മാനസിക ആരോഗ്യം ഉറപ്പാക്കാന്‍ 'യുവര്‍ ദോസ്ത്'

0

ഒപ്പം പഠിച്ച ഒരു കൂട്ടുകാരന്റെ ആത്മഹത്യയാണ് യുവര്‍ ദോസ്ത് എന്ന സംരംഭത്തിന് തുടക്കം കുറിക്കാന്‍ കാരണം. ഭാവിയെക്കുറിച്ചും ജോലിയെക്കുറിച്ചുമുള്ള ചിന്തകളാണ് ആ സുഹൃത്തിനെ ആത്മഹത്യയിലെത്തിച്ചതെന്ന തിരിച്ചറിവ് റിച്ചാ സിംഗിനുണ്ടായി. ഇത്തരം മരണങ്ങള്‍ ഭാവിയിലെങ്കിലും ഒഴിവാക്കാന്‍ റിച്ച ശ്രമം ആരംഭിച്ചു. കോളജുകളില്‍ മാനസിക രോഗ വിദഗ്ധരുടേയും കൗണ്‍സിലര്‍മാരുടേയും ഒക്കെ സേവനം ലഭ്യമായിരുന്നെങ്കിലും ഇതുകൊണ്ടൊന്നും പ്രയോജനമുണ്ടായില്ല. ഈ തിരിച്ചറിവാണ് യുവര്‍ ദോസ്ത് ആരംഭിക്കാന്‍ പ്രചോദനമായത്. മനസിലുള്ള പ്രശ്‌നങ്ങള്‍ പലരും തുറന്നു പറയാന്‍ തയ്യാറായിരുന്നില്ല.

താന്‍ എപ്പോഴും ഒറ്റക്കാണെന്നാണെന്നാണ് റിച്ച കരുതിയിരുന്നത്. അതുകൊണ്ടുതന്നെ കുറച്ച് സുഹൃത്തുക്കളെക്കൂടി ചേര്‍ത്താണ് റിച്ച സംരംഭമാരംഭിച്ചത്. പരിശീലകരില്‍ നിന്നും മാനസിക രോഗ വിദഗ്ധരില്‍ നിന്നും ഉപദേശങ്ങളും തേടിയിരുന്നു. പിന്നീടിവര്‍ നിരവധി മനോരോഗ വിദഗ്ധരെ നേരില്‍ കാണുകയും അവരില്‍ നിന്നുള്ള വിവരങ്ങള്‍ ബ്ലോഗ് വഴിയും മറ്റും പ്രസിദ്ധപ്പെടുത്തുകയും ചെയ്തു. സുഹൃത്തായി സത്യജീത്തിന്റേയും അതുവഴി പ്രഭാകര്‍ വര്‍മയുടേയും സഹായത്തോടെ റിച്ച സംരംഭത്തിന് തുക്കം കുറിച്ചു.

40 കൗണ്‍സിലര്‍മാരുടെ സഹായത്തോടെ മാനസികാരോഗ്യ ഓണ്‍ലൈന്‍ ആരംഭമായി. ആരോഗ്യകരമായ വ്യകതിബന്ധങ്ങള്‍ സൃഷ്ടിക്കാനും, നമ്മുടെ ലക്ഷ്യം നേടാനുള്ള മാര്‍ഗങ്ങള്‍ പറഞ്ഞു നല്‍കാനും ആത്മവിശ്വാസം വര്‍ധിപ്പിക്കാനും പ്രശ്‌നങ്ങള്‍ പരിഹരിക്കാനും ഒക്കെയുള്ള വഴികള്‍ ഇതിലൂടെ ലഭിച്ചിരുന്നു. ഉപഭോക്താക്കള്‍ക്ക് അവരുടെ പ്രശ്‌നങ്ങള്‍ പങ്കുവെക്കാനും അതിന് പരിഹാര മാര്‍ഗങ്ങള്‍ നേടാനും കഴിയും. 75 വിദഗ്ധരുടെ സംഘമാണ് ഇതിനായി ഉണ്ടായിരുന്നത്. വിവരങ്ങള്‍ പങ്ക് വെക്കുന്നവരുടെ വിവരങ്ങള്‍ പുറത്തറിയില്ല എന്നതാണ് പ്രധാന പ്രത്യേകത.

