തിരുവനന്തപുരം നഗരസഭ അനധികൃത പരസ്യബോര്‍ഡുകള്‍ എടുത്തുമാറ്റി  

0

തിരുവനന്തപുരം നഗരസഭയുടെ റവന്യൂവിഭാഗം നടത്തിയ പ്രത്യേക റെയ്ഡിð നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി നഗരസഭയുടെ അനുമതിയില്ലാതെ സ്ഥാപിച്ചിരുന്ന 120 പരസ്യബോര്‍ഡുകള്‍ എടുത്തുമാറ്റി. 

എ.എം.എസ് മുതല്‍ ഈസ്റ്റ്‌ഫോര്‍ട്ടുവരെയുള്ള പ്രദേശങ്ങളിലാണ് റവന്യൂ ഉദ്യോഗസ്ഥരുടെ പരിശോധന നടന്നത്. നഗരസഭയുടെ അനുമതിയില്ലാതെയും അപകടകരമായ നിലയിലും പരസ്യബോര്‍ഡുകള്‍ വ്യാപകമായി സ്ഥാപിച്ചിട്ടുള്ളതിനെ തുടര്‍ന്നാണ് പരിശോധന നടത്തുന്നതിന് നഗരസഭ തീരുമാനിച്ചത്. തുടര്‍ന്നുള്ള ദിവസങ്ങളിലും നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഈ റെയ്ഡ് തുടരും. നഗരസഭയുടെ അനുമതി നേടിയിട്ടുള്ള സ്ഥാപനങ്ങള്‍ അക്കാര്യം പരിശോധനയ്ക്ക് എത്തുന്ന ഉദ്യോഗസ്ഥരെ ബോധ്യപ്പെടുത്തണമെന്ന് മേയര്‍ അറിയിച്ചു.