സ്റ്റാര്‍ട്ട് അപ്പുകള്‍ക്കെതിരെ കറുത്ത കൈകള്‍

സ്റ്റാര്‍ട്ട് അപ്പുകള്‍ക്കെതിരെ കറുത്ത കൈകള്‍

Saturday December 05, 2015,

3 min Read

കുറച്ച് മാസങ്ങള്‍ക്ക് മുമ്പാണ് റോഡ് റെണ്ണിനെക്കുറിച്ച് ഒരു സ്റ്റോറി ചെയ്തത്. അതുകഴിഞ്ഞ് വൈകിട്ട് 5.15ന് ആയപ്പോഴേക്കും റോഡ്‌റണ്ണിന്റെ ഓഫീസിന് മുന്നില്‍ 100 കണക്കിന് ഡെലിവറി ബോയ്‌സ് ഇതില്‍ ചേരാനുള്ള അപേക്ഷകളുമായി അവരുടെ ഊഴം കാത്തിരിക്കുകയായിരുന്നു.

ഇന്നത്തെ അവസ്ഥ വളരെ വ്യത്യസ്തമാണ്. ഡെലിവറി ബോയിസ് ശമ്പളം കൂട്ടുന്നതിന് വേണ്ടിയുള്ള പ്രക്ഷോഭങ്ങളും ആക്രമണങ്ങളും ആരംബിച്ചു. ഇതെല്ലാം കണ്ട് സ്റ്റാര്‍ട്ട് അപ്പ് ലോകം ഒരു ഞെട്ടലിലാണ്. ആഴത്തില്‍ ഇറങ്ങി ചെല്ലുമ്പോള്‍ പ്രശ്‌നത്തിന്റെ സഹ്കീര്‍ണ്ണത എത്രത്തോളമാണെന്ന് മനസ്സിലാക്കാന്‍ സാധിക്കും. റോഡ് റെണ്ണേഴ്‌സിന്റെ കഥ ചില ദുസൂചനകള്‍ നല്‍കുന്നതാണ്. ഇതൊരു കരുതിക്കൂട്ടിയ ആക്രമമാണെന്ന് അവര്‍ വിശ്വസിക്കുന്നു. 3 ആഴ്ച മുമ്പ് നടത്തിയ ശമ്പള വര്‍ദ്ധന മാറ്റണം എന്നാണ് അവരുടെ ആവശ്യം.

നവംബര്‍ 28ന് ആണ് കഥ മാറിമറിഞ്ഞത്. 60 പേരടങ്ങുന്ന ഒരു സംഘം കുറച്ച് നിമിഷങ്ങള്‍ കൊണ്ട് റോഡ്‌റണ്ണറിന്റെ ഓഫീസ് തകര്‍ത്തു. 'ബെയിസ്‌മെന്റ് ഏരിയയുടെ ചിത്രങ്ങളാണ് വൈറലായത്. കുറേ ഭാഗങ്ങള്‍ ഡെലിവറി ബോയ്‌സ് തന്നെയാണ് തകര്‍ത്തത്.' റോഡ്‌റണ്ണറിന്റെ സ്ഥാപകനായ മോഹിത് കുമാര്‍ പറയുന്നു. അക്രമത്തിന് കുറച്ച് മണിക്കൂര്‍ മുമ്പ് റെസ്റ്റോറന്റ് ഉടമകള്‍ തന്നെ ഭീഷണിപ്പെടുത്തിയിരുന്നതായി മോഹിത് പറയുന്നു.

image


ഇത് സ്ഥിരീകരിക്കാനായി ഞങ്ങള്‍ റോഡ്‌റണ്ണേഴ്‌സിന്റെ സേവനം ഉപയോഗിക്കുന്ന 'ഭുക്കാട്' ന്റെ സ്ഥാപകനായ അരുജ് ഗാര്‍ഗിനോട് സംസാരിച്ചു. 'അവിടത്തെ ചില ഡെലിവറി ബോയിസ് വളരെ മോശമായിട്ടാണ് പെരുമാറിയിരുന്നത്. ഞങ്ങള്‍ മോഹിതിനോട് ഈ വിവരം പറഞ്ഞിരുന്നു. എന്നാല്‍ ഇതിന്റെ കാരണം എന്താണെന്ന് ഞങ്ങള്‍ക്ക് അറിയില്ല.' അരുജ് പറയുന്നു.

