യു എന്‍ യുണിവേഴ്‌സിറ്റി റീജിയണല്‍ സെന്റര്‍ ഓഫ് എക്‌സ്‌പെര്‍ട്ടൈസ് തിരുവനന്തപുരത്ത്  

6

യുണൈറ്റഡ്‌നേഷന്‍സ് യൂണിവേഴ്‌സിറ്റിറീജിയണല്‍സെന്റര്‍ഓഫ്എക്‌സ്‌പേര്‍ട്ടൈസ് (യുഎന്‍.യു ആര്‍സിഇ) തിരുവനന്തപുരത്ത് ധനകാര്യമന്ത്രി ഡോ. തോമസ്‌ഐസക്ക് ഉദ്ഘാടനം നിര്‍വ്വഹിച്ചു. കെ. മുരളീധരന്‍ എംഎല്‍എ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍, ഡോ. ശശിതരൂര്‍ എം.പി മുഖ്യപ്രഭാഷണം നടത്തി. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ഇന്‍ ഗവണ്‍മെന്റില്‍ സംഘടിപ്പിക്കുന്ന ചടങ്ങില്‍ രാജഗോപാല്‍ എം.എല്‍.എ യുഎന്‍.യു ആര്‍ സി ഇയുടെ തിരുവനന്തപരും സെന്ററിന്റെ ലോഗോ പ്രകാശനം നിര്‍വ്വഹിച്ചു. ജപ്പാനിലെ, യുഎന്‍യു ആര്‍ സി ഇ പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ സച്ചിന്‍ സത്യരാജന്‍, എല്‍ രാധാകൃഷ്ണന്‍, കേരള സ്റ്റേറ്റ് ഇന്നവേഷന്‍ കൗണ്‍സില്‍, ഡോ.ജി. ഗംഗാധരന്‍, ഡോ. സി സുരേഷ്‌കുമാര്‍ ചടങ്ങില്‍ പങ്കെടുത്തു.

സെന്റര്‍ഫോര്‍ ഇന്നവേഷന്‍ ഇന്‍ സയന്‍സ് ആന്‍ഡ് സോഷ്യല്‍ ആക്ഷന്‍ (സിസ്സ), ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയുട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആന്‍ഡ് മാനേജ്‌മെന്റ ് (ഐഐഐടിഎം-കെ),തിരുവനന്തപുരം സ്റ്റേറ്റ്‌ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍, കേരളസര്‍വകലാശാല, എം.ജി കോളേജ്, ത്രിവേണി ആയൂര്‍വേദ, മിത്രാനികേതന്‍, ശാന്തിഗ്രാമം, സൊസൈറ്റിഓഫ് എനര്‍ജി എന്‍ജിനിയേഴ്‌സ് ആന്‍ഡ് മാനേജേര്‍സ്,ഗവേഷണസ്ഥാപനങ്ങള്‍, സ്‌കൂളുകള്‍ തുടങ്ങിയവയെല്ലാം യുഎന്‍.യു ആര്‍സിഇയില്‍പങ്കാളികളാകുന്നു.തിരുവനന്തപുരം ഉദാരശിരോമണിറോഡിലെ സിസ്സയുടെ ഓഫീസ് ആയിരിക്കും യുഎന്‍.യു ആര്‍ സി ഇയുടെഔദ്യോഗിക കാര്യാലയമായി പ്രവര്‍ത്തിക്കുക.

വിവിധ ഭൂഖണ്ഡങ്ങളിലായി 146 പ്രദേശങ്ങളുമായി സംയോജിച്ച് വിവിധ വിഷയങ്ങളെ ആസ്പദമാക്കി മികച്ച അറിവുകളും ധാരണകളും പങ്കുവയ്ക്കുന്ന സംഘടനയാണ് യുഎന്‍.യു ആര്‍സിഇ.കാലാവസ്ഥാവ്യതിയാനം, ആരോഗ്യം, മികച്ച വിദ്യാലയങ്ങള്‍, ഉപഭോഗത്തിന്റെയുംഉത്പാദനത്തിന്റെയും സ്ഥായിയായ നിലനില്‍പ്പ്, സ്ഥിരതയുളള ഉപജീവനമാര്‍ഗ്ഗം, യുവത്വം, ഉന്നത വിദ്യാഭ്യാസം, പാരമ്പര്യമായ അറിവുകള്‍, ജൈവവൈവിധ്യം, ദുരന്തനിവാരണ മാര്‍ഗങ്ങള്‍, വിഭവശേഷിയെ അടിസ്ഥാനമാക്കിയ പഠനവുംവികസനവും, ഗവേഷണവും വികസനവും, അന്താരാഷ്ട്രനിലനില്‍പ്പിനെ അടിസ്ഥാനമാക്കിയ ആശയങ്ങളും ഇടപെടലുകളും എന്നിങ്ങനെ വിവിധ വിഷയങ്ങള്‍ക്ക് വേണ്ടിയാണ് യു എന്‍ യു ആര്‍ സി ഇ പ്രവര്‍ത്തിക്കുന്നത്.

