന്താണ് എന്നത് ഈ രംഗവുമായി ബന്ധപ്പെട്ടുള്ള പ്രഥാന ചോദ്യമാണ്. സംരഭങ്ങള്‍ ഉപഭോക്താവിന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നു, ഇതിലൂടെ ഇത്തരം ഉപഭോക്താക്കള്‍ വഴി വ്യക്തിപരമായ മാര്‍ക്കെറ്റിംഗ് നടത്തുന്നു. അനുദിനം മത്സരം മുറുകികൊണ്ടിരിക്കുന്ന ലോകത്ത് ഏതൊരു സംരഭത്തിനും വ്യക്തിത്വവും,വളര്‍ച്ചയും നേടേണ്ടത് അനിവാര്യമാണ്.

ഡിജിറ്റല്‍ മാര്‍ക്കെറ്റിങ്ങില്‍

ഉപഭോക്താവിനെ മുന്‍നിര്‍ത്തികൊണ്ട് തന്നെ ഒരുപാട് തുക ബാധ്യതവരുത്താതെ മാര്‍ക്കെറ്റിങ് നടത്താവുന്നതാണ്, തുടക്കത്തിലുള്ള പ്രതിബന്ധങ്ങള്‍ കുറവായിരിക്കും, വ്യക്തമായ ലക്ഷ്യബോധമുണ്ടായിരിക്കും ഒപ്പം നഷ്ടങ്ങള്‍ പൊതുവെ കുറവായിരിക്കുകയും ചെയ്യും.

പുതിയ സംരഭം തുടങ്ങുമ്പോള്‍ ഡിജിറ്റല്‍ മീഡിയ മാര്‍ക്കെറ്റിംഗ് എങ്ങനെ നിങ്ങളെ സഹായിക്കും

ഡിജിറ്റല്‍ മീഡിയമാര്‍ക്കെറ്റിംഗ് നിങ്ങളുടെ കമ്പനിയെക്കുറിച്ചും ബ്രാന്റിനെക്കുറിച്ചും ബോധവത്കരണം നല്‍കുന്നു. ഉപഭോക്താക്കളിലേക്ക് സ്ഥിരമായി എത്താന്‍ സാഹായിക്കുന്നു, ഡിജിറ്റല്‍മാര്‍ക്കെറ്റിങ് ഓണ്‍ലൈന്‍ വ്യാപാരത്തിനുള്ള സാധ്യതകള്‍ തുറന്നിടുന്നു.

മനസില്‍ ഒരു ബഡ്ജറ്റ് ഉറപ്പിച്ചാണ് സംരഭം തുടങ്ങുന്നതെങ്കില്‍ ചിലവ് കുറച്ച് സംരഭം തുടങ്ങാന്‍ ചില മാര്‍ഗങ്ങളുണ്ട്.

1. എസ്ഇഒ

ചിലവ് ചുരുങ്ങിയതും, ദീര്‍ഘകാലം ഫലം തരുന്നതുമാണ് ഇത്. ഇത് ഉപയോഗിക്കുക വഴി സൗജന്യമായി നിങ്ങളുടെ കമ്പനിയുടെ ബ്രാന്റിങ് നടക്കുന്നതോടൊപ്പം വിശ്വാസ്യത ഉറപ്പുവരുത്താനും സാധിക്കുന്നു.ഏറ്റവും വലിയ ഗുണം നിങ്ങളുടെ ബിസിനസ് 24*7 മണിക്കൂറും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കും

എഇഒ ഫലപ്രദമായി ഉപയോഗിക്കാന്‍

സൈറ്റും മൊബൈലും സുരക്ഷിതമാക്കുക, പ്രത്യേകിച്ച് നിങ്ങളുടെ ഈ കൊമേഴ്‌സ് വെബ്‌സൈറ്റ്,എല്ലാ പേജും വര്‍ക്ക് ചെയ്യുന്നുണ്ടെന്ന് ഉറപ്പുവരുത്തുക,ഏറ്റവും അനുയോജ്യമായ ഹാഷ് ടാഗും,തലക്കെട്ടും, വിവരണവും നല്‍കുക. പേജ് ലോഡാകാനെടുക്കുന്ന അധിക സമയം കുറയ്ക്കുക, സൈറ്റില്‍ നല്ല വിഷയങ്ങള്‍ ഉള്‍പ്പെടുത്തുക

2. കണ്ടെന്റ് മാര്‍ക്കെറ്റിങ്ങ്

നിങ്ങളുടെ സംരഭത്തിന് നിരവധി വഴികള്‍ തുറന്നിടുന്ന,നിങ്ങളുടെ ബ്രാന്റിനെക്കുറിച്ച് ബോധവത്കരണം നല്‍കുന്ന രീതിയാണിത്.