ഈ ഭീഷണികള്‍ കാരണം റോഡ്‌റണ്ണേഴ്‌സ് അവിടെ ജോലി ചെയ്യുന്ന സ്ത്രീകുടെ സുരക്ഷയ്ക്കായി സെക്യൂരിറ്റി ഗാര്‍ഡിനെ വിളിച്ചു. നേരത്തെ ഭീഷണി ലഭിച്ചതുകൂടാതെ ഡല്‍ഹിയിലും മുബൈയിലും ചുവപ്പ് കൊടി പാറിയതായി അറിയാന്‍ കഴിഞ്ഞു. 50 പേരോളം മുബൈയിലെ ഓഫീസില്‍ ചെന്ന് ഒരു മിനിമം പേ വെണമെന്നും പുതിയ പരിഷ്‌ക്കരണത്തില്‍ ജോലി ചെയ്യില്ല എന്ന് പറഞ്ഞതായി മോഹിത് പറയുന്നു.

മുബൈയിലെ മാനേജ്‌മെന്റ് അവരോട് സംസാരിക്കുകയും 15 ദിവസത്തേക്ക് പുതിയ ശമ്പള പരിഷ്‌കരണവുമായി മുന്നോട്ട് പോകാനും ആവശ്യപ്പെട്ടു. എന്നാല്‍ ബാംഗ്ലൂരില്‍ സ്ഥിതി വേറെ ആയിരുന്നു. സി.സി.ടി.വി നോക്കുമ്പോള്‍ ഏകദേശം 20 പേര്‍ അവിടെ ജോലി ചെയ്യുന്നവരല്ല എന്ന് കണ്ടുപിടിച്ചതായി മോഹിത് പറയുന്നു. ഈ 20 പേര്‍ക്കെതിരെ ഒരു പാരാതി നല്‍കി. അതില്‍ 11 പേരെ അറസ്റ്റ് ചെയ്തുകഴിഞ്ഞു. അതില്‍ 3 പേര്‍ നേരത്തെ അവിടെ നിന്ന് പുറത്താക്കിയരായിരുന്നു.

'ഞങ്ങള്‍ മുന്നോട്ടുവച്ചതൊക്കെ അവര്‍ നിഷേധിച്ചു. 3 മാസത്തെ ശമ്പളത്തോടെ അവര്‍ക്ക് രാജിവയ്ക്കണം എന്നായി. എന്നാല്‍ ഞങ്ങള്‍ അവരെ ഇതില്‍ നിര്‍ത്താന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.' മോഹിത് പറയുന്നു. പിന്നീട് ഞങ്ങള്‍ ഒരു റൈഡറിനോട് സംസാരിച്ചു.

'ഞാന്‍ തുടക്കം മുതല്‍ ഈ കമ്പനിയിലുണ്ട്. ഇതുവരെ എനിക്ക് പ്രശ്‌നങ്ങളൊന്നും ഉണ്ടായിട്ടില്ല. പ്രശ്‌നമുള്ളവര്‍ ഞങ്ങളെപ്പോലെ അല്ല' അയാള്‍ പറഞ്ഞു. പിന്നീടാണ് ഒരു ഇമെയില്‍ എല്ലാ മാധ്യമങ്ങള്‍ക്കും ലഭിച്ചത്. ഞങ്ങള്‍ക്ക് 2 ദിവസം മുമ്പാണ് കിട്ടിയത്.

തുടര്‍ന്ന് അയാളെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫലം ഉണ്ടായില്ല. ഞങ്ങളാണല്ലോ ആദ്യമായി ആര്‍ട്ടിക്കിള്‍ പ്രദര്‍ശിപ്പിച്ചത്. പിന്നീട് മറ്റൊരു ഇമെയില്‍ വന്നു. റോഡ്‌റണ്ണറിന് ക്ലയിന്റുകളെ നഷ്ടപ്പെടുന്നുവെന്നും ഈ രീതിയിലുള്ള ബിസിനസ് അനാരോഗ്യകരമാണെന്നും പറയുന്നു.

'ഈ മെയിലുകളിലൂടെ വ്യക്തമായ പ്ലാനിങ്ങിലൂടെയാണ് അവര്‍ അക്രമങ്ങള്‍ നടത്തിയതെന്ന് മനസ്സിലാക്കാം.' മോഹിത് പറയുന്നു. ഈ സംഭവം കൊണ്ട് സ്റ്റാര്‍ട്ട് അപ്പുകല്‍ തളരില്ല. 'ഞങ്ങള്‍ ഏറ്റവും കൂടുതല്‍ വിശ്വാസം അര്‍പ്പിക്കുന്ന സ്റ്റാര്‍ട്ട് അപ്പുകളില്‍ ഒന്നാണ് റോഡ്‌റണ്ണര്‍. ഞങ്ങള്‍ എപ്പോഴും അവര്‍ക്ക് പന്തുണ നല്‍കും.' ഭുക്കാട്‌ലെ അരുജ് പറയുന്നു.