മാനസിക വിഭ്രാന്തി എന്നാല്‍ രോഗം എന്ന് പൂര്‍ണമായി പറയാന്‍ കഴിയില്ല. മനസിന്റെ ചില സമയങ്ങളിലെ നിയന്ത്രണം വിടല്‍. അതിന് ചകിത്സ എന്നതിലുപരി ചെറിയ ഒരു കൗണ്‍സിലിംഗിന്റെ ആവശ്യം മാത്രമാകും ഉണ്ടാകുക. എന്നാലിതിനായി ഒരു മാനസിക രോഗ വിദഗ്ധനെ സമീപിക്കാന്‍ പലരും ഭയപ്പെടും. അത്തരത്തില്‍ സമീപിച്ചാല്‍ ഭാവിയില്‍ തന്നെപ്പറ്റി ചുറ്റുമുള്ളവര്‍ എന്ത് പറയുമെന്നതാണ് പ്രശ്‌നം. എന്നാലിവിടെ അതിന്റെ ആവശ്യമേ വരുന്നില്ല. നമ്മള്‍ ആരാണെന്നുപോലും വെളിപ്പെടുത്താതെ തന്നെ നമ്മുടെ വിവരങ്ങള്‍ നമുക്ക് സൈറ്റിലൂടെ വിദഗ്ധരോട് പങ്കുവെക്കാം. 2014 ഡിസംബര്‍ ആയപ്പോഴേക്കും 70,000ത്തോളം ഉപഭോക്താക്കളാണ് സൈറ്റ് ഉപയോഗപ്പടുത്തിയത്. എല്ലാ മസവും 40 ശതമാനത്തോളം ഇത് വര്‍ധിച്ചുകൊണ്ടുമിരുന്നു. നിലവില്‍ 10,000 രജിസ്‌റ്റേര്‍ഡ് ഉപഭോക്താക്കളാണുള്ളത്. 75 വിദഗ്ധര്‍ ഒരു ദിവസം 300 പേരെ ഒരോരുത്തരായി അഭിമുഖത്തിലേര്‍പ്പെടാറുണ്ട്.

നിലവില്‍ നിരവധി നിക്ഷേപകരെ ആകര്‍ഷിക്കാന്‍ സംരംഭത്തിനായിട്ടുണ്ട്. ഫാനിന്‍ന്ദ്ര സാമ, അപ്രമേയ രാധാകൃഷ്ണ, അനീഷ് റെഡ്ഡി, സഞ്ജയ് അനന്തറാം, വെങ്ക് കൃഷ്ണന്‍ എന്നിവരാണ് സമീപിച്ചിട്ടുള്ളത്. ലോകാരോഗ്യ സംഘടനയുടെ പഠനത്തിന്റെ അടിസ്ഥാനത്തില്‍ മാനസികമായി വിഭ്രാന്തിയുള്ളവരുടെ എണ്ണം ഇന്ത്യയില്‍ കൂടുതലാണ്. 2010ലെ ഇവരുടെ സര്‍വേ പ്രകാരം 15 നും 35നും ഇടയിലുള്ളവര്‍ ആത്മഹത്യ ചെയ്യുന്നതില്‍ മൂന്നാമത്തെ പ്രധാന കാരണം മാനസികരോഗങ്ങളാണ്. ലോകത്തെ ആത്മഹത്യാ നിരക്കില്‍ 32 ശതമാനം ഇന്ത്യയിലാണ്. ഇത് കുറക്കുന്നതിനായി വൈറ്റ് സ്വന്‍ ഫൗണ്ടേഷന്‍, ലൈവ് ലവ് ഫൗണ്ടേഷന്‍, ഹെല്‍ത്ത് എമിന്റ്‌സ് തുടങ്ങിയ സംഘടനകളുമായി ബോധവത്കരണവും ഇവര്‍ നടത്തിവരുന്നുണ്ട്.