വെസ്റ്റ് ബംഗാളിനെ സംരഭങ്ങളുടെ വിജയപാതയിലെത്തിച്ചത് മോഹന്‍ദാസ് പൈ: ബംഗാള്‍ ധനകാര്യ മന്ത്രി അമിത് മിത്ര

വെസ്റ്റ് ബംഗാളിനെ സംരഭങ്ങളുടെ വിജയപാതയിലെത്തിച്ചത് മോഹന്‍ദാസ് പൈ: ബംഗാള്‍ ധനകാര്യ മന്ത്രി അമിത് മിത്ര

Friday March 18, 2016,

1 min Read

വെസ്റ്റ് ബംഗാളിനെ സംരഭങ്ങളുടെ വിജയപാതയിലെത്തിച്ചത് മോഹന്‍ദാസ് പൈ: ബംഗാള്‍ ധനകാര്യ മന്ത്രി അമിത് മിത്ര

മുന്‍ ഇന്‍ഫോസിസ് ഡയറക്ടര്‍ ടി വി മോഹന്‍ദാസ് പൈ ആണ് വെസ്റ്റ് ബംഗാളിലെ സംരംഭക പുരോഗതിക്ക് ചുക്കാന്‍ പിടിച്ചതെന്ന് ബംഗാള്‍ ധനകാര്യ മന്ത്രി അമിത് മിത്ര. വെസ്റ്റ് ബംഗാള്‍ സര്‍ക്കാരും ബാംഗ്ലൂരിലെ എഫ് ഐ സി സി ഐയും ചേര്‍ന്ന് സംഘടിപ്പിച്ച ഇന്‍വെസ്റ്റ്‌മെന്റ് റോഡ് ഷോയിലാണ് അദ്ദേഹം ഇത് പറഞ്ഞത്. സ്റ്റാര്‍ട്ട്അപ്പ് പോളിസിയുടെ ഒരു ഡ്രാഫ്റ്റ് അയക്കാന്‍ മിത്ര സമ്മതിച്ചതോടെ വെസ്റ്റ് ബംഗാളും കല്‍ക്കത്തയും രാജ്യത്തിന്റെ തന്നെ സംരംഭക തലസ്ഥാനമായി മാറുകയായിരുന്നു.

പൈയ്ക്ക് നേരത്തെ തന്നെ സംരംഭങ്ങള്‍ ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ ഇടപെടല്‍ വെസ്റ്റ് ബംഗാളിലെ സംരംങ്ങള്‍ പുത്തനുണര്‍വ് നല്‍കുകയായിരുന്നു. ഇന്ത്യന്‍ എയ്ഞ്ചല്‍ നെറ്റ് വര്‍ക്ക് സ്ഥാപകനായ സൗരഭ് ശ്രീവാസ്തവയും ഇതിന് പിന്തുണ നല്‍കി. ഭാവിയില്‍ സംരംഭക മേഖലയില്‍ വളരെ വലിയ ഒരു സ്ഥാനം തന്നെ വെസ്റ്റ് ബംഗാളിന് ഉണ്ടാകുമെന്നതില്‍ സംശയമില്ല.

image


വെസ്റ്റ് ബംഗാളിലെ നിക്ഷേപങ്ങളെക്കുറിച്ച് പറഞ്ഞപ്പോള്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി 87,000 കോടി രൂപയാണ് ലഭിച്ചതെന്നാണ് മിത്ര അവകാശപ്പെട്ടത്. പ്രധാന കോര്‍പ്പറേറ്റ് കമ്പനികളില്‍ നിന്നടക്കമാണ് ഈ തുക നിക്ഷേപിച്ചിരിക്കുന്നത്. ടാറ്റ ഗ്രൂപ്പ് കമ്പനി 40 ഏക്കര്‍ ക്യാമ്പസാണ് 20,000 ഐ ടി പ്രോഫഷണല്‍സിന് വേണ്ടി തയ്യാറാക്കിയത്. റിലയിന്‍സ് ഗ്രൂപ്പ് അനില്‍ അമ്പാനിയാണ് മറ്റൊരു പ്രധാന നിക്ഷേപകന്‍. 100 ഏക്കര്‍ സ്ഥലത്ത് സിമന്റ് പ്ലാന്റിനായി 600 കോടിയാണ് നിക്ഷേപിച്ചിട്ടുള്ളത.്

സംസ്ഥാനത്ത് 34 വര്‍ഷമായി നിലനില്‍ക്കുന്ന കമ്മ്യൂണിസ്റ്റ് നിയമങ്ങളെ തുടര്‍ന്ന് വിശ്വാസത്തിന്റെ പ്രശ്‌നങ്ങളും നേരിടുന്നുണ്ട്. ആരും തന്നെ സത്യവസ്ഥയെക്കുറിച്ച് എഴുതാന്‍ തയ്യാറാകുന്നില്ല. മാധ്യമങ്ങള്‍ക്ക് സത്യാവസ്ഥ ജനങ്ങളെ അറിയിക്കാന്‍ സാധിക്കും. ഇന്ത്യ വളര്‍ച്ചയുടെ പാതയിലാണ്. പെര്‍ ക്യാപിറ്റ ഇന്‍കം 6.1 ശതമാനം ആണ്. വെസ്റ്റ് ബംഗാളിന്റേത് 12.12 ശതമാനം ആണ്. കേന്ദ്ര സര്‍ക്കാറിന്റെ വളര്‍ച്ചാനിരക്ക് അനുസരിച്ച് 10.8 ശതമാനമാണ് വെസ്റ്റ് ബംഗാളിനുള്ളത്.