ഡെലിവറി ബോയ്‌സില്‍ നിന്നുള്ള തിരിച്ചടി ഒരു പുതുമയല്ല. മുമ്പ് നോയിഡയില്‍ ഗ്രാഫേഴ്‌സിന് ഇങ്ങനെ അരു അനുഭവം ഉണ്ടായിട്ടുണ്ട്. 'ഡെലിവറി ബോയ്‌സുമായി ഇടപാടുകള്‍ നടത്തുന്നത് വെല്ലുവിളി നിറഞ്ഞ കാര്യമാണ്. അവര്‍ക്ക് സ്റ്റാര്‍ട്ട് അപ്പുകളെ കുരിച്ച് ഒരു അറിവും ഇല്ല. അതുകൊണ്ട് തന്നെ അവരുമായി കരാറുകളില്‍ ഏര്‍പ്പെടുമ്പോള്‍ ഒരുപാട് ശ്രദ്ധിക്കേണ്ടതുണ്ട്.' ക്വക്ലിയുടെ സ്ഥാപകനായ റോഹന്‍ ദിവാന്‍ പറയുന്നു. ഫുഡ് സ്റ്റാര്‍ട്ട് അപ്പായ 'മസാല ബോക്‌സ്'ന്റെ സ്ഥാപകന്‍ ഹര്‍ഷ താക്കറെ വിശ്വസിക്കുന്ന് റോഡ്‌റണ്ണറിനെപ്പോലുള്ള ബി2ബി ഡെലിവറി സ്റ്റാര്‍ട്ട് അപ്പുകള്‍ അവരുടെ പ്രവര്‍ത്തനങ്ങള്‍ എളുപ്പമാക്കി തീര്‍ക്കുന്നു എന്നാണ്.

അവരുമായി പ്രവര്‍ത്തിച്ചിരുന്ന ചില ഏജന്‍സികള്‍ അതായത് പേ റോളിങ്ങ് പോലുള്ളവരുമായി ഡീല്‍ ചെയ്യാന്‍ പെട്ടെന്ന് ബുദ്ധിമുട്ട് അനുഭവപ്പെട്ടു. ഈ ഏജന്‍സികള്‍ തങ്ങള്‍ക്ക് ഡെലിവറി ബോയ്‌സിനെ റെഫര്‍ ചെയ്ത് തരാറുണ്ട്. അവര്‍ക്ക് കമ്മീഷനായി നല്‍കുന്ന തുകയുടെ ചെറിയ ശതമാനം ഞങ്ങള്‍ ഡെലിവറി ബോയ്‌സിന്റെ പ്രകടനം വിലയിരുത്തി നല്‍കാറുണ്ടെന്ന് മോഹിത് പറയുന്നു. മാത്രമല്ല ചിലര്‍ ഇതില്‍ നേരിട്ട് ചേരാന്‍ ആഗ്രഹിച്ചു. ഇങ്ങനെ ചില അസ്വാരസ്യങ്ങള്‍ തുടങ്ങി.

ഡല്‍ഹിയില്‍ പ്രവര്‍ത്തിക്കുന്ന ചില സ്റ്റാര്‍ട്ട് അപ്പുകള്‍ ഒരു #ൈഡിന് 7 മുതല്‍ 10 വരെ ഓര്‍ഡറുകള്‍ സ്വാകരിക്കാറുണ്ട്. ഒരു റൈഡിന് അഞ്ചില്‍ താഴെ ഓര്‍ഡറുകളാണ് ഉള്ളതെങ്കില്‍ ഓരോ ഡെലിവറി അനുസരിച്ച് ശമ്പളം കൊടുക്കുന്നതാകും നല്ലത്. ഷാഡോഫോക്‌സ് പോലുള്ള കമ്പനികള്‍ ഓരോ മണിക്കൂര്‍ അനുസരിച്ചാണ് ശമ്പളം നല്‍കുന്നതെന്ന് സ്ഥാപകനും സി.ഇ.ഒയുമായ അഭിഷേക് ബന്‍സാല്‍ പറയുന്നു.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സ്റ്റാര്‍ട്ട് അപ്പുകളിലെ സാഹചര്യങ്ങള്‍ അത്ര നല്ലതല്ല. രാജ്യത്ത് സ്റ്റാര്‍ട്ട് അപ്പിന് എതിരെ രണ്ട് അജണ്ട ഉണ്ടെന്ന് 'ഇന്ത്യാ കോഷ്യന്റ്' ന്റെ സ്ഥാപകനായ ആനന്ദ് ലൂണിയ പറഞ്ഞത് ശരിയാണോ?