സ്ത്രീകള്‍ക്കുവേണ്ടി ജീവിച്ച് അനു..

0


സ്ത്രീകളുടെ അടിവസ്ത്രം എന്നത് പലപ്പോഴും സെക്ഷ്വലൈസ്‌ ചെയ്ത് കാണിക്കാനാണ് മിക്ക സ്ഥാപനങ്ങളും ശ്രമിക്കാറുള്ളത്. എന്നാല്‍ ഈ ചരിത്രം മാറ്റിക്കുറിക്കുകയാണ് അനു അനന്തകൃഷ്ണന്റെ സംരംഭമായ അരിയ പ്ലസ് ലയ. അടിവസ്ത്രങ്ങള്‍ എന്നത് സ്ത്രീകളെ ശാക്തീകരിക്കുന്നതിന് വേണ്ടിയുള്ളത് കൂടിയാണ് എന്ന് സ്വന്തം അനുഭവങ്ങളിലൂടെ അനു തെളിയിക്കുന്നു. സ്ത്രീകളുടെ അടിവസ്ത്രങ്ങള്‍ വില്‍ക്കുന്ന ഓണ്‍ലൈന്‍ സ്ഥാപനമാണ് അരിയ പ്ലസ് ലയ.

ഏറെ ചിന്തിച്ചാണ് അനു ഈ മേഖല തിരഞ്ഞെടുത്തത്. തന്റെ മനസില്‍ തോന്നിയ ആശയം ഭര്‍ത്താവിനോട് ആശയം പങ്കുവെച്ചു. അദ്ദേഹം എല്ലാ പിന്തുണയും നല്‍കി. മുംബൈ ഏണ് വിപണിക്ക് ഉചിതമായ സ്ഥലം എന്ന് തിരിച്ചറിഞ്ഞ് താന്‍ കുട്ടിക്കാലത്ത് തിലവഴിച്ച മുംബൈയിലെ വീട്ടിലേക്ക് മാറി. തുടക്കത്തില്‍ എന്ത് ചെയ്യണം എന്നറിയാത്ത ആശയക്കുഴപ്പത്തില്‍നിന്ന് കാര്യങ്ങള്‍ സുഗമമായി നടക്കാന്‍ തുടങ്ങി. തന്റെ ജോലി കൂടുതല്‍ ഗൗരവകരമാക്കേണ്ടതുണ്ടെന്ന് അനു തിരിച്ചറിഞ്ഞു. അങ്ങനെ ഒരു വര്‍ഷം അനു യാത്ര ചെയ്യുകയും വായിക്കുകയും മെഡിറ്റേഷനിലേക്ക് കടക്കുകയും ആളുകളെ കണ്ടുമുട്ടുകയുമെല്ലാം ചെയ്തു. മുംബൈ തന്നെയായിരുന്നു അനുവിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഏറ്റവും അനുയോജ്യമായ സ്ഥലം.

ആ വര്‍ഷം അവസാനത്തോടെ അനു രണ്ട് കാര്യങ്ങള്‍ മനസിലാക്കി. മുംബൈയെ തനിക്ക് ജന്മ നാടായി കാണേണ്ടതുണ്ട്. മാത്രമല്ല സ്ത്രീകള്‍ക്ക് വേണ്ടിയും അവരോടൊപ്പവും ജോലി ചെയ്യണം. എന്നാല്‍ തന്റെ ഭര്‍ത്താവും കുടുംബവുമെല്ലാം പുറത്തായതിനാല്‍ അനുവിനെ സംബന്ധിച്ച് ഇതൊരു ചെറിയ തീരുമാനമായിരുന്നില്ല.

അവളുടെ ആഗ്രഹങ്ങള്‍ സാക്ഷാത്കരിക്കാന്‍ ലോകത്തെ തന്നെ പുനര്‍ ഡിസൈന്‍ ചെയ്തു. അവള്‍ ഭൂഖണ്ഡങ്ങളിലേക്ക് സഞ്ചരിച്ചു. മൂന്ന് ആഴ്ചകള്‍ മൂംബൈയിലും മൂന്ന് ആഴ്ചകള്‍ ഹോങ് കോംഗിലും തങ്ങാന്‍ അവള്‍ തീരുമാനിച്ചു. അതാകുമ്പോള്‍ തന്റെ ഭര്‍ത്താവിനെ കൃത്യമായി കാണാം. അങ്ങനെ വ്യക്തി ജീവിതവും ഒദ്യോഗിക ജീവിതവും സംതുലനം ചെയ്ത് കൊണ്ടുപോകാന്‍ ശ്രമിച്ചു.