കണ്ടെന്റ് മാര്‍ക്കെറ്റിങ്ങില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ഏറ്റവും മികച്ച, പുതിയ കണ്ടെന്റ് നല്‍കുക, ബ്ലോഗ് നിര്‍മ്മിക്കുക,ഇതില്‍ സംരഭത്തെക്കുറിച്ചുള്ള കഥകള്‍ നല്‍കാം, ഉപഭോക്താക്കള്‍ പറയുന്നകാര്യങ്ങളുമായി ആശയവിനിമയം നടത്തുക.

സോഷ്യല്‍ മീഡിയ മാര്‍ക്കെറ്റിങ്

ശ്രദ്ധിക്കാന്‍പ്പെടാന്‍ ഏറ്റവും ചെലവ് ചുരുങ്ങിയ മാര്‍ഗത്തിലൂടെയുള്ള മാര്‍ക്കെറ്റിങ്ങാണിത്. നിലവിലുള്ള ഉപഭോക്താക്കളും ഭാവിയില്‍ വരാന്‍പോകുന്ന ഉപഭോക്താക്കളുമായി ആശയവിനിമയത്തിലേര്‍പ്പെടാം. ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍, ഗൂഗിള്‍ പ്ലസ്, തുടങ്ങിയവയില്‍ നിന്നും നിങ്ങളുടെ ബിസിനസിന് യോജിച്ചവ തിരഞ്ഞെടുക്കുക.

സോഷ്യല്‍ മീഡിയ മാര്‍ക്കെറ്റിങ്ങില്‍ നിങ്ങള്‍ എന്താണ് ചെയ്യേണ്ടത്

നിങ്ങളെ ചിലര്‍ പിന്തുടരുന്നുണ്ടെന്നു എപ്പോഴും ഓര്‍മ്മവേണം, ഇവര്‍ക്കായി വിവരങ്ങള്‍ നല്‍കി കൊണ്ടിരിക്കണം. ചാറ്റ് ഗ്രൂപ്പുകള്‍ പോലുള്ള ഗ്രൂപ്പുകള്‍ ഉപയോഗിക്കാവുന്നതാണ്.

4. ഈ മെയില്‍ മാര്‍ക്കെറ്റിങ്ങ്

വളരെ ലളിതമായ, ചിലവ് കുറഞ്ഞ, വ്യക്തിപരമായ മാര്‍ക്കെറ്റിങ് രീതിയാണിത്, പ്രേക്ഷകരുടെ ബാഹുല്യം എത്ര വലിയതാണെങ്കിലും നിങ്ങള്‍ക്ക് ആശയവിനിമയം നടത്താവുന്നാതാണ്.

എങ്ങനെ ഈ മെയില്‍ മാര്‍ക്കെറ്റിങ് ആരംഭിക്കാം

സര്‍വ്വീസ് ഉടമ ആരാണെന്നു അറഞ്ഞിരിക്കണം, മെയില്‍ചിമ്പ്,അവെബര്‍,ആമസോണ്‍ എസ്ഇഎസ്,സെറ്റ്അപ്പ് കലണ്ടര്‍, ഇവയാണ് പ്രധാന സര്‍വ്വീസുകള്‍. മിക്കവാറും ഈ മെയിലുകള്‍ സൗജന്യസേവനം നല്‍കുന്നവയാണ്.

5. ഗ്രോത്ത് ഹാക്കിങ്

ഏറ്റവും ചിലവ് കുറഞ്ഞതും പരമ്പരാഗത മാര്‍ക്കെറ്റിങ്ങിലെ ഏറ്റവും നൂതനവുമായ മാര്‍ക്കെറ്റിംഗ് രീതിയാണിത്.

ഗ്രോത്ത് ഹാക്കിങ്ങ് എങ്ങനെ

സൗജന്യമായി എന്തെങ്കിലും വാക്ദാനം ചെയ്യുക, പ്രത്യേക പദ്ധതികള്‍ തയാറാക്കി മുന്നേറുക, നിങ്ങളുടെ ഉത്പന്നം വൈറലായി മാറിയിരിക്കും