യുണൈറ്റഡ് നേഷന്‍സ് ഡെക്കേഡ് ഓണ്‍ എജ്യുകേഷന്‍ ഫോര്‍സസ്‌റ്റൈനബിള്‍ ഡവലപ്‌മെന്റ് (ഡിഇഎസ്ഡി) ആരംഭിച്ച ആര്‍ സി ഇ എന്ന പ്രസ്ഥാനം ഭാവിയിലെആഗോള സമൂഹത്തിന്റെവിദ്യാഭ്യാസത്തിനും സ്ഥായിയായ നിലനില്‍പ്പിനും വേണ്ടി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന സംഘടനയാണ്. 'തദ്ദേശിയ വികസനം നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് തദ്ദേശിയമായി തന്നെ പരിഹാരമാര്‍ഗ്ഗങ്ങള്‍ കണ്ടെത്തുന്നതിനായി ആ പ്രദേശത്തുളള പങ്കാളികള്‍ തന്നെ ഒന്നിച്ച് പ്രവര്‍ത്തിക്കാതെ ഇരുന്നാല്‍, അന്തര്‍ദേശിയതലത്തില്‍ കൈകൊളളുന്ന നയങ്ങളെ പ്രദേശികതലത്തില്‍ പ്രാവര്‍ത്തികമാക്കാന്‍ കഴിയാതെ പോകുമെന്ന തിരിച്ചറിവാണ് തിരുവനന്തപുരത്ത് യുഎന്‍യു ആര്‍സിഇ സ്ഥാപിക്കാന്‍ പ്രേരകമായത്,'എന്ന് യു എന്‍ യു ആര്‍സിഇ തിരുവനന്തപുരം ഡയറക്ടര്‍ ഡോ.ജി ഗംഗാധരന്‍ അഭിപ്രായപ്പെട്ടു.

വിദ്യാഭ്യാസവിദഗ്ധര്‍, ഗവേഷകര്‍, ശാസ്ത്രഞര്‍, നയരൂപീകരണ വിചക്ഷണര്‍, യുവാക്കള്‍ എന്നിവരെ ഒത്തൊരുമിപ്പിച്ച്, പൊതുമേഖല, സ്വകാര്യമേഖല, സര്‍ക്കാരേതര മേഖലകളൊട്ടുക്ക് സമൂഹങ്ങളില്‍ സ്ഥിരവുംസ്ഥായിയുമായ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയുളള നയപരമായചിന്തയും പ്രവര്‍ത്തിയും നടപ്പിലാക്കാന്‍ ഉതകുന്ന തരം രുപരേഖ ചമക്കുവാന്‍ റീജിയണല്‍ സെന്റ്ര്‍ ഓഫ് എക്‌സ്‌പെര്‍ട്ടൈസിന് സാധ്യമാകും,'എന്ന് സിസ്സ ജനറല്‍ സെക്രട്ടറി ഡോ. സിസുരേഷ്‌കുമാര്‍ കുട്ടിചേര്‍ത്തു

ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന മറ്റ് മൂന്ന് ആര്‍സിഇകള്‍ ശ്രീനഗറിലും അരുണാചല്‍ പ്രദേശിലും ഗോവയിലുമാണ് സ്ഥിതി ചെയ്യുന്നത്. ലോകമെമ്പാടുമുളള 200 ആര്‍സിഇകളില്‍ ഒന്നായ യുഎന്‍യു ആര്‍സിഇ തിരുവനന്തപുരം മറ്റ് കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട് സംയുക്തസംരഭങ്ങളും ഗവേഷണങ്ങളുംതുടക്കംകുറിക്കും. എജ്യുക്കേഷന്‍ ഫോര്‍സസ്റ്റേയിനബിള്‍ ഡവലപ്പമെന്റ് എന്ന ആശയത്തില്‍ഊന്നിവിഞ്ജാനം കൈമാറലിലൂടെയും, പ്രവര്‍ത്തി പരിചയം പങ്കുവച്ചും തിരുവനന്തപുരത്തെ വിദ്യാഭ്യാസമേഖലയില്‍തദ്ദേശിയമായി വികസനം സാധ്യമാക്കാന്‍ ഇതിലൂടെ സാധിക്കുമെന്നാണ്കരുതുന്നത്.