മറ്റ് എല്ലാവരേയും പോലെ തന്നെ അവളുടെ സംരംഭക യാത്രയും തുടങ്ങിയത് അത്ഭുതകരമായ ആശയങ്ങളോടൊയും നിരാശയോടെയുമായിരുന്നു. നമ്മള്‍ ആദ്യം ധരിക്കുന്ന വസ്ത്രങ്ങള്‍ ഇതാണ്. മാത്രമല്ല നമ്മള്‍ നമുക്ക് വേണ്ടി മാത്രം തിരഞ്ഞെടുക്കുന്ന വസ്ത്രങ്ങളും ഇതുതന്നെ- ആത്മവിശ്വാസത്തോടെ അനു പറയുന്നു. എന്നാല്‍ ഇന്ത്യയിലേക്ക് വന്നശേഷം ശരിയായ തരത്തിലുള്ള ഒന്നും അനു കണ്ടില്ല. എല്ലാം ഒന്നുകില്‍ മോശപ്പെട്ട രീതിയിലുള്ളതും അല്ലെങ്കില്‍ സെക്‌സിയായി തോന്നുന്നതുമൊക്കെയായിരുന്നു.

സ്ത്രീകളെ സംബന്ധിച്ച് ഷോപ്പില്‍ പോയി അടിവസ്ത്രങ്ങള്‍ വാങ്ങുക എന്നത് ഏറെ ബുദ്ധിമുട്ട് നിറഞ്ഞതാണ്. സെയില്‍സ്മാനോട് ബ്രാ വേണമെന്ന് ആവശ്യപ്പെട്ടാല്‍ മിക്കപ്പോഴും അളവ് അറിയാതെയാണ് സാധനം നല്‍കുന്നത്. ഒരിക്കലും നല്ല ഷോപ്പിംഗ് അനുഭവമല്ല ഇത് നല്‍കുന്നത്. ഈ സാഹചര്യം സുഹൃത്തുക്കളോട് അനു പങ്കുവെച്ചപ്പോഴാണ് അവരും തങ്ങള്‍ക്ക് ഉണ്ടായിട്ടുള്ള മോശം അനുഭവങ്ങളെക്കുറിച്ച് സംസാരിച്ചത്.

ഇതല്ലൊം മനസിലാക്കിയാണ് തന്റെ പുതിയ സംരംഭത്തിലേക്ക് കടന്നത്. ഇതിനായി ആദ്യം കിട്ടാവുന്നത്ര ബുക്കുകള്‍ വായിച്ച് പാറ്റേണുകളെക്കുറിച്ചും ഫിറ്റ്‌നെസിനെക്കുറിച്ചുമെല്ലാം മനസിലാക്കി. അതിന് ശേഷം ഒരു ടെക്‌നിക്കല്‍ ഡിസൈനറുടെ സഹായത്തോടെ ജോലി തുടങ്ങി. മികച്ച ഫാക്ടറികളില്‍നിന്ന് തന്നെ ഇതിനായി തുണിച്ചരങ്ങളും ശേഖരിച്ചു. ഇതാണ് അരിയ പ്ലസ് ലയ എന്ന സ്ഥാപനത്തിലേക്ക് കടന്നത്. മനേഹരമായി ഡിസൈന്‍ ചെയ്തിട്ടുള്ള സ്ത്രീകളുടെ അടിവസ്ത്രങ്ങള്‍ വില്‍ക്കുന്ന ഓണ്‍ലൈന്‍ സ്ഥാപനമാണിത്. ന്യായമായ നിരക്കിലാണ് ഉല്‍പന്നങ്ങള്‍ക്ക് വില ഈടാക്കുന്നതും. ഇന്ത്യയിലെ വനിതകളുടെ ശരീര പ്രകൃതത്തിനനുസരിച്ചുള്ള വസ്ത്രങ്ങളാണ് തയ്യാറാക്കിയിരിക്കുന്നത്.

മോഡേണ്‍ ഇന്ത്യന്‍ വനിതകള്‍ക്ക് ഇഷ്ടപ്പെടുന്ന തരത്തിലാണ് ഓരോന്നും ഡിസൈന്‍ ചെയ്തിരിക്കുന്നത്. അടിവസ്ത്രങ്ങളെ എപ്പോഴും സെക്ഷ്വലൈസ്ഡ് ഉല്‍പന്നങ്ങളായാണ് എവിടെയും ചിത്രീകരിക്കാറുള്ളത്. 

എന്നാല്‍ ഇതിനെ അപ്പാടെ മാറ്റുകയാണ് അരിയ പ്ലസ് ലയ. സ്ത്രീകളെ ശക്തിപ്പെടുത്തുന്ന തരത്തിലാണ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. കൊല്‍ക്കത്തയിലെ റെഡ് ലൈറ്റ് ജില്ലയിലെ സ്ത്രീകളാണ് അരിയ പ്ലസ് ലയയുടെ ഉല്‍പന്നങ്ങള്‍ പാക്ക് ചെയ്യാനുള്ള കോട്ടന്‍ ബാഗ് തയ്യാറാക്കുന്നത്. ഇതുവഴി ഇവിടത്തെ സ്ത്രീകളെ ശാക്തീകരിക്കുകയാണ് അനു ലക്ഷ്യമിടുന്നത്.